വിസ്മയത്തുമ്പത്തിലെ നയൻതാരയാണെന്ന് തോന്നിപ്പോയി; ആഭരണങ്ങളും മേക്കപ്പും ഇല്ല, രേണു മുമ്പ് പെന്തകോസ്ത്?

എന്നും പ്രേക്ഷകർക്ക് കൗതുകമാണ് നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ റോളിൽ നിന്നും മാറി സ്വന്തമായി പേരും പ്രശസ്തിയും ഉണ്ടാക്കി താരമായി മാറിയ രേണു സുധിയുടെ വളർച്ച. ഇക്കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിലാണ് രേണു സുധി എന്നത് ഒരു ബ്രാന്റാക്കി താരം മാറ്റിയത്. ഭർത്താവ് മരിച്ച സ്ത്രീ എന്ന ലേബലിൽ ഒതുങ്ങി കഴിയാതെ തനിക്ക് ഇഷ്ടമുള്ള ജോലിയിലേക്ക് തിരിഞ്ഞ് ആ​ഗ്രഹിച്ചതെല്ലാം ഒരോന്നായി സാധിച്ച് എടുക്കാൻ രേണുവിന് ഇന്ന് കഴിയുന്നു.

അഞ്ച് പൈസയുടെ ​ഗുണമില്ല‌, പട്ടാളത്തിൽ നിന്നും ഒരു കുപ്പിപോലും ലഭിക്കില്ല, ലാൽ വന്നശേഷം ഉണ്ടായ മാറ്റം; മേജർ രവി
അഞ്ച് പൈസയുടെ ​ഗുണമില്ല‌, പട്ടാളത്തിൽ നിന്നും ഒരു കുപ്പിപോലും ലഭിക്കില്ല, ലാൽ വന്നശേഷം ഉണ്ടായ മാറ്റം; മേജർ രവി

അച്ഛൻ ഇല്ലാത്ത രണ്ട് മക്കളേയും വാർധക്യസഹജമായ അവശതകൾ അനുഭവിക്കുന്ന മാതാപിതാക്കളും ഇന്ന് രേണുവിന്റെ സംരക്ഷണയിലാണ്. മാസത്തിൽ മുപ്പത് ദിവസമാണുള്ളതെങ്കിൽ ആ മുപ്പത് ദിവസവും ഉദ്ഘാടനം, പ്രമോഷൻ, ഷൂട്ടിങ് എല്ലാമായി രേണു കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടക്കുകയാകും.

Renu Sudhi

അ‍ഞ്ഞൂറ് രൂപ പോലും അക്കൗണ്ടിൽ ബാലൻസ് ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും മാറി പതിനായിരങ്ങളും ലക്ഷങ്ങളും അക്കൗണ്ടിൽ വന്ന് തുടങ്ങി. എല്ലാ പ്രതികൂല സാഹചര്യങ്ങളും മറികടന്ന് മുന്നോട്ട് പോകാൻ രേണു തയ്യാറായതിന്റെ പ്രതിഫലമാണ് ഇതെല്ലാം. കൊല്ലം സുധി അറിയപ്പെടുന്ന കലാകാരനായിരുന്നുവെങ്കിൽ കുടുംബത്തിന് വേണ്ടി ഒന്നും സമ്പാദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

പ്രോ​ഗ്രാം ചെയ്തതിന്റെ പണം പോലും ചോദിച്ച് വാങ്ങാൻ സുധിക്ക് മടിയായിരുന്നുവെന്നത് രേണു തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. രേണുവിന്റെ കാര്യങ്ങളെല്ലാം മനേജർ കരിഷ്മയാണ് നിയന്ത്രിക്കുന്നത്. അതിനാൽ തന്നെ പ്രതിഫലത്തിന്റെ കാര്യത്തിൽ‌ ആരും തന്നെ കബിളിപ്പിക്കുമോയെന്ന ഭയമൊന്നും രേണുവിന് ഇല്ല. മാനേജർ വന്നശേഷമാണ് എല്ലാത്തിനും അടുക്കും ചിട്ടയും വന്നതെന്ന് രേണു തന്നെ പറഞ്ഞിട്ടുണ്ട്.

