രശ്മി ഒരുപാട് മാറിപ്പോയെന്ന് റിമി ടോമി! കാരണം വെളിപ്പെടുത്തി നടി
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുന്ന താരമാണ് രശ്മി സോമന്‍. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗം എന്ന സീരിയിലിലൂടെയാണ് നടി തിരിച്ചെത്തുന്നത്. മലയാളിത്തമുളള ഈ താരം ഒരുകാലത്ത് പരമ്പരകളിലെ അവിഭാജ്യ ഘടകമായിരുന്നു. ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ കണ്ടവരാരും രശ്മി സോമനെ മറക്കില്ല.
മിനിസ്‌ക്രീനില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. പിന്നീട് വിവാഹ മോചനം നേടി രശ്മി രണ്ടാമത് വിവാഹം കഴിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

സ്ഥിരം കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്നുംമാറി ഇത്തവണ ബോള്‍ഡായുളള ഒരു കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിക്കുന്നത്. അടുത്തിടെ റിമി ടോമിയുടെ ഒന്നും മൂന്നില്‍ അതിഥിയായി രശ്മിയും പങ്കെടുത്തിരുന്നു. രശ്മി ഒരുപാട് മാറിപ്പോയെന്ന് റിമി ടോമി പറഞ്ഞപ്പോള്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

മുന്‍പ് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പരിപാടിയില്‍ റിമിയും രശ്മി സോമനും വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തങ്ങളുടെ സൗഹൃദം പുതുക്കാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. അന്ന് റിമിയുടെ വീട്ടില്‍ വന്നതും ഒന്നിച്ച് സിനിമയ്ക്ക് പോയതുമായ ഓര്‍മ്മകള്‍ രശ്മി പങ്കുവെച്ചു.

മുന്‍പ് കട്ടച്ചങ്കുകളായിരുന്നു തങ്ങളെന്ന് റിമിയെക്കുറിച്ച് പരിപാടിയില്‍ രശ്മി പറഞ്ഞു. എന്നാല്‍ പിന്നീട് പരസ്പരം കാണാന്‍ സാധിച്ചില്ല. 5 വര്‍ഷം മുന്‍പ് കണ്ട രശ്മിയില്‍ നിന്നും ഒരുപാട് മാറിപ്പോയെന്നും ഇപ്പോള്‍ ഒരുപാട് സംസാരിക്കുന്നുണ്ടെന്നും റിമി പറഞ്ഞപ്പോള്‍ രശ്മി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഏന്റെ ഏട്ടന്‍ നന്നായി സംസാരിക്കും, അപ്പോള്‍ നമ്മള്‍ പിടിച്ചുനില്‍ക്കേണ്ട എന്ന് രശ്മി പറഞ്ഞു.

ഒരാള്‍ കത്തിയെടുത്ത് വീശുമ്പോള്‍ അടുത്തയാള്‍ കത്തി എടുത്ത് വീശണമല്ലോ. രശ്മി സോമന്‍ റിമി ടോമിയോട് പറഞ്ഞു. ഒന്നും ഒന്നും മൂന്നില്‍ പങ്കെടുത്തതിന്റെ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ രശ്മി പങ്കുവെച്ചിരുന്നു. റിമി ടോമി പാട്ട് പാടുന്നതിനിടെ അത് ആസ്വദിക്കുന്ന രശ്മിയെ ആണ് വീഡിയോയില്‍ കാണിക്കുന്നത്.


Click it and Unblock the Notifications











