'ആ ബിസി ലൈഫിന് ഒരു തകരാറുണ്ടായിരുന്നു, ഇന്ന് കംപ്ലീറ്റ് സെലിബ്രിറ്റി, ഇഷ്ടം പറഞ്ഞ വ്യക്തിയോട് സംസാരിക്കുന്നു'

ബി​ഗ് ബോസിനുശേഷമാണ് കൊല്ലം സുധിയുടെ ഭാര്യ ഇമേജിൽ നിന്നും മാറി രേണു സുധി എന്ന കലാകാരിയെ സമൂഹം അം​ഗീകരിച്ച് തുടങ്ങിയത്. ആ മാറ്റം ആസ്വദിക്കുകയാണ് രേണു ഇപ്പോൾ. അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടേണ്ടി വന്ന സ്ഥിതി മാറി. കൈ നിറയെ പ്രോ​ഗ്രാമുകളും കാശുമായി. മക്കളുടേയും തന്റെയും ഭാവി സുരക്ഷിതമാക്കാൻ വേണ്ടതെല്ലാം രേണു ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബി​ഗ് ബോസിനുശേഷമുള്ള ലൈഫിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രേണു.

മെയിൻ സ്ട്രീം വണ്ണിന് നൽകിയ രേണുവിന്റെ അഭിമുഖം ശ്രദ്ധ നേടി കഴിഞ്ഞു. ബി​ഗ് ബോസിനുശേഷമുള്ള റീ എൻട്രി അടിപൊളിയായിരുന്നു. പ്രിപ്പയർ ചെയ്തൊന്നുമായിരുന്നില്ല പോയത്. രണ്ട് ദിവസം നിന്നു. എല്ലാവർക്കും ആശംസകൾ നേർന്നു. അതുപോലെ പാട്ട് പാടിയപ്പോൾ നല്ല അഭിപ്രായം കിട്ടി. ഞാൻ പാടിയപ്പോൾ ശിവാംങ്കിയുടെ മുഖത്ത് വന്ന എക്സ്പ്രഷനൊക്കെ പുറത്ത് വന്നശേഷമാണ് കണ്ടത്.

Renu Sudhi
Photo Credit: Renu Sudhi / instagram

ആ കുട്ടിയെ മുമ്പ് ടിവിയിലൊക്കെ കണ്ട് എനിക്ക് അറിയാമായിരുന്നു. അതിൽ ഒരുപാട് സന്തോഷം തോന്നി. റീ എൻട്രി നടത്തിയപ്പോൾ‌ കണ്ടന്റുണ്ടാക്കണമെന്ന് തോന്നിയില്ല. ഞാൻ ചെന്നത് തന്നെ ഒരു കണ്ടന്റാണ്. എന്തിന് മനപൂർവം വഴക്കും അടിയും ഉണ്ടാക്കണം. മറ്റുള്ളവർ ചോദിക്കാൻ അവസരം കിട്ടിയപ്പോൾ അത് ഉപയോ​ഗിച്ചു. അനുമോൾ വിന്നറായതിൽ സന്തോഷമാണ്. അനീഷ് വിജയിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

നമ്മൾ ഉദ്ദേശിക്കുന്നയാൾ വിജയിയാകണമെന്നില്ലല്ലോ. പ്രേക്ഷകരുടെ വിധി പ്രകാരമല്ലേ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് രേണു പറഞ്ഞ് തുടങ്ങി. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം നല്ല ബിസിയാണ്. അതിന് മുമ്പും ബിസിയുണ്ടായിരുന്നു. പക്ഷെ ആ ബിസിക്ക് എവിടെയോ എന്തോ ഒരു തകരാറ് ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല.

കംപ്ലീറ്റ്ലി ഒരു സെലിബ്രിറ്റിയായി. എന്നെ കാണുമ്പോൾ എല്ലാവരും ഓടി വരും. നാട്ടിൽ തന്നെയാണെങ്കിലും എല്ലാവരും ഓടി വരികയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. നേരത്തെ ഞാൻ എല്ലാവർക്കും സുധി ചേട്ടന്റെ വൈഫ് രേണു ചേച്ചിയായിരുന്നു. ഇപ്പോൾ ബി​ഗ് ബോസ് മത്സരാർത്ഥി രേണു സുധിയാണ് ഞാൻ അവർക്ക്. എന്റെ സാഹചര്യമാണ് എന്നെ ധൈര്യവതിയാക്കിയത്. എന്ത് വന്നാലും പതറില്ല.

