ആദ്യ ഭർത്താവിനെ രേണു ഉപേക്ഷിച്ചു, കിച്ചുവിനോടും മോശമായി പെരുമാറി; അന്ന് സംഭവിച്ചതിനെ കുറിച്ച് അയൽവാസി
കൊല്ലം സുധിയുടെ മരണശേഷമാണ് രേണു എന്ന പേര് കൂടുതൽ ചർച്ചയായി തുടങ്ങിയത്. തൊഴിലില്ലാത്ത രേണു രണ്ട് മക്കളെ ഭർത്താവില്ലാതെ എങ്ങനെ പോറ്റുമെന്നതായിരുന്നു ആളുകളുടെ ആശങ്ക. മാത്രമല്ല ആ സമയത്ത് വാടക വീട്ടിലുമായിരുന്നു താമസം. അങ്ങനെയാണ് സുധിയുടെ കുടുംബത്തിന് സന്നദ്ധ സംഘടന വീട് നിർമ്മിച്ച് നൽകുന്നത്. ഉപജീവനമാർഗമായി രേണുവിപ്പോൾ അഭിനയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
മ്യൂസിക്ക് വീഡിയോ, ഷോട്ട് ഫിലിം, സിനിമ എന്നിവയിലാണ് രേണു സജീവം. അടുത്തിടെയായി രേണുവിന്റെ പഴയകാല ജീവിതം വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. രേണു സുധിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. തനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ടെന്നുള്ളത് രേണുവും സമ്മതിച്ചു.

പക്ഷെ വിവാഹം കഴിഞ്ഞതാണോ അല്ലയോ എന്നതിൽ രേണു വിശദീകരണം നൽകിയിരുന്നില്ല. തന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്നത് സുധി ചേട്ടനോട് താൻ പറഞ്ഞിട്ടുണ്ടെന്നാണ് രേണു പ്രതികരിച്ച് പറഞ്ഞത്. കോട്ടയം ഞാലിയാൻ കുഴിയിലുള്ള ബിനുവായിരുന്നു രേണുവിന്റെ ആദ്യ ഭർത്താവെന്നാണ് പ്രചരിക്കുന്നത്.
അതേസമയം ഇപ്പോഴിതാ രേണുവിന്റെ അയൽവാസിയുടെ ഒരു ഓഡിയോ ക്ലിപ്പാണ് വൈറലാകുന്നത്. തനിക്ക് കുട്ടിക്കാലം മുതൽ രേണുവിനെ പരിചയമുണ്ടെന്നും ആദ്യ ഭർത്താവിനെ രേണു ഉപേക്ഷിച്ചതാണെന്നുമായിരുന്നു അയൽവാസിയായ സ്ത്രീയുടെ വെളിപ്പെടുത്തൽ. സുധിയുടെ മകൻ കിച്ചു എന്ന രാഹുലിനോട് രേണു മോശമായി പെരുമാറിയതായും അയൽവാസി പറയുന്നു.
രേണുവിനെ എനിക്ക് അഞ്ചാം ക്ലാസ് മുതൽ അറിയാം. എന്റെ വീടിന് അടുത്താണ് താമസം. കൊല്ലം സുധിയുമായി കഴിഞ്ഞത് രേണുവിന്റെ രണ്ടാമത്തെ വിവാഹമാണ്. ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു. കല്യാണത്തിന് ഞങ്ങൾ എല്ലാവരും പോയിരുന്നു. രേണു പറയുന്നതെല്ലാം നുണയാണ്. ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി തിരികെ പോന്നു. ആ സമയത്ത് സുധിയുമായി റിലേഷനിലായിരുന്നു.
ആദ്യത്തെ വിവാഹം കഴിഞ്ഞിട്ട് ആ വീട്ടിൽ രണ്ടാഴ്ച തികച്ച് നിന്നില്ല. അവിടെ പണിയൊന്നും ചെയ്യുമായിരുന്നില്ല. അങ്ങനെ വഴക്കുണ്ടാക്കി പോന്നതാണ്. നാട്ടിലുള്ള മനുഷ്യർക്കൊന്നും രേണുവിനെ ഇഷ്ടമല്ല. അതുപോലെ നിന്റെ അച്ഛൻ മരിച്ചില്ലേ... വീട്ടിൽ നിന്ന് ഇറങ്ങിപ്പോകൂവെന്ന തരത്തിലും രേണു ഒരിക്കൽ സംസരിച്ചിരുന്നുവെന്നുമാണ് അയൽവാസിയുടെ വെളിപ്പെടുത്തൽ.

ലൈഫ് ഓഫ് അനന്തു ഉൾപ്പടെയുള്ള റിയാക്ഷൻ വീഡിയോ ചെയ്യുന്ന യുട്യൂബ് ചാനലുകൾ അയൽവാസിയുടെ ഓഡിയോ പുറത്ത് വിട്ടിട്ടുണ്ട്. സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു. സുധിയെ ഉപേക്ഷിച്ച് ഭാര്യ പോകുമ്പോൾ കിച്ചു കൈക്കുഞ്ഞായിരുന്നു. പരിപാടികൾക്ക് പോകുമ്പോൾ മകനെ ബാക്ക് സ്റ്റേജിൽ ഉറക്കി കിടത്തിയിട്ടാണ് പരിപാടി ചെയ്‌തിരുന്നതെന്ന് പലപ്പോഴായി മുമ്പ് സുധി പറഞ്ഞിട്ടുണ്ട്.
പിന്നീട് കിച്ചു സ്കൂളിൽ പോയി തുടങ്ങിയശേഷമാണ് രേണുവിനെ സുധി വിവാഹം ചെയ്യുന്നത്. ആ ബന്ധത്തിൽ രേണുവിന് ഒരു മകനുണ്ട്. സുധിയുടെ മരണശേഷം കിച്ചു സുധിയുടെ ബന്ധുക്കൾക്കൊപ്പമാണ് താമസം. വളരെ വിരളമായി മാത്രമാണ് രേണു താമസിക്കുന്ന കോട്ടയത്തെ വീട്ടിലേക്ക് വരാറുള്ളത്. കിച്ചുവിന്റെ പഠന ചിലവുകൾ ഫ്ലവേഴ്സ് ചാനലാണ് ഏറ്റെടുത്തിരിക്കുന്നത്.
അതുപോലെ രേണുവുമായി സുധിയുടേത് മൂന്നാം വിവാഹമായിരുന്നുവെന്നും അടുത്തിടെ പ്രചരിച്ചിരുന്നു. രണ്ടാം ഭാര്യയാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്ത് എത്തുകയും ചെയ്തിരുന്നു. രേണുവുമായുള്ള സുധിയുടെ ബന്ധം ആരംഭിച്ചശേഷമാണ് താൻ ബന്ധം ഉപേക്ഷിച്ച് വിവാഹമോചിതയായതെന്നായിരുന്നു സ്ത്രീയുടെ വെളിപ്പെടുത്തൽ. എന്നാൽ താൻ മാത്രമാണ് സുധി ചേട്ടന്റെ ഭാര്യ എന്ന വാദത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് രേണു.


Click it and Unblock the Notifications