ലിവിംഗ് റ്റുഗെദറാണ് താല്‍പര്യം! അധികം ഓപ്പണാവാത്ത ക്യാരക്ടര്‍! ആഗ്രഹങ്ങള്‍ പങ്കുവെച്ച് രേണു സുധി

സോഷ്യല്‍മീഡിയയിലെ താരമാണ് രേണു സുധി. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം താരമായി തിളങ്ങാറുമുണ്ട്. അഭിമുഖങ്ങളിലൂടെയായി പറയുന്ന കാര്യങ്ങളില്‍ മിക്കവയും വിവാദമായി മാറാറുണ്ട്. ബിഗ് ബോസില്‍ മത്സരിച്ചതോടെ ജീവിതം നന്നായി മാറി എന്നും രേണു പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ കൊച്ചുകുട്ടികള്‍ വരെ രേണു ചേച്ചി എന്ന് വിളിച്ച് അരികിലേക്ക് വന്ന് സംസാരിക്കാറുണ്ട്. വീടിനെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. കിച്ചുവിന്റെ പേരിലുള്ള ആ വീട്ടില്‍ വിവാഹ ശേഷം ഞാന്‍ താമസിക്കില്ല. ഭര്‍ത്താവിനെയും കൂട്ടി അങ്ങോട്ടേക്ക് എന്തായാലും പോവില്ല എന്നും രേണു പറഞ്ഞിരുന്നു.

എന്നെ സ്‌നേഹിക്കുന്നൊരായിരിക്കണം പാര്‍ട്‌നറായി വരേണ്ടത്. സ്‌നേഹിക്കാനുള്ള മനസുണ്ടായിരിക്കണം. അങ്ങനെ ഓപ്പണാവുന്ന ആളെ എനിക്കിഷ്ടമല്ല. കുറച്ച് ഇന്‍ട്രോവേര്‍ട്ട് ആയിരിക്കുന്ന ആളെയാണ് എനിക്ക് താല്‍പര്യം. കുറച്ച് ഉള്‍വലിഞ്ഞ പ്രകൃതമായിരിക്കണം. ഈ വീഡിയോ കണ്ട് അങ്ങനെയുള്ള ആള്‍ക്കാര്‍ കമന്റ് ചെയ്യുകയാണെങ്കില്‍ എന്ന ചോദ്യത്തിന് നമുക്ക് നോക്കാം എന്നായിരുന്നു മറുപടി. റിതപ്പനെയും കിച്ചുവിനെയും അംഗീകരിക്കാനുള്ള മനസ് വേണം. അത്യാവശ്യം സാമ്പത്തികം വേണം. എന്നെ ജോലിക്ക് വിടാതെ വീട്ടിലിരുത്തണം. എനിക്ക് കുറച്ച് വിശ്രമമൊക്കെ വേണം. ഇനി അഭിനയിക്കുന്നതൊക്കെ അദ്ദേഹം പറയുന്നത് പോലെ എന്നായിരുന്നു രേണുവിന്റെ മറുപടി.

Renu Sudhi reply
Photo Credit: Renu Sudhi/Facebook

ലിവിംഗ് റ്റുഗദറാണ് ഇഷ്ടമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കല്യാണം വേണോ, ലിവിംഗ് വേണോ എന്ന് ചോദിച്ചപ്പോള്‍ ലിവിംഗ് എന്നാണ് പറഞ്ഞത്. എന്റെ ഇഷ്ടം പറഞ്ഞെന്നേയുള്ളൂ. വിവാഹം തന്നെയേ ഞാന്‍ പോത്സാഹിപ്പിക്കുള്ളൂ. ഇപ്പോള്‍ വിവാഹം കഴിച്ചവര്‍ തന്നെ എന്തൊക്കെ അനുഭവിക്കുന്നു. വിവാഹം തന്നെയാണ് ബെറ്റര്‍. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഫാമിലിയിലേക്ക് ഓടിപ്പോവാം. ലിവിംഗ് റ്റുഗദറാണെങ്കില്‍ അത് നടക്കത്തില്ല. നമ്മളായിട്ട് തിരഞ്ഞെടുക്കുന്നതിനാല്‍ എന്ത് വന്നാലും അനുഭവിക്കുക. ഞാനങ്ങനെ ലിവിംഗ് റിലേഷനിലൊന്നുമല്ല. സിറ്റുവേഷന്‍ റിലേഷന്‍ഷിപ്പിനോടൊന്നും എനിക്ക് താല്‍പര്യമില്ല. അങ്ങനെ ചെയ്യുന്നവര്‍ ചെയ്‌തോട്ടെ. ഇനി ഞാന്‍ യുകെയില്‍ പോവുമ്പോള്‍ കാമുകനെ കാണാന്‍ പോവുകയാണെന്ന് നിങ്ങള്‍ പറയും. ഒന്നുമല്ല കേട്ടോ, ഇതൊക്കെ വെറും മിഥ്യധാരണകളാണ്. ഇനി തിരുവനന്തപുരത്തെ ഉച്ചക്കടയെക്കുറിച്ചാണോ പറയുന്നത്, ഇനി അതും പറയാം, നിങ്ങളെല്ലാം ഞെട്ടും.

പ്രണയ വിവാഹത്തിലൂടെയായിരുന്നു സുധിയും രേണുവും ഒന്നായത്. നമ്പര്‍ സംഘടിപ്പിച്ച് രേണുവായിരുന്നു സുധിയെ വിളിച്ചത്. ആദ്യ വിവാഹത്തെക്കുറിച്ചും, കിച്ചുവിനെക്കുറിച്ചുമൊക്ക സുധി രേണുവിനോട് പറഞ്ഞിരുന്നു. മകനെ തുടക്കം മുതലേ എന്റെ മകനായാണ് ഞാന്‍ കണ്ടത്. അവനും അമ്മേയെന്ന് തന്നെയാണ് വിളിക്കുന്നത്. എപ്പോഴും ഞങ്ങളുടെ കാര്യങ്ങള്‍ക്കായിരുന്നു സുധിച്ചേട്ടന്‍ പ്രാധാന്യം നല്‍കിയിരുന്നത്. ഷൂട്ടില്ലാത്തപ്പോള്‍ പാചകം ചെയ്യാനൊക്കെ കൂടും. വിശേഷാവസരങ്ങളില്‍ ഞങ്ങള്‍ക്കെല്ലാം പുത്തനുടുപ്പുകള്‍ വാങ്ങും. നിങ്ങളുടെ സന്തോഷമാണ് എനിക്ക് കാണേണ്ടത് എന്ന് എപ്പോഴും പറയും. സ്വന്തമായൊരു വീടില്ല എന്ന വിഷമം അദ്ദേഹത്തെ അലട്ടിയിരുന്നു. അതിനുള്ള കാര്യങ്ങളെല്ലാം ചെയ്തുവരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. അന്ന് അഭിനയിക്കാനുള്ള അവസരങ്ങളൊക്കെ വന്നുവെങ്കിലും രേണു അതൊന്നും സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ ജീവിക്കാനൊരു മാര്‍ഗം എന്ന നിലയിലാണ് ഇന്‍ഡസ്ട്രിയിലേക്ക് ഇറങ്ങുന്നതെന്നും രേണു വ്യക്തമാക്കിയിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X