രാവിലെ ചരമ വാർഷികം രാത്രി ഐറ്റം ഡാൻസ്! ഇതൊക്കെ കുറച്ച് ഓവറാണ്! ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു!

പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധി ബെഹ്റൈനിലാണ്. ബാർ റെസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണ് താരം എത്തിയത്. പത്താം തിയ്യതി വരെ താൻ വി​​​ദേശത്ത് ആയിരിക്കുമെന്നും അതിനാൽ ഭർത്താവ് കൊല്ലം സുധിയുടെ ചരമ വാർഷികത്തിന് താൻ നാട്ടിലുണ്ടാവില്ലെന്നും രേണു നേരത്തെ തന്നെ പറഞ്ഞിരുന്നു. മൂന്ന് വർഷം മുമ്പ് നടന്ന ഒരു കാർ അപകടത്തിലാണ് കൊല്ലം സുധി എന്ന കലാകാരനെ മലയാളികൾക്ക് നഷ്ടമായത്.

സുധിയുടെ ചരമ വാർഷികം കഴിഞ്ഞ രണ്ട് വർഷവും രേണു പ്രാർത്ഥനയും മറ്റുമായി ആഘോഷിച്ചിരുന്നു. രണ്ടാമത്തെ ചരമ വാർഷികത്തിന്റെ അന്ന് അലിൻ ജോസ് പെരേരെ വിളിച്ച് ഡാൻസ് കളിപ്പിച്ചതിന്റെ പേരിൽ വലിയ വിമർശനവും ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടെല്ലാം കൂടിയാണ് താൻ ഇത്തവണ അത്തരം ചടങ്ങുകൾ വേണ്ടെന്ന് വെച്ചതെന്നും രേണു പറഞ്ഞിരുന്നു.

Renu Sudhi

കഴിഞ്ഞ ദിവസം സുധിയുടെ മരണത്തെ കുറിച്ച് രേണു സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ജൂൺ അ‍ഞ്ചാം തിയ്യതിയെന്ന് പറയുന്നത് ഒരിക്കലും എന്റെ മനസിൽ പോലും അങ്ങനൊരു ദിവസം ഉണ്ടാവരുതെന്ന് പ്രാർത്ഥിക്കുന്നയാളായിരുന്നു ഞാൻ. ഈ വരുന്ന ജൂൺ അഞ്ചിന് സുധി ചേട്ടൻ മരിച്ചിട്ട് മൂന്ന് വർഷമാകും. പ്രമോഷനും ഒരു ഫങ്ഷനും അറ്റന്റ് ചെയ്യേണ്ടതുകൊണ്ട് ഞാനിപ്പോൾ ബെഹ്റൈനിലാണ്. പത്താം തിയ്യതിയെ മടങ്ങി പോവുകയുള്ളു.

മൂന്നാം വർഷമായതുകൊണ്ട് ചടങ്ങുകളോ കാര്യങ്ങളോ ഒന്നുമില്ല. എവിടെയായിരുന്നാലും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ആ ഒരു പ്രാർത്ഥന മാത്രമെ എനിക്കുള്ളു. ഞാൻ അവിടെ ഇല്ലെങ്കിലും എന്റെ കുടുംബത്തെ എല്ലാം ഞാൻ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്. വീടിന് സമീപത്തായുള്ള ഒരു അനാഥമന്ദിരത്തിൽ ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനിച്ചത്.

റിതപ്പനും അന്നേ ദിവസം അവിടുത്തെ മക്കൾക്കൊപ്പമിരുന്ന് ഒരു നേരത്തെ ആ​ഹാരം കഴിക്കും. അതിനുള്ള കാര്യങ്ങളെല്ലാം ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് എന്നാണ് രേണു പറഞ്ഞത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ പതിവുപോലെ വിമർശനമാണ് ലഭിച്ചത്. ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടൂ, ആൽമാവിനെ അൽഫാമാക്കിയില്ലേ... ഇനിയെങ്കിലും വെറുതെ വിട്ടൂടെ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം രേണു പങ്കിട്ട ഡാൻസ് വീഡിയോയും അതിന് വന്ന കമന്റുകൾക്ക് രേണു നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്. വസീ​ഗര എന്ന തമിഴ് സോങിന് ​ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന രേണുവാണ് വീഡിയോയിലുള്ളത്. റീൽ വൈറലായതോടെ നിരവധി പേർ വിമർശനവുമായി എത്തി. രൂക്ഷമായി വിമർശിച്ച പലരേയും രേണു ചീത്ത വിളിച്ച് ഓടിച്ചു.

Renu Sudhi

രേണുവിനെ ഇഷ്ടമാണ് പക്ഷെ ഇതൊക്കെ കുറച്ച് ഓവറായി തോന്നുന്നു എന്ന് കമന്റിട്ടയാൾക്ക് തനിക്ക് ഇത് ഓവറായി തോന്നുന്നില്ലെന്നായിരുന്നു രേണുവിന്റെ മറുപടി. ജീവിച്ചു കാണിക്കൂ കാണിച്ച് ജീവിക്കാതെ എന്നാണ് മറ്റൊരാൾ കുറിച്ചത്. സുധി ചേട്ടന്റെ ഓർമ്മ ദിവസമായില്ലേ പുള്ളിക്കുള്ള ഗിഫ്റ്റ് ആണിത് എന്നൊരാൾ കമന്റ് ചെയ്തപ്പോൾ അയാളുടെ വീട്ടുകാരെ അടക്കം ചീത്ത വിളിച്ചുകൊണ്ടായിരുന്നു രേണുവിന്റെ മറുപടി.

സുധി ചേട്ടന്റെ ഓർമ ദിവസത്തിൽ ഇതുപോലെ ഒരു ഒരു റീലൊക്കെ ആവാം എന്നൊരാൾ കുറിച്ചപ്പോൾ യെസ് യെസ് അ‍ഞ്ചാം തിയ്യതിയും ഇതുപോലെ ഇടാം എന്നായിരുന്നു രേണുവിന്റെ മറുപടി. മൂന്നാം വർഷം ആയപ്പോഴേക്കും കുറച്ച് ഡ്രസ്സ്‌ ദേഹത്തുണ്ട്. 5 വർഷം അല്ലെങ്കിൽ നാല് വർഷമാകുമ്പോഴേക്കും ദേഹത്ത് ഡ്രസ്സും കാണാൻ സാധ്യതയില്ല.

കഷ്ടം എല്ലാം സുധി ചേട്ടനും റിതപ്പന് ബാ​ഗ് വാങ്ങാൻ വേണ്ടിയുമല്ലേ?, രേണു എന്താണ് ചെയ്ത് കൂട്ടുന്നത്. ഇത്രയും തരാം താഴാൻ പാടില്ല, കോൺഫിഡൻസാവാം മറ്റുള്ളവരോട്. അത് സ്നേഹിക്കുന്നവരോ വെറുക്കുന്നവരോ ആയാലും പുച്ഛം ആവാം വാശി ആവാം. പക്ഷെ ഒരൽപ്പം എങ്കിലും കോമൺസെൻസ് കാണിക്കാം. മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന മനുഷ്യനോട് കുറച്ച് മര്യാദ കാണിക്കൂ എന്നിങ്ങനെയും കമന്റുകളുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X