മകനെ വളർത്താൻ കാണിച്ച കാട്ടായങ്ങൾ, അടിച്ച് ശരിയാക്കാൻ തോന്നി, ഇന്ന് രേണു വല്ലാത്തൊരു അവസ്ഥയിലാണ്; ദിയ!

കൊല്ലം സുധിയുടെ മരണശേഷം വിധവ, രണ്ട് കുഞ്ഞുങ്ങളുടെ അമ്മ എന്ന രീതിയിൽ എല്ലാം വലിയ പിന്തുണ രേണുവിന് സമൂഹത്തിൽ നിന്നും ലഭിച്ചിരുന്നു. അത് മാറി തുടങ്ങിയതും വിമർശനം പെരുകിയതും താരം ​ഗ്ലാമറസായി അഭിനയിച്ച് തുടങ്ങിയപ്പോഴും സബ്സ്ക്രിപ്ഷൻ ആരംഭിച്ചശേഷവുമാണ്. രേണുവിന് എപ്പോഴും പിന്തുണ നൽകുന്നവരിൽ ഒരാളാണ് മുൻ ബി​ഗ് ബോസ് താരം ദിയ സന.

കണ്ടിട്ട് സഹിക്കാനാവുന്നില്ല; മുടി മുഴുവനായും മുറിച്ച് രേണു സുധി; പ്രാർത്ഥനയിലുണ്ടെന്ന് ആവർത്തിച്ച് ആരാധകർ!
കണ്ടിട്ട് സഹിക്കാനാവുന്നില്ല; മുടി മുഴുവനായും മുറിച്ച് രേണു സുധി; പ്രാർത്ഥനയിലുണ്ടെന്ന് ആവർത്തിച്ച് ആരാധകർ!

ഇപ്പോഴിതാ റീൽ ആന്റ് റിയൽ മീഡിയ വർക്ക്സിന് നൽകിയ അഭിമുഖത്തിൽ രേണുവിനെ കുറിച്ച് ദിയ സംസാരിക്കുന്നു. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് രേണു കടന്ന് പോകുന്നതെന്നും നമുക്ക് സങ്കൽപ്പിക്കാവുന്നതിന് അപ്പുറമാണെന്നും ദിയ പറഞ്ഞു. രേണു ഒരു വിധവയാണ്. ഭർത്താവ് മരിച്ചശേഷം ആ സ്ത്രീ പൊതുസമൂഹത്തിന് മുന്നിലേക്ക് ഇറങ്ങി വന്നിട്ടുണ്ടെങ്കിൽ അത് അവർക്ക് ജീവിക്കാൻ വേണ്ടിയിട്ടാണ്.

Diya Sana Renu sudhi

രേണു ഇന്ന് കടന്ന് പോകുന്ന സാഹചര്യം വല്ലാത്തൊരു അവസ്ഥയാണ്. വല്ലാത്തൊരു അവസ്ഥയെന്ന് പറഞ്ഞാൽ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമുള്ള അവസ്ഥയാണ്. അത് രേണു വന്ന് സംസാരിക്കട്ടെ എന്ന് മാത്രമെ എനിക്ക് പറയാൻ പറ്റൂ. ഞാൻ ആ സത്രീക്കൊപ്പം നിൽക്കാൻ കാരണമുണ്ട്. ആ സ്ത്രീ മുന്നോട്ട് പോകുന്ന സമയങ്ങളിൽ എത്ര കാലമുണ്ടോ അത്രയും കാലം അവർക്കൊപ്പം ധൈര്യമായി കൂടെ ഉണ്ടാകണം എന്ന് ഞാൻ ആ​ഗ്രഹികുന്നു.

എന്ത് സ്ട്ര​ഗിളാണെങ്കിലും അവനവൻ അനുഭവിക്കുമ്പോൾ മാത്രമെ മനസിലാകൂ. തെരുവിൽ കിടന്ന് വളർന്നതുകൊണ്ടാകും എനിക്ക് എല്ലാ ഇമോഷൻസും പെട്ടന്ന് കാച്ച് ചെയ്യാൻ കഴിയും. എല്ലാ ഫ്രോഡുകളേയും തിരിച്ചറിയാൻ കഴിയും. ലൈം ലൈറ്റിൽ നിൽക്കാൻ വേണ്ടി അവർക്ക് ആരോ പറഞ്ഞ് കൊടുത്തതോ അവർ സ്വമേധയാ കണ്ടെത്തി കൊണ്ടുവന്നതോവായ ഒരു ആക്ടിവിറ്റിയാണ്.

