വാരിവലിച്ച് തിന്നാറില്ല! വയര്‍ കാണിക്കുന്നത് എന്റെ കോണ്‍ഫിഡന്‍സ്! വായടപ്പിച്ച് രേണു സുധിയുടെ മറുപടി
മ്യൂസിക് ആല്‍ബങ്ങളും, ഷോര്‍ട്ട് ഫിലിമും, സിനിമകളുമൊക്കെയായി രേണു സുധി സജീവമാണ്. ഉദ്ഘാടനങ്ങളിലെ താരമാണ് രേണു. മക്കളെ നോക്കണം, മാതാപിതാക്കളെയും നോക്കണം, അതിന് ജോലി വേണം. അങ്ങനെയാണ് രേണു അഭിനയ മേഖലയിലേക്ക് വരുന്നത്. റീല്‍സും, വീഡിയോയുമൊക്കെ എടുക്കാനും, മേക്കപ്പിട്ട് നടക്കാനുമൊക്കെ ഇഷ്ടമുള്ള ആളായിരുന്നു ഞാന്‍. ഇന്‍ഡസട്രിയിലേക്ക് വന്നതോടെയാണ് മുടിയിലും, പുരികത്തിലുമെല്ലാം മാറ്റങ്ങള്‍ വരുത്തിയത്. പല്ലിന്റെ കാര്യം പറഞ്ഞ് വരെ ഇപ്പോള്‍ കളിയാക്കുന്നുണ്ട്. എത്ര നന്നായി മേക്കപ്പ് ചെയ്താലും പല്ലിയെപ്പോലെ എന്ന കമന്റും വരാറുണ്ട്. അങ്ങനെ പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നായിരുന്നു രേണു പറഞ്ഞത്. ആഗ്രഹിച്ച് തന്നെയാണ് ഈ പ്രൊഫഷനിലേക്ക് വന്നത്. അഭിനയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും രേണു വ്യക്തമാക്കിയിരുന്നു.
ഷണ്‍മുഖ ദാസിനൊപ്പമുള്ള ആല്‍ബത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. രേണുവും ദാസും ഒരുമിച്ചുള്ള ഗാനവീഡിയോ നേരത്തെ വൈറലായിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇവരൊന്നിക്കുന്നത്. രേണുവിന്റെ വീട്ടിലേക്കും അദ്ദേഹം എത്തിയിരുന്നു. കാര്‍ വാങ്ങിയ കാര്യം പറഞ്ഞ രേണുവിനോട് ഇനി അത് ഓടിച്ച് പോവുന്നത് കൂടി കാണണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് നടക്കുമോയെന്നറിയില്ലെന്നായിരുന്നു രേണുവിന്റെ മറുപടി. ഇപ്പോള്‍ ഡ്രൈവറുണ്ട്. അങ്ങനെയാണ് എല്ലായിടത്തേക്കും പോവുന്നതെന്നും രേണു പറഞ്ഞിരുന്നു. ആല്‍ബത്തിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ചും, വസത്രധാരണത്തെക്കുറിച്ചും, വയര്‍ കാണിക്കുന്നതിനെക്കുറിച്ചുമൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഞാന്‍ വയര്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് എന്റെ കോണ്‍ഫിഡന്‍സ് തന്നെയാണെന്നായിരുന്നു രേണുവിന്റെ മറുപടി. പിന്നെ നിങ്ങൾ വിചാരിക്കുന്ന പോലെ അത്രയ്ക്ക് കോൺഫിഡൻസ് തോന്നാനുള്ളതൊന്നും ഇല്ല. നല്ല പ്രായത്തിൽ നല്ല ഫുഡ് കഴിക്കാൻ കിട്ടാതെ മുരടിച്ചു പോയതാണെന്ന് ശരിക്കും മനസ്സിലാവും. കവിളൊക്കെ വല്ലാതെ ആയിട്ടുണ്ട്, ഫൈൻ ലൈൻ ഒക്കെ ക്ലിയറാണെന്നായിരുന്നു ഒരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
ഒരു കോപ്പും അല്ല നല്ല ഫുഡ് എപ്പോഴും കിട്ടും. ഞാന്‍ നിന്നെപ്പോലെ വലിച്ച് വാരി തിന്നില്ല. എന്റെ ബോഡി ഷേപ്പ് മെയ്‌ന്റെയ്ന്‍ ചെയ്യുന്നത് ഇങ്ങനെയാണ്. പിന്നെ കവിള്‍ ഒട്ടിയത് പല്ലിന്റെ പ്രശ്‌നം കൊണ്ടാണ്. അത് ഇംപ്ലാന്റ് ചെയ്ത് ട്രീറ്റ്‌മെന്റിലാണ്, മനസിലായോ എന്നായിരുന്നു രേണുവിന്റെ മറുപടി. നിനക്ക് ഇല്ലായിരിക്കും, എനിക്ക് നല്ലതായി ഉണ്ട്. ഞാന്‍ ഇനിയും കാണിക്കും. എന്റെ വയര്‍ വേണേല്‍ കാണൂ, ഇല്ലേല്‍ പോ എന്നു രേണു പറഞ്ഞിരുന്നു.
ഇങ്ങനെ ചൊറിയുന്നവര്‍ക്ക് എന്തിനാണ് രേണു മറുപടി കൊടുക്കുന്നത്. അത്തരം കമന്റുകളൊന്നും മൈന്‍ഡ് ചെയ്യരുത്. അവര്‍ക്ക് മറുപടി കൊടുത്ത് സമയം കളയരുതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും രേണുവിനെ പിന്തുണച്ച് ഒരുവിഭാഗം എത്താറുണ്ട്. പുതിയ പോസ്റ്റിന് താഴെയും പിന്തുണയുമായി ആളുകള്‍ എത്തിയിരുന്നു. മൈക്കുമായി ആര് മുന്നില്‍ വന്നാലും പ്രതികരിക്കരുത്. ചോദിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടതിന് മാത്രം മറുപടി നല്‍കുക. രേണു തന്നെയാണ് പല കാര്യങ്ങളും സോഷ്യല്‍മീഡിയയ്ക്ക് ഇട്ട് കൊടുക്കുന്നത്. അത് നിര്‍ത്തിയാല്‍ തന്നെ പകുതി കാര്യങ്ങളിലും മാറ്റം വരുമെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. നെഗറ്റീവുകള്‍ അങ്ങനെ ശ്രദ്ധിക്കാറില്ലെന്ന് രേണു നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications











