ഡിപ്രഷന് മരുന്ന്, മാനസീക പ്രശ്നമോ?; ലക്ഷ്മിയും മുങ്ങി, സെലിബ്രിറ്റി സ്റ്റാറ്റസ് നിലനിർത്തുന്നതിന് പിന്നിൽ!

കൊല്ലം സുധിയുടെ മരണശേഷമാണ് അദ്ദേഹത്തിന്റെ വിധവയായ രേണുവിന് കൂടുതൽ മീഡിയ അറ്റൻഷനും പ്രേക്ഷകരുടെ സ്നേഹവും ലഭിച്ച് തുടങ്ങിയത്. എന്നാൽ ജനങ്ങളിൽ നിന്ന് സ്നേഹവും ഫെയിമും പണവും കയ്യിൽ വന്നതോടെയാണ് രേണുവിന്റെ പ്രവൃത്തികളിൽ മാറ്റം വന്ന് തുടങ്ങിയത്. വസ്ത്രധാരണം, സബ്സ്ക്രിപ്ഷൻ ഓപ്ഷൻ വഴി പങ്കുവെയ്ക്കുന്ന അശ്ലീലം നിറഞ്ഞ വീഡിയോകൾ എന്നിവ രേണുവിന് എതിരെ ജനങ്ങൾ തിരിയാൻ കാരണമായിട്ടുണ്ട്. കൊല്ലം സുധിയുടെ ഭാര്യ എന്ന ​​ടാ​ഗും വിധവ എന്ന ടൈറ്റിലും പണമുണ്ടാക്കാനുള്ള മാർ​ഗമായി രേണു മാറ്റി എന്നതാണ് പ്രധാന വിമർശനം.

ഞാനായിരുന്നു ആ സ്ഥാനത്തെങ്കില്‍ നല്ല തല്ല് കൊടുത്തേനെ! വീണ്ടും പറഞ്ഞ് ശാന്തിവിള! തിരിച്ചടിച്ച് രേണുവും
ഞാനായിരുന്നു ആ സ്ഥാനത്തെങ്കില്‍ നല്ല തല്ല് കൊടുത്തേനെ! വീണ്ടും പറഞ്ഞ് ശാന്തിവിള! തിരിച്ചടിച്ച് രേണുവും

അതേസമയം ചില ആളുകളിൽ സംഭവിക്കുന്ന മാനസീകമായ പ്രശ്നങ്ങൾ രേണുവിന് ഉണ്ടെന്നും അതിനാലാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നുമാണ് ചിലർ കുറിച്ചത്. അത്തരം കമന്റുകൾ ശ്രദ്ധയിൽപ്പെട്ട യുട്യൂബർ ഷെഫീന ബീവി പ്രതികരിച്ച് എത്തി.

Renu Sudhi

മാനസീകപ്രശ്നം രേണുവിന് ഉള്ളതായി തോന്നിയിട്ടില്ലെന്നും പക്ഷെ സെലിബ്രിറ്റി സ്റ്റാറ്റസ് നിലനിർത്താൻ രേണു ശ്രമിക്കുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്നും തനിക്ക് അതിനെ കുറിച്ച് ധാരണയുണ്ടെന്നും ഷെഫീന പറഞ്ഞു. രേണു കിച്ചുവിന് എതിരേയും നെ​ഗറ്റീവ് കമന്റുകൾക്ക് എതിരേയും പ്രതികരിക്കുന്ന വീഡിയോ കണ്ടപ്പോൾ മനസിലാകാത്തതുകൊണ്ടാണോ അതോ മാനസീക പ്രശ്നം കൊണ്ടാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു.

രേണു സുധിക്ക് ചെറിയ പേഴ്സണാലിറ്റി ഡിസോഡർ പ്രശ്നങ്ങൾ ഉണ്ടെന്നാണ് എനിക്കും തോന്നിയിട്ടുള്ളത്. അല്ലാതെ മറ്റൊരു നറേഷനൊന്നും ആരും അതിന് നൽകേണ്ടതില്ല. താൻ എന്തോ മഹാസംഭവം ആണെന്നും ബാക്കിയുള്ളവരെല്ലാം കുഴപ്പമാണെന്നുമുള്ള ടോക്ക് രേണുവും നടത്താറുണ്ട്. അതുപോലെ രേണുവിനെ വിറ്റ് മക്കൾക്ക് അന്നം വാങ്ങി കൊടുക്കുന്ന ചില സ്ത്രീകൾ രേണുവിന് ഒപ്പമുണ്ട്.

അമ്മ മരിക്കുമ്പോൾ എനിക്ക് എട്ട് വയസ്, മനസ് തുറന്ന് സംസാരിക്കാൻ ആരുമില്ല, സിൽവർ സ്പൂൺ ജീവിതം വെറും പുറംകാഴ്ച!
അമ്മ മരിക്കുമ്പോൾ എനിക്ക് എട്ട് വയസ്, മനസ് തുറന്ന് സംസാരിക്കാൻ ആരുമില്ല, സിൽവർ സ്പൂൺ ജീവിതം വെറും പുറംകാഴ്ച!

