മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഞങ്ങൾ വഴക്കിട്ടു, സഹിക്കാൻ പറ്റാത്ത വേദനയാണ് അത്, മെസേജ് കണ്ടില്ല; രേണു

സുധിയുടെ മരണ സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടന്ന ഒരു സംഭവം ഇന്നും തന്റെ മനസിൽ വലിയൊരു വേദനയായി ഉണ്ടെന്ന് രേണു. അപകടം നടന്ന രാത്രി താനും സുധിയും തമ്മിൽ വഴക്കിട്ടുവെന്നും പിണക്കം മാറിയെന്ന് പിന്നീട് താൻ മെസേജ് അയച്ചെങ്കിലും അത് കാണും മുമ്പ് അദ്ദേഹം മരിച്ചുവെന്നും മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു. സുധി ചേട്ടൻ എന്നെങ്കിലും എന്റെ മുന്നിൽ വരികയാണെങ്കിൽ എനിക്കൊരു വലിയ കാര്യം പറയാനുണ്ട്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നേരത്തെ വരണമെന്ന് പറഞ്ഞ് ഞാൻ സുധി ചേട്ടന് മെസേജ് അയച്ചു. എന്താ ഇത്ര ലേറ്റ്?. റൂമിൽ എന്ത് ചെയ്യുവാ... വേ​ഗം വായോ എന്ന് ഞാൻ പറഞ്ഞു.‍ പൈസയ്ക്ക് കാത്തിരിക്കുകയാണ് സുധി ചേട്ടൻ പറഞ്ഞു. പപ്പയ്ക്കും കുഞ്ഞിനും വയ്യായിരുന്നു.

Renu Sudhi
Photo Credit: Renu sudhi / instagram

അതുകൊണ്ടാണ് വേറെ ഷൂട്ടിന് പോകാതെ വേ​ഗം വീട്ടിലേക്ക് വരാൻ ഞാൻ സുധി ചേട്ടനോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നത്. അതിന്റെ പേരിൽ സംസാരിച്ച് സംസാരിച്ച് ഞാൻ ചേട്ടനോട് പിണങ്ങി. കുറച്ച് കഴി‍ഞ്ഞപ്പോൾ കരയുന്ന ഒരു സ്റ്റിക്കറും ടിനി ചേട്ടനും മറ്റുള്ളവരുമായുള്ള ഒരു സെൽഫിയും സുധി ചേട്ടൻ എനിക്ക് അയച്ചു. അതാണ് ലാസ്റ്റ് സെൽഫി.

അഞ്ച് മിനിറ്റ് പോലും നിൽക്കുന്ന പിണക്കമല്ല ഞങ്ങളുടേത്. അതുകൊണ്ട് തന്നെ ഞാൻ വീണ്ടും ഏട്ടായെന്ന് വിളിച്ച് ചേട്ടന് മെസേജ് അയച്ചു. പക്ഷെ ഒന്നും റീഡായില്ല. ഒപ്പം പിണക്കം മാറിയെന്ന് പറഞ്ഞ് ഒരു ലവ് ചിഹ്നവും അയച്ചു. അതും ഡെലിവറായില്ല. സുധി ചേട്ടൻ കണ്ടിട്ടുമില്ല. ഞാൻ പിണക്കത്തിൽ തന്നെയാണ് എന്ന് ഏട്ടൻ കരുതി കാണുമോ അവസാന നിമിഷം എന്നൊരു സങ്കടമുണ്ട്.

ഏട്ടൻ എന്നെങ്കിലും മുന്നിൽ വന്നാൽ എനിക്ക് ഒരു പിണക്കവുമില്ലായിരുന്നുവെന്ന് പറയണം. മെസേജ് റീഡ് ആകും മുമ്പ് ഏട്ടൻ പോയി. അത് എനിക്ക് ഒരിക്കലും തീരാത്ത വേദനയാണ്. സഹിക്കാൻ പറ്റാത്ത വേദനയാണ് എനിക്ക് അത്. കാറിൽ കയറിയപ്പോൾ ഉറങ്ങിക്കാണും. അന്ന് രാവിലെ ഞാൻ‌ അ‍ഞ്ച് തവണ ചേട്ടനെ വിളിച്ചു. റിങ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ആരും എടുത്തില്ല.

സുധി ചേട്ടന്റെ ഫോൺ തിരികെ കെട്ടി. പക്ഷെ അത് ശരിയാക്കാൻ പറ്റാത്ത തരത്തിൽ തകർന്ന് പോയിയെന്നും രേണു പറഞ്ഞു. താൻ അപകടങ്ങളിൽ നിന്ന് അടക്കം രക്ഷപ്പെടുന്നത് സുധി ചേട്ടന്റെ ആത്മാവ് തന്നെ താങ്ങുന്നത് കൊണ്ടാണെന്നും രേണു പറഞ്ഞു‍. രേണു ഇങ്ങനെ പോകുന്നതുകൊണ്ട് സുധി ചേട്ടന്റെ ആത്മാവ് വിഷമിക്കുമെന്ന് പലരും പറയുന്നു. ഞാൻ എങ്ങനെ പോകുന്നുവെന്നാണ് ഇവർ ഉദ്ദേശിക്കുന്നത്?.

Renu Sudhi
Photo Credit: Renu sudhi / instagram

അഴിഞ്ഞാടൻ ഞാൻ പോകുന്നില്ല. അ​ങ്ങനെ എങ്കിൽ കിട്ടുന്ന പൈസ മുഴുവൻ ധൂർത്തടിക്കുമായിരുന്നില്ലേ?. ഇവരുടെ വർത്തമാനം കേട്ടിട്ട് സുധി ചേട്ടന്റെ ആത്മാവ് വിഷമിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ മക്കൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനായാണ് ഞാൻ ജോലി ചെയ്യുന്നത്. എന്റെ മക്കളെ അവൾ ഉപേക്ഷിച്ചില്ലല്ലോയെന്ന് ഓർത്ത് അദ്ദേഹം സന്തോഷിക്കുന്നുണ്ടാകും. കുഞ്ഞിനെ ഉപേക്ഷിച്ച് വേറൊരുത്തനൊപ്പം പോകുന്നവരില്ലേ.

എനിക്ക് പോകാൻ പറ്റില്ലെന്നാണോ?. പക്ഷെ ഞാൻ അങ്ങനെ ചെയ്തില്ലല്ലോ. എന്നെ താങ്ങുകയാണ് സുധി ചേട്ടന്റെ ആത്മാവ് ചെയ്യുന്നത്. എന്നെ കൊണ്ട് ജീവിക്കുന്നത് എന്നെ വിമർശിക്കുന്ന റിയാക്ഷൻ വീഡിയോ ചെയ്യുന്നവരാണ്. അല്ലാതെ അവർ കാരണം ഞാൻ അല്ല ജീവിക്കുന്നത്. രേണു സുധിയെന്ന പേര് കണ്ടാൽ വ്യൂസ് കൂടും. അത് നെ​ഗറ്റീവ് ആണേലും പോസിറ്റീവ് രീതിയിൽ ആണേലും കൂടും.

അത് എനിക്ക് അറിയാം കുറ്റം പറയാൻ വരുന്നവർക്ക് ക്ലാരിറ്റി പോലും വിഷയമല്ലെന്നത് എന്റെ റീലിന്റെ വ്യൂസ് കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്. പെണ്ണുങ്ങളാണ് പെണ്ണുങ്ങളുടെ ശത്രുവെന്നും രേണു പറഞ്ഞു.

Read more about: Renu Sudhi bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X