ബി​ഗ് ബോസിലോ, ഞാൻ വീട്ടിൽ തന്നെയുണ്ടെന്ന് രേണു സുധി; പിന്നിൽ മറ്റൊരു തന്ത്രമെന്ന് വാദം

ബി​ഗ് ബോസ് മലയാളം ഏഴാം സീസൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകളാണ് ന‌ടക്കുന്നത്. മത്സരാർത്ഥിയായെത്തുമെന്ന് കരുതപ്പെടുന്ന രേണു സുധിയെക്കുറിച്ചാണ് ഭൂരിഭാ​ഗം ചർച്ചകളും. രേണു മത്സരാർത്ഥിയായെത്തുന്നതിൽ അസ്വസ്ഥരാകുന്നവർ ഏറെയാണ്. കേരളത്തിലെ ഏറ്റവും വലിയ ഷോയാണ് ബി​ഗ് ബോസ്. വലിയ തുക പ്രതിഫലം, ജനശ്രദ്ധ തുട‌ങ്ങി രേണുവിന് പല നേട്ടങ്ങളും ഈ ഷോയിലൂടെ ഉണ്ടാകും.

രേണു ഇക്കഴിഞ്ഞ മാസങ്ങളിൽ ലെെം ലെെറ്റിൽ ഇത്ര സജീവമായി നിന്നത് ബി​ഗ് ബോസ് ലക്ഷ്യം വെച്ചാണെന്ന് അഭിപ്രായങ്ങളുണ്ട്. വലിയ ഹേറ്റേഴ്സ് ഉള്ളതിനാൽ പ്രതിഛായ മോശമാകുമെന്ന ഭയമില്ലാതെ രേണുവിന് ബി​ഗ് ബോസിൽ മുന്നേറാം. അതേസമയം കഴിഞ്ഞ ദിവസം രേണു ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. താൻ ബി​ഗ് ബോസിൽ ഇതുവരെ പോയിട്ടില്ലെന്നാണ് വീഡിയോയിൽ രേണു പറഞ്ഞത്.

Renu Sudhi  Bigg Boss

ഞാൻ ബി​ഗ് ബോസിൽ പോയി ഫ്ലെെറ്റ് കയറി, ബി​ഗ് ബോസിൽ നിന്നും പിരിച്ച് വിട്ടു എന്നാെക്കെ വ്ലോ​ഗ് കണ്ടു. ഞാൻ ഇപ്പോൾ ഈ വീട്ടിൽ ഇരിക്കുകയാണ്. ഞാനെങ്ങനെ കയറി പോകാനാണ്. കുറേ കണ്ടു ഞാൻ. സുധി ചേട്ടന്റെ വലിയ ആ​ഗ്രഹമായിരുന്നു ബി​ഗ് ബോസ്. ഞാൻ പോയിട്ടില്ല. വിളിച്ചാൽ പോകും. ഞാനിപ്പോഴും എന്റെ വീ‌ട്ടിൽ തന്നെയുണ്ട് എന്നാണ് രേണു പറയുന്നത്.

എന്നാൽ രേണു കള്ളം പറഞ്ഞതാണെന്നാണ് സോഷ്യൽ മീ‍‍‌ഡിയയിൽ ഉയരുന്ന വാദം. രേണുവിന്റെ നാടകം മാത്രമാണിതെന്ന് ഇവർ വാദിക്കുന്നു. രേണു ബി​ഗ് ബോസിൽ മത്സരാർത്ഥിയാണെന്ന് വർഷങ്ങളായി ബി​ഗ് ബോസ് വിവരങ്ങൾ പങ്കുവെക്കുന്ന റിവ്യൂവേഴ്സ് ഉറപ്പിച്ച് പറയുന്നുണ്ട്. എന്നാൽ രേണു ഇത് സംബന്ധിച്ച് അവസാന നിമിഷം വരെയും പുകമറ സൃഷ്ടിക്കുന്നു. ‌

Renu Sudhi

രേണുവിന്റെ പിആർ ടീം ആയിരിക്കാം സോഷ്യൽ മീഡിയ ഹെപ്പിന് വേണ്ടി ഇങ്ങനെയൊരു വീഡ‍ിയോ പങ്കുവെച്ചതെന്ന് വാദമുണ്ട്. ഈ വീഡിയോക്ക് ശേഷം രേണു സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊന്നും പങ്കുവെച്ചിട്ടില്ല. രേണു ബി​ഗ് ബോസിൽ കയറും മുമ്പേ പുറത്ത് പിആർ ടീം ​ഗെയിം തുടങ്ങിയോ എന്നാണ് ചിലരുടെ ചോദ്യം. കഴിഞ്ഞ ദിവസം രേണുവിന്റെ സുഹൃത്ത് രേണു ബി​ഗ് ബോസിൽ പോകുന്നെന്നും വോട്ട് ചെയ്യണമെന്നും പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. പൊതുവെ ബി​ഗ് ബോസിലേക്കുള്ള മത്സരാർത്ഥികൾ ഷോയിൽ പോകുന്ന വിവരം രഹസ്യമാക്കി വെക്കാറാണ് പതിവ്.

ഭർത്താവ് കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു സുധി ജനശ്രദ്ധയിലേക്ക് വരുന്നത്. ജീവിതം വഴിമുട്ടിയ രേണുവിനും കുടുംബത്തിനും നിരവധി പേർ സഹായം നൽകി. ഈയടുത്താണ് സോഷ്യൽ മീഡിയയിൽ രേണു സജീവമായത്. ആൽബം സോങ്സും ഫോട്ടോഷൂട്ടുമെല്ലാമായി ലെെം ലെെറ്റിൽ തന്റെതായ സ്ഥാനം രേണു നേടി. എന്നാൽ പിന്നാലെ ഹേറ്റേഴ്സിന്റെ ഒരു പട തന്നെയെത്തി. വിമർശനങ്ങളൊന്നും രേണുവിനെ തളർത്തിയില്ല.

ശക്തമായി മുന്നോട്ട് പോകുന്ന രേണുവിന് കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. ബി​ഗ് ബോസിൽ രേണുവിന്റെ ഇമേജ് മാറി മറിയുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബി​ഗ് ബോസിലേക്ക് ഇത്രയും ഹെെപ്പോടെ ഒരു മത്സരാർത്ഥി വരുന്നത് വിരളമായാണെന്ന് അഭിപ്രായങ്ങളുണ്ട്. ബി​ഗ് ബോസിൽ രേണുവുണ്ടെങ്കിൽ ഹേറ്റേഴ്സ് രേണുവിനെ വിടാതെ പിന്തുടരുമെന്ന് ഉറപ്പാണ്. ഇക്കഴിഞ്ഞ ആഴ്ചകളിൽ രേണു സുധി മാത്രമായിരുന്നു പല യൂട്യൂബേർസിന്റെയും കണ്ടന്റ്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X