റിതുൽ വഴി വീട് എഴുതി വാങ്ങിക്കും! അവൻ ചോദിച്ചാൽ കിച്ചു കൊടുക്കും! കുത്തിത്തിരിപ്പ് നടത്തുന്നത് രേണു!
വീണ്ടും രേണു സുധിക്ക് എതിരെ ഷെഫീന ബീവി രംഗത്ത്. ഇനിയൊരിക്കലും കിച്ചുവിന് സുധിലയത്തിൽ സ്വതന്ത്രമായി താമസിക്കാൻ കഴിയില്ലെന്നും ഭാവിയിൽ ആ വീടും സ്ഥലവും അവന്റെ കയ്യിൽ നിന്നും രേണുവും കുടുംബവും എഴുതി വാങ്ങുമെന്നും ഷെഫീന ബീവി പറയുന്നു. രേണുവിന്റെ പുതിയ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് ഷെഫീനയുടെ പ്രതികരണം. കിച്ചു ജീവിത കഥ വ്ലോഗായി പങ്കിട്ടശേഷം രേണുവുമായി അത്ര അടുപ്പമില്ല.
അമ്മയും മകനും തമ്മിലുള്ള ഫോൺ വിളികൾ പോലും നിന്നു. ഷെഫീന ബീവിയുടെ ഇടപെടൽ മൂലമാണ് കിച്ചു തനിക്ക് എതിരെ തിരിഞ്ഞതെന്നാണ് രേണു ആരോപിച്ചത്. എന്നാൽ താൻ അല്ല രേണു തന്നെയാണ് കിച്ചുവിനെ അവന്റെ സഹോദരനിൽ നിന്നും അകറ്റുന്നതെന്ന് ഷെഫീന ബീവി പറഞ്ഞു. ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

ഞാൻ കുടുംബത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കിയെന്ന് പറഞ്ഞ രേണു കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ നിങ്ങൾ കേട്ട് കാണുമല്ലോ. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കാൻ കാരണം ഞാൻ ഇടപെട്ടിട്ടില്ലാത്ത വിഷയത്തിലേക്ക് എന്നെ രേണു വലിച്ചിട്ടു എന്നതുകൊണ്ടാണ്. കിച്ചുവിന്റെ ലൈഫ് സ്റ്റോറി വിഷയത്തിൽ ഞാൻ ചെയ്യാത്ത കാര്യത്തിനാണ് ഏറ്റവും കൂടുതൽ പഴി കേട്ടത്. ഞാൻ കിച്ചുവിനോട് സംസാരിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കിയെന്നാണ് രേണു പറയുന്നത്.
ആ പയ്യൻ തന്നെ തുറന്ന് പറഞ്ഞിരുന്നു തന്നെ ആരും ബ്രെയിൻ വാഷ് ചെയ്തിട്ടില്ലെന്ന്. എന്നിട്ടും രേണുവിന്റെ സൈബർ പോരാളികൾ എന്നെ തെറി വിളിച്ചു. അടുത്തിടെ വരെ കിച്ചുവിനെ കാണുമ്പോൾ ചാടി വീണിരുന്ന കുഞ്ഞാണ് റിതപ്പൻ. അത്രയും ഇഷ്ടമാണ് അവന്. അനിയനും ചേട്ടനും കൂടിയാണ് രേണുവിന്റെ സകല കള്ളത്തരങ്ങളും പുറത്തേക്ക് കൊണ്ടുവന്നതും.
അത്രയും അറ്റച്ച്മെന്റ് കിച്ചുവും റിതപ്പനും തമ്മിലുണ്ട്. ഇനി അനിയനെ കാണാൻ കഴിയുമോ ഇല്ലയോ എന്നുള്ള വേദന കിച്ചു പങ്കുവെച്ചിട്ടുണ്ടായിരുന്നു. അച്ഛനുണ്ടായക്കിയ കടങ്ങളുടെ പേരിൽ അവനും കോളുകൾ വന്ന് തുടങ്ങിയപ്പോഴാണ് കിച്ചു ലൈഫ് സ്റ്റോറി പങ്കുവെച്ചത്. അച്ഛന്റെ പേര് ഇത്ര ചീത്തയാകാൻ കാരണം രേണുവിന്റെ കുടുംബമാണെന്നതും കിച്ചുവിന് അറിയാം.
എന്റെ കുഞ്ഞിനോട് കിച്ചുവിന്റെ വിഷയത്തിൽ ഞാൻ എന്തെങ്കിലും പറഞ്ഞ് കൊടുത്താൽ നാട്ടുകാർക്ക് എന്താണെന്ന് രേണു ചോദിക്കുന്നത് കണ്ടിരുന്നു. ഇതിൽ നിന്ന് തന്നെ മനസിലാക്കാമല്ലോ എന്റെ രണ്ട് മക്കൾ എന്ന് രേണു ആവർത്തിച്ച് പറയുന്നത് തന്നെ നുണയാണെന്ന്. മകന് രേണു പറഞ്ഞ് കൊടുക്കുന്നത് കിച്ചുവിനോട് അടുപ്പം കാണിക്കരുത് എന്നല്ലേ?. രേണു തന്നെ അത് സമ്മതിച്ച് കഴിഞ്ഞു.

