മകളുടെ ഫോട്ടോയുടെ താഴെ പോലും മോശം കമന്റാണ് വന്നത്; ചാനല്‍ പരിപാടിയ്ക്ക് കിട്ടിയ വിമര്‍ശനത്തെ കുറിച്ച് രശ്മി
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് രശ്മി അനില്‍. ഹിറ്റ് പരമ്പരകളില്‍ കോമഡി വേഷം ചെയ്തും മറ്റുമാണ് രശ്മി ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇടക്കാലത്ത് നടി വ്യാപകമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു ചാനല്‍ പരിപാടിയില്‍ അവതാരകയായി എത്തുന്നത് രശ്മിയായിരുന്നു. സിനിമാ താരങ്ങളെയും സീരിയല്‍ താരങ്ങളെയുമൊക്കെ വിമര്‍ശിക്കുന്ന ഈ പരിപാടിയിലൂടെ ചില നടിമാരുടെ ഫോട്ടോഷൂട്ടിനെ പറ്റിയാണ് സംസാരിച്ചത്.
ആ വീഡിയോ ചെറിയ രീതിയില്‍ മുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നു. ഒടുവില്‍ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് താരങ്ങള്‍ തന്നെ രംഗത്ത് വരികയും ചെയ്തു. വൈകാതെ ആ പരിപാടിയുടെ ഉദ്ദേശം എന്താണെന്നും ആരെയും അപമാനിക്കാന്‍ ശ്രമിച്ചതല്ലെന്നുമൊക്കെ രശ്മിയും സൂചിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് രശ്മി അനില്‍ ഇപ്പോള്‍ സംസാരിക്കുന്നത്. നടിയും അവതാരകയുമായ എലീന പടിക്കലിനൊപ്പം ഡേ വിത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

അന്ന് രശ്മിയുടെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ എന്തായിരുന്നു എന്നും എങ്ങനെയാണ് അതിനെ മറികടന്നത് എന്നുമാണ് എലീന ചോദിച്ചത്. 'ഒരു ചാനലില്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രോഗ്രാമാണത്. അതിന്റെ സ്വഭാവാം അതാണ്. ആ പരിപാടിയിലെ രണ്ട് കഥാപാത്രങ്ങളാണ് തങ്കുവും സുശീലയും. അവര്‍ക്ക് ജീവിതത്തില്‍ ഒന്നും ആവാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് സിനിമാക്കാരുടെ ഗോസിപ്പ് പറയുക, മറ്റുള്ളവരുടെ ജീവിതം കണ്ട് അഭിപ്രായം പറയുകയും ചെയ്യുന്നതാണ് അവരുടെ ക്യാരക്ടര്‍. ഒരിക്കലും അത് രശ്മിയോ എന്റെ കൂടെ അഭിനയിക്കുന്ന താരത്തിന്റെയോ ക്യാരക്ടര്‍ അല്ല. എന്നെ അടുത്ത് അറിയുന്നവര്‍ക്ക് എല്ലാം അറിയാം. എനിക്ക് ആരോടും അസൂയ ഒന്നും തോന്നാറില്ല. നമുക്ക് ഉള്ളത് നമുക്ക് കിട്ടും. എന്നാല്ലാതെ മറ്റൊന്നിനോടും ഒരു ആര്‍ത്തിയും ഇല്ല.

മറ്റുള്ളവരോട് ഒരു പ്രശ്‌നത്തിനും പോകാത്ത ആളുമാണ് ഞാന്‍. അങ്ങനെ ഇരിക്കേ പെട്ടെന്നാണ് അത് ക്യാരക്ടര്‍ ആണെന്ന് പോലും അറിയാതെ ആളുകള്‍ പ്രശ്‌നമാക്കിയത്. ഭയങ്കരമായിട്ട് ചീത്ത വിളി വന്നിരുന്നു. എന്റെ മോള്‍ ഒരു ഫോട്ടോ ഇട്ടാല്‍ അതിന്റെ അടിയില്‍ വന്നിട്ട് മോശം കമന്റിടും. നിന്റെ മോള്‍ക്ക് ഇങ്ങനെ നടക്കാലോ, പിന്നെ എന്താടീ നാട്ടിലുള്ളവര്‍ നടന്നാല്‍ എന്നിങ്ങനെയാണ് ചോദിക്കുന്നത്. അതൊക്കെ മാനസികമായി വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്.

എന്ത് ചെയ്യണം എന്ന് അറിയാതെ രണ്ട് മൂന്ന് ദിവസം കാത്തിരുന്നു. എല്ലാം അവസാനിക്കും എന്ന് കരുതി. പക്ഷേ എത്ര ശ്രമിച്ചിട്ടും അത് മാറുന്നില്ലെന്ന് കണ്ടപ്പോഴാണ് ഞങ്ങളൊരു മറുപടി കൊടുക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഷോ ചെയ്യുമ്പോള്‍ രണ്ടാമത് ഒന്ന് കൂടി ചിന്തിക്കാന്‍ തുടങ്ങി. കോമഡിയ്ക്ക് വേണ്ടി ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി. എന്ത് പറഞ്ഞാലും അതിന് അപ്പോള്‍ തന്നെ ഒരു വിമര്‍ശനം ഉയര്‍ന്ന് വരും. ഒരു കൂട്ടം ആളുകള്‍ അതിന് വേണ്ടി തന്നെ ഇരിക്കുന്നുണ്ട്. എത്ര നന്നായി പറഞ്ഞാലും അവരെന്താണ് അങ്ങനെ പറഞ്ഞേ എന്ന ചോദ്യമായിരിക്കും എന്നും രശ്മി അനില്‍ പറയുന്നു.
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം


Click it and Unblock the Notifications