അവർ കാരണമാണ് രേണു ഇങ്ങനൊരു വഴിയിൽ എത്തിയത്. രേണു ഡിപ്രഷന് മരുന്ന് കഴിക്കുന്നയാളാണെന്ന് സുധിയുള്ള സമയത്ത് തന്നെ പറ‍ഞ്ഞ് കേട്ടിട്ടുണ്ട്. അതുപോലെ ചില മാഫിയകളിലേക്ക് രേണുവിനേയും എത്തിച്ചത് ഒപ്പമുള്ള ചിലരാണ്. അവരാണ് ചെയ്തതെന്ന് നൂറ് ശതമാനം ഉറപ്പാണ്. സ്ത്രീകളെ വിൽപ്പന ചരക്ക് ആക്കുന്ന മാഫിയകളുടെ അടുത്തേക്ക് സെലിബ്രിറ്റി സ്റ്റാറ്റസുള്ള സ്ത്രീകളെ എത്തിച്ച് കൊടുക്കുന്നവർക്കും നല്ല കമ്മീഷൻ കിട്ടും.

രേണുവിനെ കരുവാക്കി അത്തരം കാര്യങ്ങൾ പ്രയോജനപ്പെടുത്തുന്നവർ അവർക്കൊപ്പം തന്നെയുണ്ട്. അതുപോലെ രേണുവിനെ ആളുകൾ സഹായിച്ച് തുടങ്ങിയത് ലക്ഷ്മി നക്ഷത്ര അതിന് തുടക്കമിട്ടതോടെയാണ്. പിന്നീട് അവർ മുങ്ങി. ഈ ബാധ്യത സമൂഹ​ത്തിന്റെ തലയിലുമായി. നമുക്ക് കിട്ടുന്ന ഫെയിം നല്ലതിന് വേണ്ടി വേണം ഉപയോ​ഗിക്കാൻ.

Renu Sudhi

കിച്ചുവിനെ ശ്രദ്ധിച്ചാൽ മതി. അവൻ അഭിമാനത്തോടെ സ്വന്തമായി തൊഴിലെടുത്ത് ജീവിക്കാൻ തീരുമാനിച്ചു. അഭിപ്രായങ്ങൾ ഉറച്ച ശബ്ദത്തിൽ അവൻ പറയുന്നു. അതിന്റെ പേരിൽ ചിലരുടെ ആക്രമണങ്ങൾ അവന് നേരെ ഉണ്ടാകുന്നു. രേണു സെലിബ്രിറ്റി സ്റ്റാറ്റസ് നിലനിർത്തുന്നത് മാർക്കറ്റ് വാല്യു പോകാതിരിക്കാനാണ്.

അല്ലാതെ രേണുവിനെ മാനസീക പ്രശ്നങ്ങൾ ഉള്ളത‍ായി എനിക്ക് തോന്നിയിട്ടില്ലെന്നും ഷെഫീന ബീവി പറഞ്ഞു. നിരന്തരമായുള്ള രേണുവിന്റെ വിദേശ യാത്രകൾ ഒരിടയ്ക്ക് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. അതിനുശേഷം അത്തരം യാത്രകൾ താരം കുറച്ചു. ഇപ്പോൾ സബ്സ്ക്രിപ്ഷൻ വഴിയാണ് രേണു ഏറെയും പണം സമ്പാദിക്കുന്നത്. പണം വന്ന് തുടങ്ങിയപ്പോൾ രേണുവിന് എന്ത് ചെയ്യണമെന്ന് പോലും അറിയാൻ വയ്യ.

വീക്കെൻഡ് ആഘോഷിക്കാൻ റെഡിയാണോ? ഇതാ ഒടിടിയിൽ എത്തിയ രണ്ട് കിടിലൻ മലയാളം ചിത്രങ്ങൾ
വീക്കെൻഡ് ആഘോഷിക്കാൻ റെഡിയാണോ? ഇതാ ഒടിടിയിൽ എത്തിയ രണ്ട് കിടിലൻ മലയാളം ചിത്രങ്ങൾ

ഇതിന്റെയൊക്കെ അവസാനം എന്താകുമെന്ന് കണ്ട് തന്നെ അറിയണം. രേണു മുമ്പ് ഡിപ്രെഷന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്ന് സുധി തന്നെ പറഞ്ഞിട്ടുണ്ട്. രേണുവിന്റെ വീഡിയോകൾ കാണുമ്പോൾ പലപ്പോഴും മാനസീക പ്രശ്നമാണോയെന്ന് തോന്നിയിട്ടുണ്ടെന്നും ചിലർ കുറിച്ചു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X