അപ്പോൾ കുത്തിത്തിരിപ്പ് നടത്തുന്നത് രേണുവല്ലേ?. ഭാവിയിൽ രേണു ആ വീട് കിച്ചുവിന് കൊടുക്കുമെന്ന് തോന്നുന്നുണ്ടോ?. റിതുലിന് പതിനെട്ട് വയസ് തികഞ്ഞ് കഴിയുമ്പോൾ രേണു അവൻ വഴി കിച്ചുവിൽ നിന്നും വീടും സ്ഥലവും എഴുതി വാങ്ങും. കിച്ചു അപ്പന്റെ മോനാണ്... റിതുൽ ചോദിച്ചാൽ അവന് അത് കൊടുക്കും. അനിയച്ചാർക്ക് വീടും സ്ഥലവും കിട്ടും. അവിടെ അട്ടിപ്പേറ് കിടക്കുന്ന കുറേ എണ്ണങ്ങൾക്കും അവിടെ തുടർന്നും താമസിക്കാൻ കഴിയുമെന്നാണ് ഷെഫീന ബീവി പറഞ്ഞത്.
കിച്ചുവിനെ കണ്ടപ്പോൾ റിതപ്പൻ ഹാപ്പിയായിരുന്നില്ല. അത് രേണു എന്തെങ്കിലും പറഞ്ഞ് കൊടുത്തതുകൊണ്ടാണോയെന്ന് കഴിഞ്ഞ ദിവസം മീഡിയ രേണുവിനോട് ചോദിച്ചിരുന്നു. അങ്ങനെ പറയുന്നവരോട് ഞാൻ അവിടെ ഇല്ലാത്തതുകൊണ്ടായിരിക്കും റിതപ്പൻ ഹാപ്പിയാവാതിരുന്നത്. എന്തോ ഒരു പ്രശ്നം നടക്കുന്നുണ്ടെന്ന് കുഞ്ഞിന് അറിയാം.
പക്ഷെ അവൻ ചോദിക്കില്ല. അവൻ ഓർത്ത് കാണും കിച്ചുവിന് ഒപ്പം പോയാൽ അമ്മ ഇനി വഴക്ക് പറയുമോയെന്ന്. കുഞ്ഞിന് അറിയില്ലല്ലോ. പിന്നെ ഞാൻ കുഞ്ഞിനെ എന്തെങ്കിലും പറഞ്ഞ് പഠിപ്പിച്ച് കാണുമെന്ന് പറയുന്നവരോട് എന്റെ മകനല്ലേ അത്. ഞാൻ എന്തെങ്കിലും പറഞ്ഞ് കൊടുത്താൽ എന്താണ് പ്രശ്നമെന്നുമാണ് രേണു ചോദിച്ചത്.


Click it and Unblock the Notifications


