ഞാനായിരുന്നു ആ സ്ഥാനത്തെങ്കില്‍ നല്ല തല്ല് കൊടുത്തേനെ! വീണ്ടും പറഞ്ഞ് ശാന്തിവിള! തിരിച്ചടിച്ച് രേണുവും
രേണു സുധിയെ പരസ്യമായി വിമര്‍ശിക്കുന്നവരിലൊരാളാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും വലിയ ചര്‍ച്ചയായതുമാണ്. ബിഗ് ബോസിലെ സഹതാരം അഭിയുടെ ഭാര്യയുടെ വളകാപ്പ് ചടങ്ങിനെത്തിയപ്പോള്‍ രേണുവിനോട് ശാന്തിവിള ദിനേശിന്റെ കമന്റിനെക്കുറിച്ച് പ്രതികരണം ചോദിച്ചിരുന്നു ചിലര്‍. ഞാനാണ് രേണു സുധിയുടെ പിതാവ് എങ്കില്‍ എപ്പോഴേ തല്ലിക്കൊന്ന് ജയിലില്‍ പോയേനെ എന്ന പരാമര്‍ശത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. തുടക്കം മുതലേ രേണുവിനെ രൂക്ഷമായി വിമര്‍ശിക്കുന്നവരിലൊരാളാണ് അദ്ദേഹം. അപ്പൂപ്പന് മറുപടിയുമായി ഇടയ്ക്ക് രേണുവും എത്താറുണ്ട്. ഇവരുടെ തര്‍ക്കങ്ങളും, കമന്റുകളുമെല്ലാം വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ആ പേര് കേട്ടാല്‍ തന്നെ രോഷാകുലയായി പ്രതികരിക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ ഈ ചോദ്യം ചോദിച്ചവരോട് ചിരിച്ച മുഖത്തോടെയായിരുന്നു മറുപടി.
അത് എന്നത്തെ കാര്യമാണ്. അതിനുള്ള മറുപടിയൊക്കെ ഞാന്‍ പറഞ്ഞ് കഴിഞ്ഞതാണ്. ഇപ്പോള്‍ വീണ്ടും പുള്ളി അത് എടുത്ത് പറഞ്ഞു എന്ന് പറഞ്ഞപ്പോള്‍ അതേക്കുറിച്ച് എനിക്കറിയത്തില്ല എന്നായിരുന്നു രേണുവിന്റെ മറുപടി. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി പ്രതികരണം രേഖപ്പെടുത്തിയത്. രേണുവിന് ഇതെന്ത് പറ്റി, ഇങ്ങനെയായിരുന്നില്ലല്ലോ നേരത്തെ. ആ പേര് കേട്ടാല്‍ തന്നെ ചൂടാവുമായിരുന്നല്ലോ നേരത്തെ. കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്നായിരുന്നു ചിലര്‍ പറഞ്ഞത്. യൂട്യൂബ് വരുമാനത്തെക്കുറിച്ചും, സബ്‌സ്‌ക്രിപ്ഷന്‍ കണ്ടന്റിനെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെ രേണു പ്രതികരിച്ചിരുന്നു. പ്രായം വിവാഹത്തിനൊരു തടസമല്ല. തന്നേക്കാള്‍ പ്രായം കുറഞ്ഞ ആളായാലും രണ്ടുകൂട്ടര്‍ക്കും ഇഷ്ടമാണെങ്കില്‍ വിവാഹം നടത്തുമെന്നായിരുന്നു രേണുവിന്റെ റിപ്ലേ.

ഇപ്പോഴത്തെ ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. മകനെയും ഉള്‍ക്കൊള്ളുന്ന തരത്തിലൊരാള്‍ വന്നാല്‍ വിവാഹം നടത്തും. വിവാഹ ശേഷം ഇപ്പോഴത്തെ വീട്ടിലേക്ക് പോവുകയില്ല. വാടക വീട്ടിലേക്ക് പോയാലും അങ്ങോട്ടേക്ക് പോവില്ല. അതുപോലെ പേരിനൊപ്പമുള്ള സുധി ഒഴിവാക്കുകയും ചെയ്യും എന്നും അവര്‍ പറഞ്ഞിരുന്നു. മൂന്നാമത്തെ കല്യാണമാണ് വരാന്‍ പോവുന്നതെന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. വരന്‍ മുസ്ലീമാണെന്ന തരത്തിലുള്ള കമന്റുകളും കണ്ടിരുന്നു. അതിലൊന്നും പറയാനില്ല. അവരൊക്കെ എന്ത് വേണമെങ്കിലും പറയട്ടെ. എന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം കാണാറുണ്ട്. അതൊന്നും എന്നെ ബാധിക്കാറില്ല. അതിനാല്‍ തന്നെ ഞാന്‍ പ്രതികരിക്കാറുമില്ല.


Click it and Unblock the Notifications