ഈ ലോക്കറ്റിലെ 'സി' ആരാണ്! ജീവിതത്തില്‍ ഏറ്റവും വിലകൂടിയ സാധനത്തെക്കുറിച്ച് രേണു സുധി പറഞ്ഞത്
പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട് രേണു സുധി. ഭര്‍ത്താവിന്റെ വിയോഗ ശേഷമായി അഭിനയ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു അവര്‍. നേരത്തെ അവസരങ്ങള്‍ വന്നപ്പോഴൊന്നും താല്‍പര്യമില്ലായിരുന്നു. ഇന്നിപ്പോള്‍ ജീവിക്കാനായി വേറെയൊരു മാര്‍ഗവുമില്ല. അഭിനയം അറിയാവുന്ന ജോലിയല്ല, പഠിച്ച് വരുന്നേയുള്ളൂവെന്നും രേണു വ്യക്തമാക്കിയിരുന്നു. ആല്‍ബങ്ങളും, സിനിമകളുമൊക്കെയായി സജീവമാണ് അവര്‍. അതിലുപരി ഉദ്ഘാടനങ്ങളിലും രേണുവിന്റെ സാന്നിധ്യമുണ്ട്. പാട്ടുപാടി സദസിനെ കൈയ്യിലെടുക്കാനും രേണുവിന് കഴിയുന്നുണ്ട്. എവിടെ കണ്ടാലും മൈക്കുമായി ആളുകള്‍ മുന്നിലേക്ക് വരുന്നുണ്ട്. യൂട്യൂബ് ചാനലുകാരും, വ്‌ളോഗര്‍മാരുമൊക്കെ രേണുവിനെ വിടാതെ പിന്തുടരുന്നുമുണ്ട്. ബഹ്‌റൈന്‍ യാത്ര കഴിഞ്ഞെത്തിയപ്പോഴും പുതിയ വിശേഷങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. കഴുത്തില്‍ സി എന്നെഴുതിയെ ലോക്കറ്റായിരുന്നു ഇത്തവണ ചോദ്യമായത്.
സി അല്ല ഇത് കപ്പലണ്ടിയാണ്. വില കൂടിയ ഡയമണ്ടാണെന്നൊക്കെ എഴുതിക്കോളൂയെന്നായിരുന്നു രേണുവിന്റെ മറുപടി. ഈ സി ആരാണ് ചാര്‍ലി എന്നാണോയെന്നും ചോദിക്കുന്നുണ്ടായിരുന്നു. ചാര്‍ലി എന്ന് മുസ്ലീം പേരുണ്ടോയെന്നായിരുന്നു രേണു ചോദിച്ചത്. ഇപ്പോഴുള്ളതില്‍ വില കൂടിയ സാധനമെന്താണെന്ന് ചോദിച്ചപ്പോള്‍ അതെന്റെ ഹൃദയമാണെന്നായിരുന്നു മറുപടി. കുറച്ചുനാളത്തേക്ക് ഇനി സമാധാനമാണല്ലോ എന്നായിരുന്നു കരുതിയത്. അപ്പോഴാണ് ഇവിടെ വീണ്ടും പ്രശ്‌നങ്ങളാണെന്ന് അറിയുന്നത്. ഇപ്പോള്‍ പാട്ടുപാടാനൊന്നുമുള്ള മാനസികാവസ്ഥയിലല്ല ഞാന്‍ എന്നും രേണു പറഞ്ഞിരുന്നു. ഒന്നിന് പുറകെ ഒന്നായി ഓരോ വിവാദങ്ങളാണ്. മക്കളുടെ പേരില്‍ കിട്ടിയ വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഇഷ്ട ദാനമായി വീടിന് സ്ഥലം നല്‍കിയ ബിഷപ്പ് അത് തിരികെ കിട്ടുന്നതിനായി രേണുവിനും മകനും നോട്ടീസ് അയച്ചിരിക്കുകയാണ്. സ്വന്തമായൊരു വീട് എന്ന വലിയ ആഗ്രഹം ബാക്കിവെച്ചായിരുന്നു സുധിയുടെ അപ്രതീക്ഷിത വിയോഗം. ഫ്‌ളവേഴ്‌സ് ടിവിയും സുഹൃത്തുക്കളും, സന്നദ്ധ സംഘടനകളുമൊക്കെ ഈ ആഗ്രഹം സഫലീകരിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. രേണുവിനെയും നേരിട്ടറിയാവുന്ന പുരോഹിതനായിരുന്നു വീട് വെക്കാന്‍ സ്ഥലം നല്‍കിയത്.
ജോലിക്കായി രേണു പുറത്തേക്ക് പോവുമ്പോള്‍ മകനെ നോക്കുന്നത് അച്ഛനും അമ്മയുമാണ്. മൂത്ത മകനായ കിച്ചുവും ഇടയ്ക്ക് ആ വീട്ടില്‍ ഉണ്ടാവാറുണ്ട്. പ്രാര്‍ത്ഥനയൊക്കെയായി സമാധാനത്തോടെ കഴിയുന്ന കുടുംബമാണ് അതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വീട് ചോരുന്നുണ്ടെന്ന് രേണു പറഞ്ഞതോടെയായിരുന്നു ഫിറോസും മറുപടിയുമായെത്തിയത്. അങ്ങനെയൊരു കംപ്ലെയ്ന്റ് വരേണ്ട സാഹചര്യമില്ലല്ലോ, അതെങ്ങനെ സംഭവിച്ചു എന്നായിരുന്നു പണിയെടുത്തവരും ചോദിച്ചത്.
സോഷ്യല്‍മീഡിയയിലൂടെയായിരുന്നു രേണു ഇതേക്കുറിച്ച് പറഞ്ഞത്. അത് ഫിറോസുമായി നേരില്‍ സംസാരിച്ച് പരിഹരിക്കേണ്ട വിഷയമായിരുന്നു. സമൂഹ മാധ്യമത്തിലൂടെ ഇതേക്കുറിച്ച് പറയേണ്ടതില്ലായിരുന്നു എന്നാണ് ബിഷപ്പ് അടക്കമുള്ളവരുടെ പ്രതികരണം. നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും, ചോര്‍ച്ച എന്നുമൊക്കെ പറഞ്ഞാല്‍ അത് ഞങ്ങളെ മോശമായി ബാധിക്കില്ലേയെന്ന് ഫിറോസും ചോദിച്ചിരുന്നു.


Click it and Unblock the Notifications