നിക്കർ വിധവയെന്ന് പരിഹാസം; ഞാൻ തളരില്ല ഇനിയും നിക്കറിടും, സിനിമയിൽ ബെഡ്റൂം സീനുകൾ ഉണ്ടാവാറില്ലേ?; രേണു സുധി
മന്ദാര ചേല് ആൽബത്തിന്റെ പ്രമോഷന്റെ ഭാഗമായി ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു സുധി ചെയ്ത ബെഡ് റൂം സീൻ വൈറലായിരുന്നു. നിരവധി പേരാണ് രേണുവിനെ വിമർശിച്ച് എത്തിയത്. അഭിനയമോഹമാണെങ്കിൽ മാന്യമായ പ്രോജക്ടുകൾ ചെയ്താൽ പോരേ എന്നായിരുന്നു ചോദ്യമുയർന്നത്. അതിനുള്ള മറുപടി രേണു വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞു. സിനിമയിൽ ബെഡ്റൂം സീനുകൾ ഉണ്ടാവാറില്ലേ?. ആളുകൾ അത് കണ്ടിട്ടില്ലേ?.
ഇതിലും കൂടിയ സീൻ കണ്ടിട്ടില്ലേ?. അത് അഭിനയമായി കാണുന്നില്ലേ?. അപ്പോൾ പിന്നെ ഇതും അഭിനയമായി കണ്ടാൽ പോരേ?. ഞാനും ദാസേട്ടനും മാത്രമല്ല ക്യാമറമാനും ഡയറക്ടറും എല്ലാം ആ റൂമിലുണ്ട്. ആൽബത്തിന്റെ പ്രമോഷന് വേണ്ടി ചെയ്ത സീനാണ്. ആൽബത്തിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയതുകൊണ്ടാണ് പ്രമോഷന് ഉപയോഗിച്ചത്.

നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും രേണു പറഞ്ഞു. ഷോർട്സ് ഇട്ടതിന് വിമർശിച്ചവർക്കുള്ള മറുപടിയും രേണു നൽകി. നിക്കർ വിധവയെന്ന് വിളിപ്പേരുള്ളത് അറിയാം. ഞാൻ ഷോർട്സ് ഇട്ട് വീഡിയോ ചെയ്തത് കണ്ടിട്ടാണ് അങ്ങനെ വിളിക്കുന്നത്. എനിക്ക് കംഫർട്ടബിളായ വസ്ത്രങ്ങളാണ് ഞാൻ ഇടുന്നത്. അതിന്റെ പേരിൽ എസ്പി വ്ലോഗ്സിലെ വ്യക്തിയും ഷെഫീന ബീവിയുമാണ് എന്നെ കളിയാക്കിയത്.
ഷെഫീന എന്ന സാധനത്തിനെ ജീവിതത്തിൽ ഇന്നേവരെ ഞാൻ കണ്ടിട്ടില്ല. അവരുടെ മകനെ കെട്ടാൻ പോയിട്ടുമില്ല. ഇവരൊക്കെ എവിടെ നിന്ന് വരുന്നുവെന്നാണ് ഞാൻ ആലോചിക്കുന്നത്. നിക്കർ വിധവ എന്ന പേര് അവരാണ് എനിക്ക് ചാർത്തി തന്നത്. ഇതൊന്നും കേട്ട് ഞാൻ തളരില്ല. ഇനിയും നിക്കറിടും.... അതും പല നിറത്തിലുള്ളത്. കൂടാതെ ഡാൻസും കളിക്കും.
നിക്കറിട്ടുവെന്ന് കരുതി ഒരിക്കലും ഞാൻ ബിക്കിനി ഇടില്ല. സുധി ചേട്ടൻ 2022ൽ മരിച്ചതല്ലേ. മരിച്ചവർ സമാധാനത്തിൽ ഉറങ്ങട്ടെ. അവരുടെ കാര്യങ്ങൾ ഇനി ചികയേണ്ട ആവശ്യമില്ല. ഇപ്പോൾ 2026 ആയില്ലേ. എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. അവരിൽ പലരേയും എനിക്ക് അറിയില്ല. ബിഗ് ബോസിൽ പോയി വന്നശേഷമാണ് എനിക്ക് മനസിലായത് എനിക്ക് എതിരെ ഗൂഢാലോചന നടത്താനും നെഗറ്റിവിറ്റി പരത്താനും കുറച്ചുപേർ ഉണ്ടെന്നത്.
വീട്ടിൽ ഇരുന്ന് കാശിന് വേണ്ടി ഞാൻ തെണ്ടുകയായിരുന്നുവെങ്കിൽ ഇപ്പോൾ കാണുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു. ഞാൻ ബിഗ് ബോസിൽ പോകാതിരിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തിയവരുണ്ട്. പക്ഷെ എന്നിട്ടും ഞാൻ പോയി. അന്തസ്സായി തിരികെ വന്നു. എന്നെ പറ്റി അനാവശ്യങ്ങൾ ഇപ്പോഴും പറഞ്ഞ് നടക്കുന്നവരുണ്ട്.

ഷെഫീന പറയുന്നത് ഞാൻ അബോർഷൻ ചെയ്തുവെന്നാണ്. അങ്ങനെ ചെയ്തെങ്കിൽ ഇവർക്ക് എന്താണ് പ്രശ്നം?. എനിക്കോ എന്റെ വീട്ടുകാർക്കോ സുധി ചേട്ടന്റെ വീട്ടുകാർക്കോ മക്കൾക്കോ പ്രശ്നമില്ല. ഞാൻ ദുബായിൽ മറ്റ് ജോലിക്ക് പോകുന്നതാണെന്ന് പറയുന്നവരോട് ഞാൻ എയർപോട്ടിൽ നിന്നും കയറി അവിടെ എത്തി തിരികെ വരുന്നത് വരെയുള്ള വീഡിയോകൾ ഷെയർ ചെയ്യുന്നില്ലേ?. എന്നെ കുറ്റപറയുന്നവരും അടിക്കടി ദുബായിലേക്കും അമേരിക്കയിലേക്കും പോകുന്നുണ്ടല്ലോ.
അവിടെ എന്ത് ബിസിനസാണെന്ന് അവരാരെങ്കിലും പറയുന്നുണ്ടോ?. ഞാൻ എല്ലാവരേയും അറിയിച്ചാണ് പോകുന്നത്. അല്ലാതെ അവളുമാരെ പോലെ പറയാതെ പോയി വരികയല്ല. അതുപോലെ സുധി ചേട്ടൻ കടം മേടിക്കാറുണ്ടായിരുന്നുവെന്ന വിഷയത്തിൽ ഒരു സത്യാവസ്ഥയുണ്ട്. അന്ന് സുധി ചേട്ടന്റെ പേരിൽ ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു. കിച്ചു ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു.
ഒരു സ്കൂളിൽ വീൽ ചെയറിൽ പോകുന്ന പിള്ളേർക്കായി റാംപ് സെറ്റ് ചെയ്യാൻ കുറച്ച് പൈസ കൊടുത്തു. ഈ പൈസയുടെ കാര്യങ്ങളാണ് കടവും മറ്റുമായി ആളുകൾ പറഞ്ഞ് പരത്തുന്നത്. എല്ലാ സത്യാവസ്ഥയും ഞങ്ങൾ അന്നേ പറഞ്ഞതായിരുന്നു. അറിയാവുന്നവർക്ക് അറിയാമെന്നും രേണു പറഞ്ഞു.


Click it and Unblock the Notifications