മുന്നോട്ട് പോകുമെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കിൽ നമുക്ക് ചുറ്റും നിന്ന് ഒരു നൂറ് പേര് നെ​ഗറ്റീവ് പറഞ്ഞാലും നമ്മളെ മനസിലാക്കുന്ന സ്നേഹിക്കുന്ന രണ്ട് പേരുണ്ടെങ്കിൽ നമ്മൾ തീർച്ചയായും മുന്നോട്ട് പോയിരിക്കും. എന്ത് പ്രശ്നം വന്നാലും എവിടുന്നേലും ഒരു കച്ചിത്തുരുമ്പ് കിട്ടും. അതുകൊണ്ട് തളർന്ന് പോകരുതെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഭർത്താവ് മരിച്ചശേഷം വീട്ടിൽ ഇരുന്നിരുന്നുവെങ്കിൽ തെറിയും സൈബർ ബുള്ളിയിങും അനുഭവിക്കേണ്ടി വരില്ലായിരുന്നു.

Renu Sudhi
Photo Credit: Renu Sudhi / instagram

പക്ഷെ ഞാൻ എന്റെ ഇഷ്ടത്തിന് പറന്ന് ഉയർന്നു. എന്റെ മക്കൾക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. സ്ത്രീകൾ ആ​ഗ്രഹങ്ങൾ കുഴിച്ചുമൂടി വീട്ടിലിരിക്കരുത്. എല്ലാം വരുന്നിടത്ത് വെച്ച് കാണാം. എല്ലാത്തിനേയും തരണം ചെയ്യാൻ മനക്കട്ടി എനിക്ക് വന്നു. ഞാൻ ഇന്റർനാഷണൽ സെലിബ്രിറ്റിയായി എന്നാണ് പറയുന്നത്. അടുത്ത് തന്നെ പുതിയ ഉദ്ഘാടനത്തിന് വേണ്ടി ദുബായിലേക്ക് പോകും.

ഞാനിപ്പോൾ‌ ബി​ഗ് ബോസ് സെലിബ്രിറ്റിയായിയെന്ന് തോന്നുന്നുണ്ട്. കാർ വാങ്ങാൻ പ്ലാനുണ്ട്. ഒരു വണ്ടി ഉടനെ മേടിക്കും. രേണു സുധിയുടെ മാതാപിതാക്കളാണെന്ന് പറഞ്ഞു പപ്പയ്ക്കും അമ്മയ്ക്കും ഒപ്പം വരെ നിന്ന് ആളുകൾ ഇപ്പോൾ ഫോട്ടോ എടുക്കാറുണ്ട്. അതുപോലെ ഒരുപാട് വിവാഹ​ ആലോചനങ്ങൾ വരുന്നുണ്ട്. അതിൽ ഒരെണ്ണം മാറ്റിവെച്ചിട്ടുണ്ട്. എന്റെ മക്കളെ നോക്കണമെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.

അങ്ങനെയുള്ളവരെ മാത്രമെ ഞാൻ അം​ഗീകരിക്കു. ഇഷ്ടം വന്ന് പറഞ്ഞുവെന്നേയുള്ളു. അത് ‌നോക്കാമെന്ന് പറഞ്ഞ് മാറ്റിവെച്ചു. ഇനിയും ഒരു ലൈഫിലേക്ക് കടന്ന് അത് തകർന്നുപോയാൽ പോയതാണ് ഇനി ഒരു തിരിച്ച് വരവ് ജീവിതത്തിൽ നടക്കില്ല. അയാളുമായി സംസാരിക്കാറുണ്ട്. എനിക്ക് അദ്ദേഹത്തെ വ്യക്തമായി അറിയില്ല. സുധി ചേട്ടന്റെ കാര്യം പറയുമ്പോൾ ഇഷ്ടപ്പെടാത്ത ആളാവരുത്. കുഞ്ഞുങ്ങളേയും നോക്കാം. രേണുവിനേയും ഇഷ്ടമാണെന്നാണ് പറഞ്ഞതെന്നും താരം പറയുന്നു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X