രേണു സുധി എത്തും, തിരിച്ചിറങ്ങുമ്പോൾ നെഗറ്റീവ് പോസിറ്റീവാകും, ഷാനവാസിനേയും ബിന്നിയേയും പ്രതീക്ഷിക്കാം!
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിക്കാൻ ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആഗസ്റ്റ് മൂന്നിന് വൈകീട്ട് ഏഴ് മണിയോടെയാണ് ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഗ്രാന്റ് ലോഞ്ച് നടക്കുക. ഇപ്പോഴിതാ ഈ സീസണിൽ മാറ്റുരയ്ക്കാൻ എത്താൻ സാധ്യത കൂടുതലുള്ള ആളുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്ക്സ് രേവതി. രേണു സുധി ഈ സീസണിൽ മത്സരിക്കാൻ എത്താൻ സാധ്യത വളരെ വളരെ കൂടുതലാണെന്ന് രേവതി പറയുന്നു.
പൊതുവെ നെഗറ്റീവ് ഇമേജുമായി അകത്തേക്ക് കയറുന്ന മത്സരാർത്ഥികൾ പോസിറ്റീവായാണ് പുറത്തേക്കിറങ്ങാറ്. അങ്ങനൊരു സാധ്യത രേണുവിന്റെ കാര്യത്തിലും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ പക്ഷം. രേണു ഈ സീസണിൽ മത്സരാർത്ഥിയായി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്.

അവർക്ക് കൂടി സന്തോഷം പകരുന്നതാണ് രേവതി പങ്കിട്ട പുതിയ പ്രെഡിക്ഷൻ ലിസ്റ്റ്. രേവതിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ബിഗ് ബോസ് സീസൺ ഏഴിൽ ഉറപ്പായും മത്സരാർത്ഥികളായി എത്താൻ സാധ്യതയുള്ളവർ... കൺഫോമാകാൻ സാധ്യതയുള്ള മത്സരാർത്ഥികളുടെ പേരുകളാണ് ഞാൻ ആദ്യം പറയാൻ പോകുന്നത്. വെയിറ്റിങ് ലിസ്റ്റിലുള്ള ചിലരുമുണ്ട്.
കൺഫോമാകാൻ സാധ്യതയുള്ള ആദ്യ മത്സരാർത്ഥി രേണു സുധിയാണ്. ചിലപ്പോൾ തുടക്കത്തിലോ അല്ലെങ്കിൽ വൈൽഡ് കാർഡായോ വരാനാണ് സാധ്യത. രേണു സുധി ഉണ്ടാകുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ നിരന്തരം വരാറുണ്ട്. രേണു ഈ സീസണിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റൊരാൾ സീരിയൽ നടൻ ഷാനവാസാണ്.
നടൻ അപ്പാനി ശരത്തും ഉറപ്പായും മത്സരാർത്ഥികളായി എത്താൻ സാധ്യതയുള്ളവരുള്ള ലിസ്റ്റിലുണ്ട്. സീരിയൽ നടി ബിന്നി സെബാസ്റ്റ്യനും മത്സരിക്കാൻ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരൊക്കെ ഒട്ടുമിക്ക പ്രഡിക്ഷൻ ലിസ്റ്റിലും ഉണ്ടായിരുന്നവരാണ്. ലെസ്ബിയൻ കപ്പിൾ ആദിലയും നൂറയും മത്സരിക്കാൻ എത്താനും ചാൻസുണ്ട്. സാധ്യത കൂടുതലാണ്.
രണ്ട് മത്സരാർത്ഥികൾ ആയിരിക്കുമോ അതോ ഒറ്റ കണ്ടസ്റ്റന്റായാണോ പരിഗണിക്കുകയെന്ന് അറിയില്ല. കാത്തിരുന്ന് കാണാം. സ്റ്റാർ സിങർ താരം അക്ബർ ഖാനും ഉണ്ടാകാൻ സാധ്യതയുണ്ട്. കൺഫർമേഷൻ ചാൻസ് കൂടുതലുള്ള മറ്റൊരാൾ വൈറൽ ആങ്കർ ശാരികയാണ്. മുൻഷി രഞ്ജിത്ത്, നിവീൻ തുടങ്ങിയവരും എത്താൻ സാധ്യതയുണ്ട്. അതിനുള്ള ചാൻസ് കൂടുതലാണ്. കലാഭവൻ സരിക, അനുമോൾ എന്നിവരും എത്തിയേക്കും.

ഈ പതിനൊന്ന് പേർ വരാനാണ് ഏറ്റവും കൂടുതൽ ചാൻസ്. ഫുൾ കൺഫേർമ്ഡായിട്ടുള്ള ലിസ്റ്റ് ഉടനെ പറയാം. മത്സരാർത്ഥികൾ എല്ലാം എത്തി അവരുടെ പെർഫോമൻസിനുള്ള പ്രാക്ടീസൊക്കെ തുടങ്ങട്ടെ. വെയിറ്റിങ് ലിസ്റ്റിലും കുറച്ചുപേരുണ്ട്. രേഖ രതീഷ്, ആർ ജെ ബിൻസി, ദീപക് മോഹൻ, അഭിശ്രീ, ആര്യൻ കത്തോറിയ, ഒണിയൽ സാബു, ജിഷിൻ മോഹൻ, റോഹൻ ലോണ എന്നിവരാണ് വെയിറ്റിങ് ലിസ്റ്റിലുള്ളത്. നാല് കോമണേഴ്സ് കേറാൻ സാധ്യതയുണ്ട്.
ആദ്യത്തെ പതിനൊന്ന് പേർക്കാണ് ഏറ്റവും കൂടുതൽ സാധ്യത. വെയ്റ്റിങ് ലിസ്റ്റിലുള്ളവരിൽ നിന്നും വൈൽഡ് കാർഡുകൾ വരാൻ സാധ്യതയുണ്ട്. ദേവി അജിത്ത്, അവതാരകൻ രജനീഷ്, നടൻ കൃഷ്ണ, ഹെയ്ദി സാദിയ, ബോബൻ ആലൻമൂടൻ, വിജെ നാഷ് തുടങ്ങിയവരുടെ പേരുകളും പ്രഡിക്ഷൻ ലിസ്റ്റായി പറയുന്നുണ്ടെന്നും രേവതി പറയുന്നു.
സിനിമ, സീരിയൽ, കായികം, എൽജിബിടിക്യു, മ്യൂസിക്, സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങൾ തുടങ്ങി നിരവധി മേഖലകളിലുള്ളവരാണ് മത്സരിക്കാൻ എത്തുന്നത്. ഏറ്റവും കൂടുതൽ ചർച്ചയായതും വിവാദമായതുമായ സീസണായിരുന്നു കഴിഞ്ഞുപോയ ആറാം സീസൺ.


Click it and Unblock the Notifications