അത്യാ​ഗ്രഹമില്ല; വെറും 45 രൂപ മാത്രം, സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് രേണു, അഹാനയെ കടത്തിവെട്ടും!

ഇൻസ്റ്റ​ഗ്രാം യൂസേഴ്സിന് വേണ്ടിയുടെ പുതിയ ഫീച്ചറാണ് അക്കൗണ്ട് സബ്സ്ക്രിപ്ഷൻ. സബ്സ്ക്രിപ്ഷൻ എന്നത് ഒരു ക്രിയേറ്റർ തന്റെ ഫോളോവേഴ്സിന് പണമടച്ച് ലഭിക്കുന്ന പ്രത്യേക കണ്ടന്റുകൾ നൽകാനുള്ള സംവിധാനമാണ്. ഇത് ഒരു മാസാന്ത്യ പെയ്ഡ് മെമ്പർഷിപ്പ് പോലെയാണ്. ഫോളോവേഴ്സ് ഒരു നിശ്ചിത തുക നൽകി ഇഷ്ടപ്പെട്ട ക്രിയേറ്ററെ സബ്സ്ക്രൈബ് ചെയ്താൽ അവർക്ക് മാത്രം കാണാൻ കഴിയുന്ന പ്രത്യേക പോസ്റ്റുകളും സൗകര്യങ്ങളും ലഭിക്കും.

വിവാഹം കഴിച്ചത് ജോത്സ്യൻ കാരണം, ഒരുപാട് സ്നേഹം കിട്ടിയപ്പോൾ വീണുപോയി, അഭി സിനിമ വിട്ടതിന് പിന്നിലും അയാൾ!
വിവാഹം കഴിച്ചത് ജോത്സ്യൻ കാരണം, ഒരുപാട് സ്നേഹം കിട്ടിയപ്പോൾ വീണുപോയി, അഭി സിനിമ വിട്ടതിന് പിന്നിലും അയാൾ!

സബ്സ്ക്രൈബർമാർക്ക് മാത്രം കാണാൻ കഴിയുന്ന പോസ്റ്റുകൾ, പ്രത്യേക സ്റ്റോറികൾ, കമന്റുകളിൽ കാണുന്ന പ്രത്യേക ബാഡ്ജ്, സബ്സ്ക്രൈബർമാർക്ക് മാത്രം ലൈവ് സെഷൻ, എക്സ്ക്ലൂസീവ് ചാറ്റ്, ബ്രോഡ്കാസ്റ്റ് ചാനൽ എന്നിവയും സബ്സ്ക്രൈബർമാർക്ക് ലഭിക്കും.

Renu Sudhi news

ഇൻസ്റ്റ​ഗ്രാമിൽ സജീവമായി നിൽക്കുന്ന നിരവധി സെലിബ്രിറ്റീസ് മലയാളത്തിലുണ്ട്. പലരുടേയും ഫോളോവേഴ്സിന്റെ എണ്ണം മില്യൺ കണക്കിനാണ്. അവരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇൻസ്റ്റ​ഗ്രാം സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചത്. അക്കൂട്ടത്തിൽ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ദിയ കൃഷ്ണ ഒഴികെയുള്ള മൂന്ന് പേരും സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചിട്ടുണ്ട്.

നല്ലൊരു തുക ഇതുവഴിയും മാസം സമ്പാദിക്കാൻ കഴിയും. തുടക്കമിട്ടത് അഹാന കൃഷ്ണയായിരുന്നു. നടി പങ്കുവെക്കുന്ന എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണണമെങ്കിൽ 290 രൂപ നൽകി സബ്‌സ്ക്രിപ്ഷൻ എടുക്കണം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സബ്‌സ്ക്രിപ്ഷൻ ചെയ്യാനുള്ള ഓപ്ഷൻ അഹാന ആക്ടിവേറ്റാക്കിയത്.

കഷ്ടപ്പെട്ടത് മതി, നിന്നെയും നിന്റെ കുടുംബത്തെയും ഞാന്‍ നോക്കിക്കൊള്ളാം, വീട് പണിതപ്പോഴും ആ കരുതൽ കാണിച്ചു!
കഷ്ടപ്പെട്ടത് മതി, നിന്നെയും നിന്റെ കുടുംബത്തെയും ഞാന്‍ നോക്കിക്കൊള്ളാം, വീട് പണിതപ്പോഴും ആ കരുതൽ കാണിച്ചു!

മാസം അ‍ഞ്ച് കഴിഞ്ഞുവെങ്കിലും 151 സബ്സ്ക്രൈബേഴ്സിനെ മാത്രമെ അഹാനയ്ക്ക് ലഭിച്ചുള്ളു. അതേസമയം താരത്തിന്റെ ഇളയ സഹോദരി ഹൻസികയും സമാനമായ തുകയ്ക്ക് സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചിരുന്നു. അടുത്തിടെയാണ് ഈ സാധ്യത ഹൻസിക പ്രയോജനപ്പെടുത്തിയത്. പക്ഷെ കുറഞ്ഞ കാലയളവിൽ മുന്നൂറിന് മുകളിൽ സബ്സ്ക്രൈബേഴ്സിനെ ലഭിച്ചു.

