മോളെപ്പോലെ നോക്കാം ഒരുപാട് സ്വത്തുണ്ട്, ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥന്റെയും ദുബായിക്കാരന്റേയും പ്രപ്പോസൽ വന്നു; രേണു

കൊല്ലം സുധിയുമായി ഭാര്യ രേണുവിന് ഒമ്പത് വയസിന് അടുത്ത് പ്രായ വ്യത്യാസമുണ്ട്. വിവാഹമോചിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായിരുന്നു രേണുവിനെ വിവാഹം ചെയ്യുന്ന സമയത്ത് സുധി. പ്രായമോ മാരിറ്റൽ സ്റ്ററ്റസോ ഒന്നും അന്ന് രേണുവിന് വിഷയമായിരുന്നില്ല. സുധിയോടുള്ള പ്രണയത്തിനായിരുന്നു രേണു പ്രാധാന്യം കൊടുത്തത്. ഇപ്പോഴും അഞ്ച് വർഷം സുധി നൽകിയ സ്നേഹവും കരുതലുമാണ് രേണുവിനെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

രേണു വീണ്ടും വിവാഹം കഴിക്കുമോയെന്ന ചോദ്യം നിരന്തരമായി പ്രേക്ഷകരിൽ നിന്നും ഉയരാറുണ്ട്. ഇപ്പോഴിതാ മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ അതിനുള്ള മറുപടി നൽകുകയാണിപ്പോൾ രേണു. ഗവൺമെന്റ് ഉദ്യോ​ഗസ്ഥന്റെയും ദുബായിക്കാരന്റേയും വിവാഹ ആലോചന വരെ തനിക്ക് വന്നുവെന്ന് രേണു പറയുന്നു. ഞാൻ വേറെ കല്യാണമൊന്നും കഴിച്ചിട്ടില്ല. ഇന്നും ഞാൻ സുധി ചേട്ടന്റെ വൈഫാണ്.

Renu Sudhi
Photo Credit: Renu Sudhi

ഇനി വിവാഹം കഴിക്കുമോ എന്നുള്ള ചോദ്യങ്ങൾ നിരന്തരമായി വരുന്നത് കൊണ്ടാണ് എന്തെങ്കിലുമൊക്കെ പറഞ്ഞ് പോകുന്നത്. ഒരു കാര്യം തന്നെ ആവർത്തിച്ച് പറയുന്നതിലും നല്ലതല്ലേ... തിരിച്ചും മറിച്ചും സംസാരിക്കുന്നത്. അതുകൊണ്ടാണ് വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ കല്യാണമുണ്ടാകും, ചിലപ്പോൾ കഴിക്കും എന്നൊക്കെ വെറുതെ പറയുന്നത്.

സുധി ചേട്ടൻ പോയശേഷം ഞാൻ വേറെ കല്യാണം കഴിച്ചിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുന്നില്ലെന്നും ഇവർക്കൊക്കെ അറിയാം. പക്ഷെ എന്റെ വായിൽ നിന്നും എന്തെങ്കിലും കേൾക്കേണ്ടതുകൊണ്ട് വീണ്ടും ചോദിക്കും. അതിനാണ് ചോദിക്കുന്നത്. എനിക്ക് പ്രണയമുള്ളത് സുധി ചേട്ടനോട് മാത്രമാണ്. പിന്നെ മനുഷ്യനാണ് ഫീലിങ്സ് വരും. നമ്മുടെ ഉള്ളിൽ വരുന്ന ഫീലിങ്സ് പബ്ലിക്കാക്കേണ്ട ആവശ്യമില്ലല്ലോ.

എനിക്ക് ഒരുപാട് പ്രപ്പോസൽ ഇപ്പോഴും വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥന്റെ ആലോചന വന്നിരുന്നു. ആൾ വിവാഹമോചിതനാണ്. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞാണ് വന്നത്. നേരിട്ട് വന്ന് തന്നെയാണ് സംസാരിച്ചത്. അയാൾക്കും രണ്ട് മക്കളുണ്ട്. ഞാൻ ഓക്കെയാണ് രേണു ഓക്കെയാണോ വിവാഹത്തിന് എന്നാണ് ചോദിച്ചത്. കല്യാണത്തെ പറ്റി ആലോചിക്കുന്നില്ലെന്നും ചേട്ടന് വേറെ നല്ല പെണ്ണിനെ കിട്ടുമെന്നും മറുപടി കൊടുത്ത് പറഞ്ഞ് വിട്ടു.

മോളെപ്പോലെ നോക്കിക്കോളാമെന്ന് പറഞ്ഞ് ഒരു ദുബായിക്കാരന്റെ പ്രപ്പോസലും വന്നിരുന്നു. മോളെപ്പോലെ നോക്കിക്കോളാം. എനിക്ക് ഒരുപാട് സ്വത്തുണ്ട്. സോഷ്യൽമീഡിയയിൽ എത്ര വിമർശനം വന്നാലും കുഴപ്പമില്ല. എന്റെ കയ്യിൽ പണമുണ്ട്. രേണു വിവാഹത്തിന് സമ്മതിച്ചാൽ മതിയെന്ന് പറഞ്ഞും ഒരു ആലോചന വന്നിരുന്നു.

Renu Sudhi
Photo Credit: Renu Sudhi

അ‍ഞ്ച് പ്രപ്പോസലുകളെങ്കിലും ഇത്തരത്തിൽ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വന്നിട്ടുണ്ട്. എല്ലാം എന്റെ അടുത്ത് നേരിട്ട് വരുന്ന ആലോചനകളാണ്. പൊന്നുപോലെ നോക്കിക്കോളാം, കുഞ്ഞിനെപ്പോലെ നോക്കിക്കോളം എന്നൊക്കെ പറഞ്ഞും വരുന്നുണ്ട്. വന്ന ഒരു പ്രപ്പോസലിലെ പയ്യൻ എന്നേക്കാൾ ഇളയതാണെന്നാണ് കണ്ടപ്പോൾ തോന്നിയത്. എല്ലാവരോടും താൽപര്യമില്ലെന്ന് തന്നെയാണ് പറഞ്ഞത്. കല്യാണത്തെ പറ്റി ഞാൻ ആലോചിക്കുന്നില്ല.

വേറെ വിവാഹം കഴിച്ചാൽ സുധി ചേട്ടന്റെ പേര് ഉപേക്ഷിക്കും. അല്ലാതെ പറ്റില്ലല്ലോ. എനിക്ക് സുധി ചേട്ടനോട് ആത്മാർത്ഥയുണ്ട്. അത് കളയുന്നത് വളരെ മോശമായ ഒന്നാണ്. അതുകൊണ്ട് വേറെ ആളുടെ ഭാര്യയായാൽ സുധി ചേട്ടന്റെ പേര് മാറ്റും. ഞാൻ അഭിനയിക്കുന്നതും റീൽ ചെയ്യുന്നതും എന്റെ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ആ​ഹാരം കൊടുക്കാൻ വേണ്ടിയാണ്. അല്ലാതെ ആഭരണം വാങ്ങി ഇട്ട് നടക്കാനല്ല.

ഞാൻ പണിയെടുത്ത പൈസയ്ക്ക് എനിക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. ദാരിദ്രം ഇപ്പോഴും ഞാൻ അനുഭവിക്കുന്നുണ്ട്. ഒരു വസ്ത്രം പോലും ഞാൻ വാങ്ങാറില്ല. സുഹൃത്തുക്കൾ ഇട്ട് ചെറുതായ വസ്ത്രമാണ് ഞാൻ ഉപയോ​ഗിക്കുന്നതെന്നും രേണു പറയുന്നു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X