'നെ​ഗറ്റീവ് കമന്റുകൾ പോര‌ട്ടെ, പൊളിക്കും, പൊളിച്ചിരിക്കും'; ഒന്നും കാര്യമാക്കാതെ രേണു; ഒപ്പം ദാസേട്ടനും

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെക്കുറിച്ചാണ് ഏവരും ഇന്ന് സംസാരിക്കുന്നത്. രേണുവിന്റെ മാറ്റങ്ങളെ സ്വീകരിക്കുന്നവരും ഉൾക്കൊള്ളാൻ മടിക്കുന്നവരും ഏറെയാണ്. ഭർത്താവ് മരിച്ച സ്ത്രീ വെെറൽ താരമാകാൻ ശ്രമിക്കുന്നു, മോശം വസ്ത്ര ധാരണം തുടങ്ങിയ അധിക്ഷേപങ്ങൾ രേണുവിന് നേരിടേണ്ടി വരുന്നു. അതേസമയം കുറ്റപ്പെടുത്തലുകളിൽ തളരാതെ രേണു മുന്നോട്ട് പോകുകയാണ്. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്ന രേണുവിനെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. ഭർത്താവ് മരിച്ചെന്ന് കരുതി രേണു വീട്ടിനുള്ളിൽ ഇരിക്കേണ്ടതില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഫോട്ടോഷൂ‌ട്ടും ആൽബം സോങ്സുമെല്ലാമായി തിരക്കുകളിലാണ് രേണുവിന്ന്. ലഭിക്കുന്ന ജനശ്രദ്ധ കണ്ട് അവസരങ്ങൾ ഇന്ന് രേണുവിനെ തേടി വരുന്നുണ്ട്. രേണുവിന്റെ പുതിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന രേണുവിന്റെ ദൃശ്യങ്ങളാണിത്. ആൽബത്തിൽ ഒപ്പം അഭിനയിച്ച ദാസേട്ടൻ കോഴിക്കോടും ഒപ്പമുണ്ട്. ആൽബത്തിലെ പ്രോപ്പർട്ടികളിൽ ഒന്നാണ് ഓട്ടോറിക്ഷയെന്ന് ഇരുവരും പറയുന്നുണ്ട്.

Renu Sudhi

ഷൂട്ടിന് വേണ്ടിയെത്തിയതാണ് ഇരുവരും. ഷൂട്ട് പൊളിക്കും, പൊളിച്ചിരിക്കും എന്ന് മീഡിയകളോടായി പറഞ്ഞ രേണു നെ​ഗറ്റീവ് കമന്റുകൾ പോരട്ടെയെന്നും പറഞ്ഞു. സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളൊന്നും രേണുവിനെ ബാധിച്ചില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം രേണുവിന് രജിത് കുമാർ നൽകിയ ഉപദേശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും എന്നാണ് രേണുവിനോട് രജിത് കുമാർ പറഞ്ഞത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും കഴിഞ്ഞ ദിവസം രേണുവിനെ വിമർശിച്ചു. വിഷു ദിനത്തോടനുബന്ധിച്ച് രേണു പങ്കുവെച്ച ഫോട്ടോകളെ സ്വപ്ന സുരേഷ് വിമർശിച്ചു.

Renu Sudhi

ഇതാണോ 2025 ലെ ഓണം. നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാൻ അഭ്യർത്ഥിക്കുന്നു. ഞാൻ നേവൽ കാണിച്ചാൽ അമ്മയെന്നെ കൊല്ലും. കഷ്ടം.. മറ്റെന്തെങ്കിലും വഴി കണ്ടുപിടിക്കൂ. നിങ്ങൾ മാത്രമല്ല വിധവ എന്ന് സ്വപ്ന സുരേഷ് സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

എന്നാൽ വിമർശനത്തോട് പ്രതികരിക്കാൻ രേണു തയ്യാറായില്ല. ദാസേട്ടൻ കോഴിക്കോട്ടിനൊപ്പം ചാന്ത്പാെട്ട് സിനിമയിലെ പാട്ട് റിക്രിയേറ്റ് ചെയ്തുള്ള രേണുവിന്റെ വീഡിയോ സോഷ്യൽ മീ‍ഡിയയിൽ നേരത്തെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ ഷൂട്ടും ആൽബവും. തനിക്ക് വരുന്ന മോശം കമന്റുകൾ ആദ്യം അവ​ഗണിക്കാറായിരുന്നെങ്കിലും ഇപ്പോൾ തക്കതായ മറുപടി നൽകാറുണ്ടെന്ന് അടുത്തിടെ രേണു ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

കിച്ചുവിനെ (സുധിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകൻ) വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കി എന്ന് വരെ ആക്ഷേപിച്ചവരുണ്ട്. എന്റെ വീടല്ല, സുധി ചേട്ടന്റെ മക്കളുടെ വീടാണത്. കിച്ചു പഠിക്കാൻ പോയിരിക്കുകയാണ്. കുഞ്ഞിനെ കാണണമെന്ന് തോന്നുമ്പോൾ അവൻ വരും. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. ഫ്ലവേഴ്സാണ് പഠിപ്പിക്കുന്നത്. പഠിത്തം കാരണമാണ് കിച്ചു വീട്ടിലേക്ക് വരാത്തതെന്നും രേണു വ്യക്തമാക്കി.

ഭർത്താവ് മരിച്ചെങ്കിലും മറ്റൊരാളെ വിവാഹം ചെയ്ത് പുതിയൊരു ജീവിതം തുടങ്ങാൻ താൻ തയ്യാറല്ലെന്നും രേണു പറഞ്ഞു. നാളത്തെ കാര്യം ദെെവത്തിന്റെ കയ്യിലാണ്. പക്ഷെ ഈ നിമിഷം വരെ എനിക്ക് വേറൊരു ജീവിതം വേണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രേണു അന്ന് വ്യക്തമാക്കി.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X