സഹോദരൻ ജീവിതത്തിൽ, ലിപ് ലോക് സീൻ വന്നാൽ ചെയ്യും, പ്രതീഷിന്റെ ഭാര്യയോട് സംസാരിച്ചപ്പോൾ: രേണു

രേണു സുധിയെക്കുറിച്ച് സോഷ്യൽ മീഡിയയിലെ ചർച്ചകൾ തുടരുകയാണ്. ഭർത്താവ് കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു അഭിനയ രം​ഗത്തേക്ക് വന്നത്. ആൽബം സോങ്സും ഷോർട്ട് ഫിലിമുകളുമെല്ലാമായി രേണു തിരക്കുകളിലാണ്. രേണുവിനൊപ്പം നിരവധി ആൽബങ്ങളിൽ അഭിനയിച്ച ആർട്ടിസ്റ്റാണ് പ്രതീഷ്. ഒരുമിച്ചുള്ള വർക്കുകളെക്കുറിച്ചും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളെക്കുറിച്ചും ചായ് ടോക്സ് വിത്ത് വെെബർ​ഗുഡിൽ രേണുവും പ്രതീഷും സംസാരിക്കുന്നുണ്ട്.

ഞാനും ചേച്ചിയും ആദ്യമായി അഭിനയിച്ച കരിമിഴികണ്ണാലെ എന്ന ആൽബം ഒരു മില്യണിന്റെ മുകളിൽ വ്യൂസ് പോയി. അതിന് ശേഷം ഒരുപാട് ഡയരക്ടേർസ് ഞങ്ങളെ വിളിച്ചു. ഞാൻ ചെയ്ത 10-12 വർക്കുകളിൽ ചേച്ചിയുമായാണ് കോംബോ വന്നിരിക്കുന്നത്. തുടരെ വർക്ക് വരുന്ന സമയത്ത് എനിക്കൊരിക്കലും മാറി നിൽക്കാൻ പറ്റില്ലെന്ന് പ്രതീഷ് പറഞ്ഞു. രേണുവിനെതിരെയുള്ള വിമർശനങ്ങളെക്കുറിച്ചും പ്രതീഷ് പറയുന്നു.

Renu Sudhi  Pratheesh

ഓരോരുത്തരുടെ ഇഷ്ടമാണ് അവരെങ്ങനെ നടക്കണം, ഡ്രസ് ചെയ്യണം, ജീവിക്കണം എന്ന്. അതിൽ രണ്ടാമതൊരാൾ വന്ന് അഭിപ്രായം പറയേണ്ട കാര്യമില്ല. വൃത്തികെട്ട രീതിയിൽ പറയുമ്പോഴാണ് പ്രതികരിക്കുന്നത്. രേണു സുധിയും പ്രതീഷും റിലേഷൻഷിപ്പിലാണ് നിന്നെ ചതിക്കും എന്ന് എന്റെ ഭാര്യയോട് പറയുന്നവരുണ്ടെന്നും പ്രതീഷ് പറയുന്നു.

ഇതേക്കുറിച്ച് രേണുവും സംസാരിച്ചു. ഞാൻ പ്രതീഷിന്റെ ഭാര്യയുമായി സംസാരിച്ചിട്ടുണ്ട്. നീ എങ്ങനെയാണ് ഇത് കാണുന്നതെന്ന് ചോദിച്ചു. ചേച്ചീ, എനിക്കെന്റെ ഭർത്താവിനെ അറിയാം. അത്പോലെ പ്രതീഷേട്ടൻ പറഞ്ഞ് എനിക്ക് രേണു ചേച്ചിയെ അറിയാം. ഇപ്പോൾ നേരിട്ടുമറിയാം. പിന്നെ ഞാനെന്തിനാണ് തല പുകഞ്ഞ് ആലോചിക്കുന്നതെന്നാണ് അവൾ മറുപടി നൽകിയതെന്ന് രേണു പറയുന്നു. സഹോദരങ്ങളെ പോലെയാണ് താനും പ്രതീഷുമെന്നാണ് രേണു പറയുന്നത്.

Renu Sudhi

എന്നാൽ ലിപ് ലോക് സീൻ വന്നാൽ ചെയ്യാൻ മടിയില്ലെന്നും രേണു പറയുന്നുണ്ട്. ജീവിതത്തിലാണല്ലോ ബ്രദറും സിസ്റ്ററും. അഭിനയിക്കേണ്ട അവസ്ഥ വന്നാൽ ചെയ്യുമെന്നാണ് രേണു മറുപടി നൽകിയത്. ആദ്യത്തെ ആൽബത്തിലൂടെ മികച്ച താര ജോഡിക്കുള്ള അവാർഡ് എല്ലാവർക്കും കിട്ടുമെന്ന് തോന്നുന്നില്ല. ഞങ്ങൾക്ക് രണ്ട് പേർക്കും കിട്ടിയെന്ന് രേണു പറയുന്നു.

കൊല്ലം സുധി മരിച്ച് കുറച്ച് വർഷങ്ങൾക്കിപ്പുറമാണ് രേണു ലെെം ലെെറ്റിൽ സജീവ സാന്നിധ്യമായത്. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളും ബോഡി ഷെയ്മിം​ഗും രേണു നേരിടുന്നുണ്ട്. എന്നാൽ രേണു ഇതൊന്നും കാര്യമാക്കുന്നില്ല. ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ രേണു എത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പല പ്രെഡിക്ഷൻ ലിസ്റ്റുകളിലും രേണുവിന്റെ പേരുണ്ട്.

ബി​ഗ് ബോസിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്നും വിളിച്ചാൽ ഉറപ്പായും പോകുമെന്നും രേണു നേരത്തെ പറഞ്ഞിരുന്നു. രേണുവിനെ പോലൊരു മത്സരാർത്ഥിയെ ബി​ഗ് ബോസ് വേണ്ടെന്ന് വെക്കാനുള്ള സാധ്യത കുറവാണ്. കാരണം സോഷ്യൽ മീഡിയ ഒന്നടങ്കം ഇന്ന് രേണുവിന് പിറകെയാണ്. ഇത്രയും ജനശ്രദ്ധ ലഭിക്കുന്നയാൾ മത്സരാർത്ഥിയായെത്തുന്നത് ഷോയ്ക്ക് ​ഗുണം ചെയ്യും. ബി​ഗ് ബോസിലേക്ക് കടന്ന് വരുന്ന രേണുവിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X