അഹാനയുടെ രണ്ടാമത്തെ സഹോദരിയായ ഇഷാനിയും സബ്‌സ്ക്രിപ്ഷൻ ആക്ടിവേറ്റ് ആക്കിയെങ്കിലും വെറും 32 പേരെ മാത്രമെ സമ്പാദിക്കാൻ കഴിഞ്ഞുള്ളു. താരപുത്രിമാരുടെ പാത പിന്തുടർന്ന് ഇപ്പോഴിതാ വൈറൽ താരം രേണു സുധിയും സബ്‌സ്ക്രിപ്ഷൻ സംവിധാനം ആക്ടിവേറ്റാക്കിയിരിക്കുകയാണ്. പക്ഷെ മിതമായ നിരക്ക് മാത്രമെ രേണു തന്റെ എക്സ്ക്ലൂസീവ് കണ്ടന്റുകൾക്ക് വേണ്ടി ഈടാക്കുന്നുള്ളു.

Renu Sudhi news

വെറും 45 രൂപ മാത്രമാണ് രേണുവിന്റെ ഇൻസ്റ്റ​ഗ്രാം സബ്‌സ്ക്രിപ്ഷൻ നിരക്ക്. ഒറ്റ ദിവസം കൊണ്ട് 120ന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ രേണുവിന് ലഭിച്ചു. ചെറിയ തുകയെ ഈടാക്കുന്നുള്ളു എന്നതുകൊണ്ട് തന്നെ സബ്സ്ക്രൈബേഴ്സിനെ എളുപ്പത്തിൽ നേടാൻ രേണുവിന് കഴിയുന്നുണ്ട്. വൈകാതെ അഹാനയേയും ഹൻസികയേയുമെല്ലാം സബ്സ്ക്രൈബർ കൗണ്ടിൽ രേണു മറികടക്കും.

377000 ഫോളോവേഴ്സാണ് രേണുവിന് ഉള്ളത്. രേണുവിന് പണത്തോട് അത്യാ​ഗ്രഹമില്ലെന്നത് വ്യക്തമായി എന്നാണ് നിസാര തുകയ്ക്ക് താരം സബ്സ്ക്രിപ്ഷൻ ആരംഭിച്ചപ്പോൾ ഫോളോവേഴ്സിൽ നിന്നും ലഭിച്ച പ്രതികരണം. യുട്യൂബിൽ നിന്നും അഭിനയിച്ചും പ്രമോഷൻ വഴിയും ലക്ഷങ്ങൾ സമ്പാദിച്ചിട്ടും 290 രൂപ സബ്സ്ക്രിപ്ഷന് വെച്ചതിന്റെ പേരിൽ അഹാനയ്ക്ക് വിമർശനം ലഭിച്ചിരുന്നു.

അവരുടെ പ്രശ്നങ്ങളെല്ലാം തീർന്നു! ഇനി പഴയത് പോലെ ഒന്നിച്ച് മുന്നോട്ട്! ഒടുവിൽ പ്രതികരിച്ച് സുജിന
അവരുടെ പ്രശ്നങ്ങളെല്ലാം തീർന്നു! ഇനി പഴയത് പോലെ ഒന്നിച്ച് മുന്നോട്ട്! ഒടുവിൽ പ്രതികരിച്ച് സുജിന

അതേസമയം രേണുവിനെ പരിഹസിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെറുതെ തന്നാൽ പോലും രേണുവിന്റെ കണ്ടന്റ് കാണാൻ താൽപര്യമില്ല. ഫീഡിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണ്, ബോറടിക്കുന്നതിന് കാശ് കൊടുക്കണോ..?. രേണുവിന്റെ ബോർ പരിപാടികൾ കാണുന്നതിൽ നിന്നും ഒഴിവാക്കിയാൽ 100 കോടി പുണ്യം കിട്ടും,

ശരീരം എക്സ്പോസ് ചെയ്തുള്ള ഡാൻസ് കാണാൻ താൽപര്യമില്ല. അതുകൊണ്ട് സബ്സ്ക്രിപ്ഷൻ എടുക്കാനും താൽപര്യമില്ല, എക്സ്ക്ലൂസീവ് കണ്ടന്റുകളുടെ സെക്ഷനും സുധി ചേട്ടന്റെ ഫോട്ടോ തമ്പ്നെയിൽ കൊടുത്തല്ലോ... എല്ലാം സുധി ചേട്ടന് വേണ്ടി എന്നിങ്ങനെയാണ് താരത്തെ വിമർശിച്ച് വന്ന പ്രതികരണങ്ങൾ.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X