രേണുവിന് മാത്രമെ കാൻസർ വന്നിട്ടുള്ളോ?; അവനവന് വരുമ്പോഴെ മനസിലാകൂ, പണമല്ലല്ലോ പ്രാർത്ഥനയല്ലേ ആവശ്യപ്പെട്ടത്!

അർബുദം ബാധിച്ചതിനാൽ എല്ലാത്തിൽ നിന്നും ഇടവേളയെടുത്ത് ചികിത്സയും മറ്റുമായി കഴിയുകയാണ് രേണു സുധി. കഴിഞ്ഞ ദിവസമായിരുന്നു ആദ്യത്തെ കീമോ നടന്നത്. കഠിനമായ വേദനയും ക്ഷീണവും അലട്ടുന്നതായി രേണു പറഞ്ഞിരുന്നു. എന്നാൽ അസുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേണു പങ്കുവെക്കുമ്പോൾ അതിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നൊരു കമന്റുണ്ട്. രേണു സുധിക്ക് മാത്രമെ ഇതുവരെ കാൻസർ വന്നിട്ടുള്ളോ എന്നതാണത്. ഈ കമന്റ് പതിവായതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് രേണുവിന്റെ സുഹൃത്തും വ്ലോ​ഗറുമായ പ്രതീഷ്. എന്ത് അസുഖവും അവനവന് വരുമ്പോഴെ അവസ്ഥ മനസിലാകൂവെന്ന് പ്രതീഷ് കുറിച്ചു. കുറിപ്പ് ഇങ്ങനെയാണ്... പല ആൾകാരും ഇന്നും രേണുവിനെ കുറ്റം പറയുന്നു അവർ ചെയ്ത പ്രവർത്തിയെ കുറിച്ച് പറഞ്ഞുകൊണ്ട്.

Renu Sudhi

ഞാൻ ഒന്ന് പറഞ്ഞോട്ടെ... ഈ ജീവിതത്തിൽ ഒരു തെറ്റ് പോലും ചെയ്യാത്ത മനുഷ്യന്മാരുണ്ടോ?. ഇല്ലല്ലോ... ഞാൻ ആയാലും നിങ്ങൾ ആയാലും എല്ലാം തെറ്റ് ചെയ്തിട്ടുണ്ട്. അവർ അവരുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അവരെ നമ്മുടെ ഒപ്പം ചേർത്ത് നിർത്തണമെന്ന് ഞാൻ പറയുന്നില്ല. എന്നാലും അവർ ഈ അവസ്ഥയിൽ ആയതിൽ സന്തോഷിക്കരുത്. ഒരുപാട് പേരുടെ കമന്റ്സ് ഞാൻ കണ്ടു. രേണു സുധിക്ക് മാത്രമെ കാൻസർ വന്നിട്ടുള്ളോയെന്ന് ചോദിക്കുന്നവരോട്... അസുഖം അവനവന് വരുമ്പോഴെ ആ അവസ്ഥ മനസിലാകൂ. അത് ഇന്നോ നാളെയോ എനിക്കോ നിങ്ങൾക്കോ വരാം. അവർ ഇന്നുവരെ അവരുടെ അസുഖത്തെ കുറിച്ച് പറഞ്ഞുകൊണ്ട് സഹായിക്കണം, പണം വേണം എന്നൊന്നും പറഞ്ഞ് നമ്മടെ ഇടയിൽ വന്നിട്ട് ഇല്ല. അവർ നമ്മളോട് ചോദിച്ചത് ഒന്ന് മാത്രം... നിങ്ങളുടെ പ്രാർത്ഥനയിൽ അവർക്ക് വേണ്ടി കൂടി ഒരു നിമിഷം പ്രാർത്ഥിക്കണം അത് മാത്രം. രേണു ചേച്ചി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും പ്രതീഷ് കുറിച്ചു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X