ലളിതയുടെ മക്കളെ സ്വന്തം മക്കളെ പോലെ കണ്ടു, അന്ന് ആശങ്കയോടെ വിളിച്ച ശ്രീവിദ്യ...; താരങ്ങളുടെ ജീവിതം
ലളിതയുടെ മക്കളെ സ്വന്തം മക്കളെ പോലെ കണ്ടു, അന്ന് ആശങ്കയോടെ വിളിച്ച ശ്രീവിദ്യ...; താരങ്ങളുടെ ജീവിതം

അവർ മറുപടികൾ ഓരോ കാര്യത്തിനും കൊടുക്കുന്നതും ചർച്ചയാക്കുന്നതുമെല്ലാം. നെ​ഗറ്റീവോ പോസറ്റീവോ എന്തുമാകട്ടെ. രേണുവിനെ ഇഷ്ടപ്പെടുന്നത് കൊണ്ടാകുമല്ലോ ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നത്. അഭിനയിക്കാൻ അവരെ കൊള്ളില്ലായിരിക്കാം ചിലപ്പോൾ കൊള്ളാമായിരിക്കാം. അതൊരു റീച്ചിന് വേണ്ടിയുള്ള പർപ്പസാണെന്ന് പറയാം. രേണുവിന്റെ കാര്യത്തിൽ ഇതൊക്കെ നോക്കുകയാണെങ്കിൽ വേറെ പലരും ചെയ്ത നിരവധി പഴയ കാല ആൽബങ്ങളുണ്ട്.

അതെല്ലാം കച്ചറ കൂതറ ആൽബങ്ങളാണ്. സൂപ്പർ പാട്ടുകളായിരിക്കും. ഷാഫിക്കയുടെ ആയാലും താജുക്കയുടെ ആയാലും ആൽബത്തിലെ ​ഗാനങ്ങൾ സൂപ്പറായിരിക്കും. പക്ഷെ അതിന്റെ വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടോ?. അതൊക്കെ വെച്ച് നോക്കുകയാണെങ്കിൽ രേണു സുധി സൂപ്പർ ഹിറ്റാണ്.

Diya Sana Renu sudhi

അഭിനയത്തിന്റെ കാര്യത്തിൽ മാർക്കറ്റിങിന് വേണ്ടി രേണു പല കാര്യങ്ങളും ഉപയോ​ഗിച്ചിട്ടുണ്ടാകും. പക്ഷെ സെൽഫ് മാർക്കറ്റിങ് ചെയ്തതുകൊണ്ടാണ് അവർ ബി​ഗ് ബോസ് പോലുള്ള പ്ലാറ്റ്ഫോമിലേക്ക് വന്നത്. സ്വന്തം മകനെ വളർത്താൻ വേണ്ടി രേണു കിടന്ന് കാണിക്കുന്ന കുറേ കാട്ടായങ്ങളുണ്ട്. ഞാൻ എന്റെ സ്ട്ര​​ഗിളിങ് പീരിഡിൽ കറി പൗഡർ വിറ്റ് നടന്നിട്ടുണ്ട്. എന്നിട്ടും സ്ട്ര​​​ഗിൾ ചെയ്ത് മുന്നോട്ട് പോയത് വരുമാനം കണ്ടെത്താൻ വേണ്ടിയാണ്.

ചില സമയത്ത് രേണുവിനെ അടിച്ച് ശരിയാക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. അത് വേറൊരു സാധനമാണ്. പക്ഷെ നെ​ഗറ്റീവ് സൈഡിലൂടെ മാത്രം അവർ ചെയ്യുന്ന കാര്യങ്ങളെ കാണരുത്. ഇത്രയധികം തെറിവിളിക്കേട്ടിട്ടും അവർ എന്തുകൊണ്ട് ആ പ്രവൃത്തി തുടർന്ന് ചെയ്യുന്നു എന്നൊക്കെ ചിന്തിച്ചാൽ മതി. അപ്പോൾ കാര്യം മനസിലാകും എന്നും ദിയ സന പറയുന്നു.

ഷർട്ടിൽ ഒരു ചുളിവ് പോലുമില്ല, അങ്ങനൊരു ആഘോഷം നടന്നിട്ടില്ല, തൃഷ അക്ക ഇട്ടത് എഐ ജനറേറ്റഡ് ഫോട്ടോ; സുചിത്ര!
ഷർട്ടിൽ ഒരു ചുളിവ് പോലുമില്ല, അങ്ങനൊരു ആഘോഷം നടന്നിട്ടില്ല, തൃഷ അക്ക ഇട്ടത് എഐ ജനറേറ്റഡ് ഫോട്ടോ; സുചിത്ര!

അടുത്തിടെയാണ് താൻ കാൻസർ രോ​ഗ ബാധിതയാണെന്ന വിവരം രേണു പുറത്ത് വിടുന്നത്. കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സ തേടുന്നത്. അസുഖം ഭേദമായി വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ച് ജീവിതത്തിലേക്ക് വരാൻ കഴിയണമെന്നതാണ് രേണുവിന്റെ പ്രാർത്ഥന.

Read more about: Renu Sudhi diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X