twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രശ്മി സോമന്‍ മിനിസ്‌ക്രീനിലേക്ക് തിരിച്ചുവരുന്നു! ഇത്തവണ കണ്ണീര്‍ കഥാപാത്രമല്ലെന്ന് താരം

    By Midhun Raj
    |

    ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് രശ്മി സോമന്‍. മലയാളിത്തമുള്ള ഈ താരം ഒരുകാലത്ത് പരമ്പരകളിലെ അവിഭാജ്യ ഘടകമായിരുന്നു. ഇഷ്ടമാണ് നൂറുവട്ടമെന്ന ചിത്രം കണ്ടവരാരും രശ്മി സോമനെ മറക്കില്ല. മിനിസ്‌ക്രീനില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു നടിയുടെ വിവാഹം, പിന്നീട് വിവാഹ മോചനം നേടി രണ്ടാമത് വിവാഹം കഴിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

    rashmi soman,

    നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മി വീണ്ടും തിരിച്ചെത്തുകയാണ്. ഇത്തവണ അനുരാഗം എന്ന സീരിയലിലൂടെയാണ് നടി എത്തുന്നത്. സ്ഥിരം കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്നുമാറി ഇത്തവണ ബോള്‍ഡായുളള ഒരു കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിക്കുന്നത്. മിനിസ്‌ക്രീനിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് നടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.

    മമ്മൂട്ടിയും മോഹന്‍ലാലും പൊളിച്ചടുക്കി! ജനുവരി ആദ്യ വാരത്തില്‍ തിളങ്ങിയ താരങ്ങളെ കാണാംമമ്മൂട്ടിയും മോഹന്‍ലാലും പൊളിച്ചടുക്കി! ജനുവരി ആദ്യ വാരത്തില്‍ തിളങ്ങിയ താരങ്ങളെ കാണാം

    'നാലു വര്‍ഷത്തെ ഇടവേളക്കുശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാന്‍ നിങ്ങളെ കാണാന്‍ വരികയാണ്. മുന്‍പ് നിങ്ങള്‍ എന്നോടു കാണിച്ച സ്‌നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ലാന്നു ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക്, എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരുമിച്ചു കണ്ടു ആസ്വദിക്കാവുന്ന ഒരു സീരീസ് ആണു അനുരാഗം. എന്റെ കഥാപാത്രവും ഞാന്‍ ഇന്നെവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തവുമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നു. രശ്മി സോമന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

    ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല! നിര്‍മ്മാതാക്കളുടെ ഉപാധി തളളി ഷെയ്ന്‍ നിഗംഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല! നിര്‍മ്മാതാക്കളുടെ ഉപാധി തളളി ഷെയ്ന്‍ നിഗം

    English summary
    Reshmi Soman Posted About Her Come Back
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X