വിജയ് വീടിന്റെ താഴത്തെ നിലയിൽ, സം​ഗീത മുകളിൽ ഒറ്റയ്ക്ക്, താഴേക്ക് വരാൻ പറ്റില്ല! വെളിപ്പെടുത്തി ബാലാജി പ്രഭു
വിജയ് വീടിന്റെ താഴത്തെ നിലയിൽ, സം​ഗീത മുകളിൽ ഒറ്റയ്ക്ക്, താഴേക്ക് വരാൻ പറ്റില്ല! വെളിപ്പെടുത്തി ബാലാജി പ്രഭു

സോഷ്യൽമീഡിയയിൽ ആക്ടീവായ രേണു പങ്കുവെച്ച പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. ജീവിതത്തിൽ കഷ്ട്ടപാടും പ്രയാസങ്ങളും തളർത്തുന്നതിന്റെ മുമ്പൊരു രേണു സുധി ഉണ്ടായിരുന്നു എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ രേണു പങ്കുവെച്ചത്. കറുത്ത ചുരിദാറിൽ ശാലീന സുന്ദരിയായി മന്ദസ്മിതം തൂകി നിൽക്കുന്ന രേണുവിനെ കാണുമ്പോൾ ഒരു നിമിഷം വിസ്മയത്തുമ്പത്തിലെ നയൻതാരയാണെന്ന് ചിന്തിച്ച് പോയി എന്നാണ് കമന്റുകൾ.

ചുരുളൻ മുടി നോർമൽ രീതിയിൽ കെട്ടിവെച്ചാണ് രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മേക്കപ്പ് ഒന്നും തന്നെയില്ല. ഒരു പൊട്ട് പോലും വെച്ചിട്ടില്ല. ആഭരണങ്ങൾ ഒന്നും തന്നെ ധരിച്ചിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള ഫോട്ടോ കണ്ട് സുധിയെ വിവാഹം ചെയ്യും മുമ്പ് രേണു പെന്തകോസ്ത് സഭ വിശ്വാസിയായിരുന്നുവോ എന്നുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ ഉയരുന്നുണ്ട്.

Renu Sudhi

പെന്തകോസ്ത് ആയിരുന്നുവോ? എന്നൊരാൾ ചോദിച്ചപ്പോൾ റെഡ് ഹാർട്ടിന്റെയും തീയുടേയും ഇമോജിയാണ് മറുപടിയായി രേണു നൽകിയത്. രേണു ക്രിസ്ത്യൻ മത വിശ്വാസിയായിരുന്നുവെന്നാണ് സുധി മരിച്ച സമയത്ത് പ്രചരിച്ചിരുന്നത്. കാരണം രേണുവിന്റെ മതാചാരപ്രകാരം പള്ളിയിലാണ് സുധിയെ സംസ്കരിച്ചത്. വിസ്മയതുമ്പത്തിലെ നയൻ‌താര പോലെയുണ്ട്? ക്യൂട്ട് രേണു സുധി.

എഐ ഫോട്ടോ വല്ലതും ആണോ?, രേണു ചേച്ചി സൂപ്പറാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ഈ ലുക്കാണ് ഭം​ഗി, കഴിയുമെങ്കിൽ ഈ പഴയ ലുക്കിലേക്ക് മാറൂ. സുന്ദരിയായിട്ടുണ്ട്, തളർത്തുക എന്നതാണ് മറ്റുള്ളവരുടെ ആവശ്യമെങ്കിൽ അവർക്കിടയിലൂടെ തഴച്ച് വളരുക എന്നതായിരിക്കണം രേണുവിൻ്റെ ധർമ്മം. ഈ ഭൂമിയിൽ എല്ലാവർക്കും ഉള്ളതുപോലെ ജീവിക്കാൻ അവകാശം രേണുവിനുമുണ്ട്.

ഉർവശിക്കുള്ള ആകുലത പോലും ആ അച്ഛനുണ്ടായിരുന്നില്ലേ?, ഇന്നായിരുന്നുവെങ്കിൽ കുടുങ്ങും; ശ്യാമിലിയെ കുറിച്ച് ചർച്ച!
ഉർവശിക്കുള്ള ആകുലത പോലും ആ അച്ഛനുണ്ടായിരുന്നില്ലേ?, ഇന്നായിരുന്നുവെങ്കിൽ കുടുങ്ങും; ശ്യാമിലിയെ കുറിച്ച് ചർച്ച!

രേണുവിനെ വിധിക്കാൻ രേണുവിന്റെ മനസിന്റെ നോവറിഞ്ഞ ദൈവത്തിന് അല്ലാതെ ഈ ഭൂമിയിലുള്ള ഒരു മനുഷ്യനും അവകാശമില്ല. മക്കൾക്ക് വേണ്ടി രേണു ജീവിച്ച മതിയാവു. ഒരിഞ്ച് പിന്നോട്ട് പോകരുത് എന്നൊക്കെയായിരുന്നു രേണുവിന് ലഭിച്ച കമന്റുകൾ.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X