For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൻ്റെ സ്‌കിറ്റ് കണ്ട് ഒരാൾ ചിരിച്ച് മരിച്ചു; കല്യാണ വീട്ടില്‍ പോയപ്പോൾ ആളുകൾ ചുറ്റിും കൂടിയെന്ന് രശ്മി അനില്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് രശ്മി അനില്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് രശ്മി ടെലിവിഷനില്‍ നിറഞ്ഞു നില്‍ക്കുന്നത്. പല പരമ്പരകളിലും സ്‌കിറ്റുകളിലും മിമിക്രി വേദികളിലുമൊക്കെ രശ്മി സ്ഥിരം സാന്നിദ്ധ്യമാണ്. അടുത്തിടെ രശ്മിയുടെ പേരില്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും അതിനൊക്കെ ഉള്ള മറുപടി നല്‍കി കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു.

  ഇപ്പോഴിതാ തന്റെ സ്‌കിറ്റ് കണ്ടു ചിരിച്ചു ചിരിച്ചു മരിച്ചു പോയ ഒരാള്‍ ഉണ്ടെന്നുള്ള കാര്യം വെളിപ്പെടുത്തിക്കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ചിരിച്ചു ചിരിച്ചു മരിച്ചു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചപ്പോള്‍ തനിക്കും അതൊരു ഷോക്ക് ആയി പോയി എന്നാണ് നടി പറയുന്നത് സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് നടി മനസ് തുറന്നത്.

  'തന്നെ ആളുകള്‍ കൂടുതലായും തിരിച്ചറിയുന്നത് സ്‌കിറ്റുകളിലൂടെ ആണെന്നാണ് രശ്മി അനില്‍ പറയുന്നത്. അങ്ങനെ പുറത്തേക്ക് ഇറങ്ങുമ്പോള്‍ തിരിച്ചറിയുകയും, സ്നേഹം നേരിട്ട് പറയുകയും ചെയ്യുന്നവരുണ്ട്. അതെല്ലാം വളരെയധികം സന്തോഷമുള്ള കാര്യമാണ്. ആരും വെറുക്കുന്നില്ലെന്നും എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാണെന്നും അറിയുന്നത് തന്നെ വലിയ കാര്യമാണ്. പ്രത്യേകിച്ചും പ്രായമായവര്‍ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോള്‍ വലിയ സന്തോഷമാണെന്നും നടി പറയുന്നു.

  എന്നാല്‍ തന്നെ ഏറ്റവുമധികം വിഷമിപ്പിച്ചൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. എന്റെ സ്‌കിറ്റ് കണ്ട് ഒരാള്‍ ചിരിച്ചു മരിച്ചു എന്ന് കേള്‍ക്കേണ്ടി വന്നതിനെ പറ്റിയാണ് രശ്മി പരിപാടിയിലൂടെ വെളിപ്പെടുത്തിയത്. ഈ കാര്യം കേട്ടപ്പോള്‍ തനിക്കത് വലിയ ഷോക്ക് ആയിരുന്നെന്നും നടി പറയുന്നു. ഭര്‍ത്താവിനൊപ്പം ഒരു കല്യാണത്തിന് പോയപ്പോഴാണ് ഈ സംഭവം എന്നോട് പറയുന്നത്. 'ടിവിയില്‍ എന്റെ സ്‌കിറ്റ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ചിരിക്കാന്‍ തുടങ്ങിയത്രെ. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെയായി മരിച്ചു എന്നാണ് എന്നോട് പറഞ്ഞത്.

  സ്ഥിരമായി ഒരു പെണ്‍കുട്ടിയാണ് മെസേജ് അയക്കുന്നത്; ആളുടെ പേരടക്കം വെളിപ്പെടുത്തി ഉപ്പുംമുളകും താരം അൽ സാബിത്ത്

  എന്റെ ഭര്‍ത്താവിനെ കാണിച്ചിട്ട് പറഞ്ഞു, ഇയാളുടെ ഭാര്യ കാരണമാണ് അയാള്‍ മരിച്ചതെന്ന്. പിന്നെ ആളുകള്‍ എല്ലാം എനിക്ക് ചുറ്റും കൂടി. ചിലര്‍ക്ക് കൗതുകം. വേറെ ചിലര്‍ അതിനിടയില്‍ കൂടി ഫോട്ടോ എടുക്കാനായി വരുന്നു. സത്യത്തില്‍ ആ കല്യാണ വീട്ടില്‍ നില്‍ക്കണോ പോണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാനെന്നും രശ്മി പറയുന്നു.

  പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ചോര പൊടിക്കേണ്ടന്ന് അടിവര ഇട്ടു പറയുകയാണ് മേപ്പടിയാന്‍; കുറിപ്പ് വൈറലാവുന്നു

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  അതേ സമയം തന്റെ മക്കള്‍ രണ്ട് പേര്‍ക്കും അഭിനയത്തില്‍ താത്പര്യമില്ലെന്നാണ് രശ്മി പറയുന്നത്. മകന് സ്പോട്സിലാണ് കൂടുതല്‍ കമ്പം. മകള്‍ക്ക് പഠിച്ച് നല്ല ജോലിയക്കെയായി കാനഡയില്‍ സെറ്റില്‍ ചെയ്യാനാണ് മോഹം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എല്ലാം ഇപ്പോള്‍ തന്നെ തുടങ്ങി. എന്നെ ആളുകള്‍ തിരിച്ചറിയുന്നത് കാരണം ഇപ്പോള്‍ അവര്‍ക്കും പുറത്ത് പോകാന്‍ കഴിയുന്നില്ല. അവരുടെയും സ്വകാര്യത നഷ്ടപ്പെടുകയാണെന്ന് എപ്പോഴും പരാതി പറയുമെന്നും രശ്മി അനില്‍ വ്യക്തമാക്കുന്നു.

  അമ്പിളി ദേവിയും ഞാനും പിണക്കത്തിലാണെന്നാണ് എല്ലാവരും കരുതിയത്; പഴയ അമ്പിളി അല്ല ഇപ്പോഴെന്ന് ജീജ സുരേന്ദ്രന്‍

  Read more about: actress നടി
  English summary
  Reshmi Anil Opens Up How Her Skit Ended Up In A Tragedy, Actress Latest Interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X