പരാതിക്കാർ ഞങ്ങളാണ് എന്നിട്ടും പോലീസ് ദേഷ്യപ്പെട്ടു, നീതി കിട്ടിയില്ല; പൊട്ടിക്കരഞ്ഞ് രേണു സുധി, വീഡിയോ വൈറൽ!
അടുത്തിടെയായി വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് രേണു സുധി നേരിടുന്നത്. റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന യുട്യൂബർമാരിൽ ചിലർ രേണുവിന്റെ കഴിഞ്ഞ കാല ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും കുത്തിപൊക്കി കൊണ്ടുവന്ന് സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേ തുടർന്ന് തനിക്കും കുടുംബത്തിനും എതിരെ നിരന്തരമായി വീഡിയോ ചെയ്യുന്ന യുട്യൂബറായ അതുൽ വ്ലോഗ്സിന് എതിരെ ചങ്ങനാശ്ശേരി തൃക്കുടിത്താനം പോലീസ് സ്റ്റേഷനിൽ രേണു പരാതി നൽകിയിരുന്നു.
എന്നാൽ പരാതിക്കാരായ തനിക്കും കുടുംബത്തിനും നീതി കിട്ടിയില്ലെന്നും തങ്ങളോടാണ് പോലീസ് മോശമായി പെരുമാറിയതെന്നും ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് രേണു പറഞ്ഞു. എനിക്ക് കഴിഞ്ഞ കാലം ഉണ്ടായിരുന്നുവെന്നത് സുധി ചേട്ടന് അറിയാം.

പിന്നെ എന്തിനാണ് ഇതൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത്. എന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് സുധി ചേട്ടനും മോനും എല്ലാം അറിയാം. ഇതിന് മാത്രം ഞാൻ എന്താണ് ചെയ്തത്?. കാപ്പ കുത്തിയ പ്രതിയാണോ ഞാൻ?. എന്തിനാണ് എന്റെ പിറകെ നടക്കുന്നത്. അതുൽ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ വന്നിരുന്നു. എന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാൻ ഞാൻ ആരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ?.
എന്നെ പറയുന്നവരെല്ലാം ഭയങ്കര ആൾക്കാരാണോ?. ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും നിങ്ങൾക്ക് എന്താണ് കുഴപ്പം?. നിങ്ങളെ ഞാൻ ഏൽപ്പിച്ചിട്ടുണ്ടോ എന്റെ പിറകെ സിബിഐ പോലെ നടക്കാൻ?. ഇന്ന് അതുൽ സ്റ്റേഷനിൽ വരേണ്ടതാണ്. പക്ഷെ വന്നിട്ടില്ല. അവൻ ഞങ്ങളോട് ചെയ്തത് തെറ്റല്ലെന്നാണ് പോലീസ് പറയുന്നത്.
അവൻ ചെയ്തതൊന്നും വൾഗറല്ലെന്നാണ് പോലീസ് പറയുന്നത്. അവൻ ഞങ്ങളോട് ഇത്രയൊക്കെ ചെയ്തതുകൊണ്ട് ഇനി എന്ത് വന്നാലും കേസ് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് രേണു പറഞ്ഞത്. വിഷയത്തിൽ യുട്യൂബറും പ്രതികരിച്ച് എത്തിയിട്ടുണ്ട്. ഞാനും എന്റെ സുഹൃത്തുക്കളും ചേർന്നാണ് പോലീസ് സ്റ്റേഷനിലേക്ക് പോയത്. ആ സ്റ്റേഷനിലെ പോലീസുകാർ അടിപൊളിയാണ്. അവർ എന്റെ ഭാഗം കേട്ടു. കാര്യങ്ങൾ മനസിലാക്കി. രേണു വന്നിരുന്നില്ല പകരം അച്ഛനാണ് വന്നത്.
എന്റെ പേരിൽ കേസ് എടുത്തിട്ടില്ല. രേണുവിന്റെ അച്ഛൻ ഷോഓഫ് ആയിരുന്നു. സിഐയോട് സംസാരിച്ചപ്പോൾ അദ്ദേഹം കാര്യങ്ങൾ മനസിലാക്കി. കോടികൾ തിരുമറി നടത്തിയ വ്യാജ ബിഷപ്പിന്റെ കൈക്കാരനായി രേണുവിന്റെ അച്ഛൻ പ്രവർത്തിച്ച കാര്യവും ഹിന്ദുവായ സുധിയെ വ്യാജ ബിഷപ്പ് സെമിത്തേരിയിൽ അടക്കിയ കാര്യവും അടക്കം എനിക്ക് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു.

രേണുവിനെയോ കുടുംബത്തെയോ മോശമായി ഒന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും മനസിലാക്കാനുള്ള അവസ്ഥയിലായിരുന്നില്ല രേണുവിന്റെ അച്ഛൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഒന്നും ഞാൻ പറഞ്ഞിട്ടില്ലെന്ന് പോലീസിന് വീഡിയോകൾ കണ്ടപ്പോൾ മനസിലായി. മറ്റ് ആരൊക്കയോ ചെയ്ത വീഡിയോകൾ കൊണ്ടുവന്ന് എന്റെ തലയിൽ കെട്ടിവെക്കാനും രേണുവിന്റെ അച്ഛൻ ശ്രമിച്ചു. അന്ന് അവിടെ നടന്ന സംഭവങ്ങൾ കണ്ട് പോലീസുകാർക്കും എല്ലാം മനസിലായി.
വ്യാജ പരാതിയും കള്ളക്കേസുമായി മേക്കിട്ട് കേറാനുള്ള പരിപാടിയിലായിരുന്നു രേണുവും കുടുംബവും. ഞാൻ രേണുവിനെ ബോഡി ഷെയിം ചെയ്തിട്ടുമില്ല. അവർ പറയുന്നതിലൊന്നും കഴമ്പില്ലായിരുന്നു. വ്യാജ ബിഷപ്പിന്റെ കേസ് കുത്തിപൊക്കി കൊണ്ടുവന്നതുകൊണ്ടാണ് രേണുവും കുടുംബവും എന്റെ വായടിപ്പിക്കാൻ നോക്കിയത്.
ബിഷപ്പിന്റെ കേസിൽ രേണുവിനും കുടുംബത്തിനും പങ്കുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. ബിഷപ്പുമായി ഇവർക്കുള്ള ബന്ധത്തെയാണ് ഞാൻ ചോദ്യം ചെയ്തത്. പരാതിക്കാരിയായ രേണു വന്നിരുന്നില്ല. എന്റെ സകല വീഡിയോകളും സിഐ നോക്കി. ഒന്നും ഏൽക്കുന്നില്ലെന്ന് മനസിലായപ്പോൾ എന്നേയും എന്റെ മോളേയും അതുൽ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന വിക്ടിം കാർഡാണ് രേണുവിന്റെ അച്ഛൻ ഇറക്കിയതെന്നും അതുൽ പറഞ്ഞു.


Click it and Unblock the Notifications