സൗന്ദര്യം വാരിക്കോരി തന്നുപോയി, എന്ത് ചെയ്യാനെന്ന് റിമി! രശ്മി സോമന്റെ മറുപടി ഇങ്ങനെ
ഗായികയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് നടി. റിമി ടോമിയുടെതായി പുറത്തിറങ്ങാറുളള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ വീട്ടില്‍ നിന്നുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലം നടി പങ്കുവെച്ചിരുന്നു.
റിമി ടോമിയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു . ഇത്തവണ ഒരു പ്രോഗ്രാം വീഡിയോ ചെയ്യാന്‍ റെഡി ആയതാണ് നടി. മേക്കപ്പ് കൂടിയെന്ന് പറയല്ലേയെന്നാണ് നടി എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

ലിപ്സ്റ്റിക്, കണ്ണെഴുതി, അത്രെയൂളളു, സൗന്ദര്യം ദൈവം വാരികോരി തന്നുപോയി, എന്തുചെയ്യാന്‍ എന്നാണ് വൈറലായ ചിത്രത്തിന് താഴെ റിമി ടോമി അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. അതേസമയം റിമി ടോമിയുടെ പോസ്റ്റിന് താഴെ നടി രശ്മി സോമനും കമന്റുമായി എത്തിയിരുന്നു. പാവത്തുങ്ങള്‍ക്ക് സൗന്ദര്യം ഇങ്ങനെ കൊടുക്കല്ലേ ദൈവമേ, എന്തായാലും സുന്ദരി ആയിട്ടുണ്ട് എന്നാണ് രശ്മി സോമന്‍ കുറിച്ചിരിക്കുന്നത്.

രശ്മിയുടെ കമന്റിന് മറുപടിയുമായി പിന്നാലെ റിമി ടോമി എത്തിയിരുന്നു. കുട്ടിക്കും സെയിം വിഷമം ആണോ എന്നാണ് റിമി ചോദിക്കുന്നത്. എന്നാല്‍ എനിക്ക് കുഴപ്പം ഇല്ലെന്ന് രശ്മി സോമന്‍ പറഞ്ഞു. അടുത്തിടെ ടിക്ക് ടോക്ക് വീഡിയോകളുമായും റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. ടൊവിനോ തോമസിന്റെ തീവണ്ടി എന്ന ചിത്രത്തിലെ പാട്ടിനൊപ്പം അഭിനയിച്ചുകൊണ്ടായിരുന്നു നടി എത്തിയത്.

ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം തുടങ്ങിയവയ്ക്ക് പിന്നാലെയാണ് റിമി ടിക്ക് ടോക്കിലും എത്തിയിരിക്കുന്നത്. നടിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ നന്നായിട്ടുണ്ടെന്ന് കുറിച്ചപ്പോള്‍ ചിലയാളുകള്‍ നെഗറ്റീവ് കമന്റുകളുമായി എത്തി. ഇത്തരം കമന്റുകളുമായി എത്തിയവര്‍ക്ക് ലവ് ഇമോജി ഇട്ട് റിമി മറുപടി നല്‍കിയിരുന്നു.

ലോക് ഡൗണ്‍ കാലത്ത് പഴയകാല ചിത്രങ്ങളും റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് കുഞ്ചാക്കോ ബോബനോട് ഓട്ടോഗ്രാഫ് വാങ്ങുന്ന ചിത്രവും റിമി പോസ്റ്റ് ചെയതിരുന്നു. മലയാളത്തില്‍ ഗായികയായും അവതാരകയായും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. റിമിയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലുടെയാണ് നായികയായും റിമി ടോമി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കുഞ്ഞിരാമായണം, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. നൂറിലധികം പാട്ടുകളാണ് നടി മലയാളത്തില്‍ പാടിയത്. സിനിമകള്‍ക്കൊപ്പം ആല്‍ബങ്ങളിലും നടി പാടി. സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും നടി മലയാളികള്‍ക്കിടയില്‍ തിളങ്ങിയിരുന്നു.

മീശമാധവനില്‍ വിദ്യാസാഗറിന്റെ സംഗീതത്തിലായിരുന്നു റിമി ടോമി ആദ്യമായി പാടിയത്. ചിത്രത്തില്‍ ശങ്കര്‍ മഹാദേവനൊപ്പം നടി പാടിയ പാട്ട് വലിയ ഹിറ്റായി മാറിയിരുന്നു തുടര്‍ന്ന് നിരവധി ടെലിവിഷന്‍ പരിപാടികളും നടിയുടെതായി ഹിറ്റായി മാറി. നിലവില്‍ മഴവില്‍ മനോരമയില്‍ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമാണ് നടിയുടെതായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications