ആ വീടിന്റെ പേരില്‍ ഇനിയൊന്നും കേള്‍ക്കാനില്ല! രേണുവിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചത് കൂടെയുള്ളവരോ?
രേണു സുധി സോഷ്യല്‍മീഡിയയിലെ വിവാദ താരമാണ്. എന്ത് പറഞ്ഞാലും വൈറലായി മാറാറുണ്ട്. വിദേശത്തൊക്കെയായി തിരക്കിലാണ് അവര്‍. ഉദ്ഘാടനങ്ങളിലൊക്കെയായി സജീവമാണ്. അടുത്തിടെയായിരുന്നു ബഹറൈനിലേക്ക് പോയത്. പാട്ടും, വര്‍ത്തമാനങ്ങളുമൊക്കെയായി സദസിനെ കൈയ്യിലെടുക്കാനും രേണുവിന് അറിയാം. രേണുവിന്റെ മക്കള്‍ക്ക് ലഭിച്ച വീട് നഷ്ടമാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. വീടിന് സ്ഥലം കൊടുത്ത ബിഷപ്പ് അത് തിരികെ കിട്ടാനായി നോട്ടീസ് നല്‍കിയിരുന്നു. രേണുവിനെ സപ്പോര്‍ട്ട് ചെയ്തവരാണ് ഈ അവസ്ഥയിലേക്ക് അവരെ എത്തിച്ചതെന്ന് ഷഫീന ബീവി പറയുന്നു. വ്‌ളോഗിലൂടെയായിരുന്നു അവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
എനിക്ക് ചില കമന്റുകള്‍ വന്നിരുന്നു. നിങ്ങള്‍ക്കൊക്കെ ചേരും അച്ചന്‍ എന്നാണ് ഒരു കമന്റ്. അച്ചനങ്ങനെ കേട്ട് നില്‍ക്കേണ്ട വ്യക്തിയാണെന്ന് ചിലര്‍ക്കൊക്കെ ധാരണയുണ്ടായിരുന്നു. അതങ്ങ് മാറിക്കിട്ടി. ഞങ്ങള്‍ക്കൊക്കെ ചേരുന്ന ആള്‍ തന്നെയാണ് അദ്ദേഹം. നിന്റെയൊക്കെ സന്തതികള്‍ അനുഭവിക്കും എന്നോര്‍ത്ത് വെച്ചോ എന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. കാരണം ഞാനാണല്ലോ ബിഷപ്പിനെ വിഷപ്പാമ്പ് എന്ന് വിളിച്ചത്. ഈ പറയുന്ന ബിഷപ്പിന്റെ ഒരു ദിവസത്തെ പ്രാര്‍ത്ഥനയില്‍ ഞാനോ എന്റെ കുഞ്ഞുങ്ങളോ പെട്ടിട്ടുണ്ടെങ്കില്‍ ഇങ്ങനെയുള്ള കമന്റുകളൊന്നും എനിക്ക് ഏശില്ല. നിനക്കുള്ളത് ദൈവം കരുതി വെച്ചിട്ടുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. ഒരു ക്രിസ്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നിട്ട് ബിഷപ്പിനെ അപമാനിക്കാന്‍ ശ്രമിക്കുന്ന നിനക്കുള്ളതും ദൈവം കരുതി വെച്ചിട്ടുണ്ടെന്നായിരുന്നു ഷെഫീന പറഞ്ഞത്.

