രേണു സുധിക്ക് യാതൊരു അവകാശവുമില്ലാത്ത വീട്! നന്ദികേട് എന്നൊരിക്കലും പറയാനാവില്ല! കിച്ചു പറഞ്ഞത് ശരി
രേണു സുധിയും മകന്‍ കിച്ചുവും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. വീട് തന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴും വിവാദമായി തുടരുകയാണ്. ഫിറോസിക്ക അങ്ങനെയൊരു വീട് പണിത് തന്നതില്‍ സന്തോഷം. ഞാന്‍ ഇതുവരെ ഒരു കുറ്റവും പറഞ്ഞിട്ടില്ല. അത് തരാന്‍ കാണിച്ച എല്ലാവരോടും നന്ദി പറയുന്നു എന്നുമായിരുന്നു കിച്ചു പറഞ്ഞത്. അങ്ങേയറ്റം പക്വതയോടെയാണ് കിച്ചു സംസാരിച്ചത്. രേണുവിന് എതിരെയായാണ് കിച്ചു സംസാരിച്ചതെന്ന തരത്തിലായിരുന്നു ചിലര്‍ വ്യഖ്യാനിച്ചത്. ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതി അവന്‍ എന്റെ മകനല്ലാതെയാവുമോയെന്നായിരുന്നു രേണു സുധി ചോദിച്ചത്. ആ വീട്ടില്‍ റിതപ്പനും, എന്റെ അച്ഛനും അമ്മയുമാണ് താമസിക്കുന്നത്. അവനും കൂടി അവകാശപ്പെട്ട വീടാണ് അത്. അവന് 18 വയസായാലേ വീടിന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കാന്‍ പറ്റൂ. രേണു പറഞ്ഞത് ശരിയല്ലേയെന്നായിരുന്നു മൂപ്പന്‍സ് വ്‌ളോഗിലൂടെയായി ശരത് പരമേശ്വരന്‍ ചോദിച്ചത്.
വീട് കൊടുത്തവരോട് രേണു നന്ദിയില്ലായ്മ കാണിച്ചു എന്ന് പറയുന്നതിലൊന്നും ഒരു പ്രസക്തിയുമില്ല. അവരുടെ പേരിലല്ല വീട്, മാത്രവുമല്ല അവര്‍ക്ക് അതിലൊരു അവകാശവുമില്ല. ഇവരെന്തിനാണ് നന്ദി കാണിക്കേണ്ടത്. ജീവിതകാലം മുഴുവനും അവര്‍ അവരെക്കുറിച്ച് നല്ലത് പറഞ്ഞ് ജീവിക്കണോ. വീട് കിട്ടിയതില്‍ കിച്ചു സംതൃപ്തനാണ്. അതിന്റെ നന്ദിയും കാണിച്ചിട്ടുണ്ട്. രേണു അവരുടേതായ രീതിയില്‍ ജീവിച്ചോട്ടെ. അവരെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്. അവരുടെ ജീവിതമല്ലേ, അവര്‍ ജീവിച്ച് പൊക്കോട്ടെ. സഹായം ചെയ്തവരും ചിന്തിക്കണം, ഇവരെ ഇപ്പോഴും ഇങ്ങനെ ക്രൂശിക്കേണ്ട കാര്യമില്ലെന്ന്്. എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. ആളുകളെ വലിച്ചുകീറി വീഡിയോ ചെയ്യുന്ന ആളായിരുന്നു ഞാന്‍. ഇന്നെനിക്ക് അങ്ങനെ ചെയ്യാന്‍ താല്‍പര്യമില്ല. ഈ വീഡിയോ ചെയ്യുന്നതിന് തൊട്ടുമുന്‍പ് കിച്ചുവിനെ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്തോ കോളില്‍ അവനെ കിട്ടിയില്ല എന്നും ശരത് പറഞ്ഞിരുന്നു.

അവരെ വിമര്‍ശിക്കേണ്ട കാര്യങ്ങളില്‍ വിമര്‍ശിക്കാറുണ്ട്. കോമിക് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് വരെ രേണുവിനെ ചിലര്‍ അപമാനിച്ചിരുന്നു. ട്രോളുകളെ വരെ അതിജീവിച്ചാണ് അവര്‍ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയത്. വായില്‍നിന്നും കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ അവര്‍ സംസാരിക്കുന്നത് ഞാനടക്കമുള്ളവര്‍ക്ക് കണ്ടന്റാണ്. അവര്‍ പറയുന്നതും, ചെയ്യുന്നതും ശരിയാണോ എന്ന് ചോദിക്കുന്നവരുണ്ട്. നമ്മള്‍ പെര്‍ഫെക്ടാണോ, അമ്മയെന്ന പേര് പോലും ആ വീട്ടിലോ, ഡോക്യുമെന്റിലോ ഇല്ല, പിന്നെയും എന്തിനാണ് അവര്‍ വീടിനെക്കുറിച്ച് തന്നെ പറയുന്നത്. നിങ്ങളായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുമോയെന്നും ശരത് ചോദിച്ചിരുന്നു.
രേണുവിനെ കുറ്റം പറയാനാണ് ആളുകള്‍ക്ക് താല്‍പര്യം. അവരുടെ നിസഹായാവസ്ഥയാണ് എനിക്ക് മനസിലാവുന്നത്. അവരുടെ അഭിപ്രായത്തിന് എന്താണ് വാല്യു കൊടുക്കാത്തത്. അത്രയും അധികം ചിന്തിച്ച് സംസാരിക്കുന്ന ആളൊന്നുമല്ല രേണു. കാണുന്ന വ്യക്തികള്‍ ഇതേക്കുറിച്ച് എങ്ങനെ എടുക്കും എന്നൊന്നും ചിന്തിക്കുന്നില്ല. നാട്ടിന്‍പുറത്തുള്ളൊരു പൊട്ടിപ്പെണ്ണായാണ് എനിക്ക് തോന്നിയിട്ടുള്ളത്. മോശമായ അര്‍ത്ഥത്തിലല്ല ഇങ്ങനെ പറയുന്നതെന്നും ശരത് വിശദീകരിച്ചിരുന്നു. ഒരു സഹായം ചെയ്തിട്ട്, അതേക്കുറിച്ച് എപ്പോഴും പറയുന്നത് ശരിയാണോ. വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു. രേണുവിനെ നിങ്ങള്‍ മനസിലാക്കിയല്ലോ, നല്ല കാര്യം. നിങ്ങള്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിപ്പ് തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്.


Click it and Unblock the Notifications