രേണു രണ്ടും കൽപ്പിച്ച്, ഇത് കൂടിപ്പോയോ? ഇന്റിമേറ്റ് രംഗങ്ങൾ പുറത്ത് വിട്ടു; ചർച്ചയാക്കി സോഷ്യൽ മീഡിയ
രേണു സുധിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകളില്ലാത്ത ദിവസങ്ങളില്ല. ഒരു വിഷയമല്ലെങ്കിൽ മറ്റൊരു വിഷയവുമായി രേണു ലെെം ലെെറ്റിൽ നിറഞ്ഞ് നിൽക്കുന്നു. രേണുവിന്റെ പുതിയ ആൽബത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണിപ്പോൾ. ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ ഇന്റിമേറ്റ് സീനാണ് പുറത്ത് വന്നിരിക്കുന്നത്. ആദ്യമായാണ് രേണു ഇത്രയും ഇന്റിമേറ്റായ സീനിൽ അഭിനയിക്കുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. മന്ദാരചെപ്പ് എന്ന ആൽബത്തിലെ ദൃശ്യങ്ങളാണ് റിലീസിന് മുമ്പ് പുറത്ത് വന്നിരിക്കുന്നത്.
രേണുവിന്റെ പ്രൊഫഷന്റെ ഭാഗമാണിതെന്നും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അനുകൂലിക്കുന്നവർ പറയുന്നു. രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. സിനിമയിൽ തുണി ഉറിഞ്ഞാൽ ആരും ഒന്നും പറയില്ല. രേണു ചെയ്താൽ മരിച്ചവരെ വരെ കുറ്റം പറയാൻ കുറെ ജന്മം, ഇത് രേണു ചേച്ചി തന്നെ പോസ്റ്റ് ചെയ്തത് എന്തായാലും നന്നായി, മലയാള സിനിമയിലെ ഒട്ടുമിക്ക നായികമാരും ഇതിലും വല്യ റൊമാന്റിക് സീൻസ് ഒക്കെ അഭിനയിച്ചിട്ടുണ്ട്, രേണുവിന് മാത്രം എന്തിന് ഇത്ര ഹേറ്റ്, ഇതിലും വലുതൊക്കെ ഉള്ള സിനിമകൾ വരെ കുടുംബത്തോടൊപ്പം തീയേറ്ററിൽ പോയി കാണുന്ന മലയാളികള ഇതിനൊക്കെ നെഗറ്റീവ്സ് പറയുന്നത്, ഇവിടുത്തെ മുൻകിട നായികമാർ ലിപ് ലോക്ക് , ഇതിനേക്കാൾ സീൻ കൾ ചെയ്യുന്നു ,

മഞ്ജു വാരിയർ, ശോഭന ഒക്കെ ഇതിലും വലിയ സീൻ മലയാളത്തിൽ ചെയ്തു അവരെ സൂപ്പർസ്റ്റാർ, നല്ല നടിമാർ എന്ന് വിളിക്കുന്നു അത് എല്ലാവർക്കും അഭിനയം സിനിമ എന്നൊക്കെ , ഇവിടെ ഒരു രേണു എന്ന യുവതിയെ എല്ലാവരും വിമർശിക്കുന്നു എന്താണ് ഇത് മനസ്സിലാകുന്നില്ല, പണിയെടുത്ത് ജീവിക്കുന്നതിൽ അഭിമാനിക്കുക തന്നെയാണ് വേണ്ടത് അത് ഏത് ജോലിയായാലും നിങ്ങൾക്ക് അഭിനയിക്കാൻ കഴിവുണ്ട്, മറ്റുള്ളവരെ ചിലവിൽ ജീവിക്കുന്നല്ലോ എന്നിങ്ങനെ നിരവധി കമന്റുകൾ രേണു സുധിയെ അനുകൂലിച്ച് വരുന്നുണ്ട്. അതേസമയം രേണുവിനെ വിമർശിച്ചും കമന്റുകളുണ്ട്. ഭാവം വളരെ മോശം കുറച്ച് കൂടെ റൊമാന്റിക് ആവാം, രേണു ഈ ചെയ്തത് ശരിയായില്ല, ഇത് കുറച്ച് കൂടിപ്പോയി എന്നിങ്ങനെയും കമന്റുകളുണ്ട്.
{video1}
ദാസേട്ടൻ കോഴിക്കോടിനൊപ്പം വീണ്ടും
ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു മുമ്പ് ചെയ്ത റീൽ വെെറലായിരുന്നു, രേണുവിന് കരിയറിൽ വലിയ ജനശ്രദ്ധ നേടിക്കൊടുത്ത റീലാണിത്. പ്രശംസകൾക്കൊപ്പം രേണുവിന് നേരെ കടുത്ത സൈബറാക്രമണവും വന്നു. ഭർത്താവ് മരിച്ച രേണു ഇഴുകി ചേർന്ന് അഭിനയിക്കരുതായിരുന്നെന്നാണ് കുറ്റപ്പെടുത്തലുകൾ. മോശം കമന്റുകൾക്ക് രേണു തക്കതായ മറുപടി നൽകി. രേണു സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാകുന്നത് ആ സമയങ്ങളിലാണ്. ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്തുകുടഞ്ഞൊരു എന്ന ഗാനരംഗം റീക്രിയേറ്റ് ചെയ്യുകയായിരുന്നു രേണുവും ദാസേട്ടനും. ഇരുവരും ഗാനരംഗത്തിൽ തകർത്തഭിനയിക്കുകയും ചെയ്തു. പുതിയ ആൽബവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. 2023 ലായിരുന്നു വാഹനാപകടത്തിൽ രേണുവിന്റെ ഭർത്താവ് കൊല്ലം സുധിയുടെ മരണം. അപ്രതീക്ഷിത മരണം രേണുവിനെ ഉലച്ചു. കുറച്ച് കാലത്തിന് ശേഷം ഫോട്ടോഷൂട്ടും മറ്റുമായി സോഷ്യൽ മീഡിയയിൽ രേണു സജീവമായി.


Click it and Unblock the Notifications