ഞാന്‍ ചെയ്യുന്നതിന്റെ നല്ലതിന്റെയായാലും, മോശം കാര്യങ്ങളുടെ ആയാലും അനുഭവിക്കേണ്ടത് മക്കളാണ്, അതിലെനിക്കും എതിരഭിപ്രായമില്ല. വ്‌സതുവിനല്ല, വീടിന്റെ പ്രശ്‌നത്തെക്കുറിച്ചായിരുന്നു രേണു ആദ്യം പറഞ്ഞത്. ചോര്‍ച്ചയുണ്ടെന്ന് പറഞ്ഞതോടെയാണ് ഫിറോസും, രേണുവും തമ്മില്‍ ഓണ്‍ലൈന്‍ തര്‍ക്കം തുടങ്ങിയത്. ഇതേക്കുറിച്ച് നേരിട്ടറിയുന്നവര്‍ ഇരുവരുടെയും പക്ഷം ചേര്‍ന്നതോടെ ഓണ്‍ലൈന്‍ ഫൈറ്റ് ശക്തമായി. അതിനിടയിലാണ് ബിഷപ്പിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ കുറേപേര്‍ എത്തിയത്. അദ്ദേഹം പറഞ്ഞ പോസിറ്റീവ് കാര്യങ്ങളൊന്നും കാണാനില്ലായിരുന്നു. അദ്ദേഹം സ്ഥലം കൊടുത്തത് ശരിയായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ യാഥാര്‍ത്ഥ്യം തിരക്കാനായാണ് ഇന്റര്‍വ്യൂ എന്നായിരുന്നു പറഞ്ഞത്. നേരത്തെ തന്നെ വിവാദമായി മാറിയ വിഷയത്തില്‍ വേണമെങ്കില്‍ അദ്ദേഹത്തിന് പ്രതികരിക്കാതിരിക്കാമായിരുന്നു.
സജീന രേണുവിന് രക്ഷകയായാണ് അവതരിച്ചത്. പറഞ്ഞറിയിക്കാനും പറ്റാത്തത്ര രീതിയിലുള്ള ഭാഷാരീതിയുണ്ട് അവര്‍ക്ക്. ഈയൊരു വിഷയത്തില്‍ രേണുവിനെ പിന്തുണയ്ക്കുന്നവര്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാനുണ്ട്. ബിഷപ്പല്ല, വിഷപ്പാമ്പ് എന്ന് രേണുവും സുഹൃത്തും പറയുന്ന വീഡിയോ ക്ലിപ്പും ഷെഫീന കാണിച്ചിരുന്നു. അങ്ങേരുടെ, അവന്റെ തുടങ്ങിയ പരാമര്‍ശങ്ങളാണ് സജീന പറയുന്നത്. അരികില്‍ ഇരിക്കുന്ന രേണുവിന് അവരെ പറഞ്ഞ് തിരുത്താമായിരുന്നു. അരികിലിരുന്ന് കൈയ്യടിക്കുന്ന രേണുവാണ് തിരുത്തല്‍ വരുത്തേണ്ടിയിരുന്നത്, പക്ഷേ, കൈയ്യടിക്കുകയാണ് ചെയ്തത്. വസ്തു കൊടുക്കുന്നത് മാത്രമല്ല, അതിന്റെ വെഞ്ചിരിപ്പ് അടക്കമുള്ള കാര്യം ചെയ്തത് അദ്ദേഹമല്ലേ, സാമ്പത്തികമായി യാതൊന്നും വാങ്ങിയിട്ടില്ല അദ്ദേഹം.
ഇളയ മകന് 18 വയസാവാതെ ആ വീട്ടില്‍ നിന്നും ഇറങ്ങി കൊടുക്കാന്‍ സൗകര്യമില്ലെന്ന് രേണു പറഞ്ഞിരുന്നു. ക്രയവിക്രയം ചെയ്യുന്ന കാര്യത്തെക്കുറിച്ചാണ് പറഞ്ഞത്. കിച്ചുവിന്റെയും, റിതപ്പന്റെയും പേരിലാണ് വീട്. കുറച്ചുകഴിഞ്ഞാല്‍ ഞാന്‍ വേറെ വീട് വെച്ചേക്കും, ചിലപ്പോള്‍ ഇല്ലായിരിക്കാം. നിയമപരമായി വന്നാല്‍ ഇറങ്ങാന്‍ നോക്കാം, അങ്ങനെയെന്തെങ്കിലും വരട്ടെയെന്നും രേണു തുറന്നടിച്ചിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് ലീഗല്‍ നോട്ടീസും വന്നിട്ടുള്ളത്.


Click it and Unblock the Notifications