നിറവയറിലും സാരി ഉടുക്കണം; ഭര്‍ത്താവിന്റെ നിബന്ധന കാരണം വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിരുന്നെന്ന് രശ്മി അനിൽ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് രശ്മി അനില്‍. സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ ഒരുപോലെ സജീവമായി പ്രവര്‍ത്തിക്കുന്ന നടി ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഭര്‍ത്താവ് അനിലിനൊപ്പമാണ് നടി വന്നത്. കുടുംബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ഷോ യില്‍ നടി തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ വിവാഹമോചനത്തെ കുറിച്ച് വരെ ചിന്തിച്ച് പോയെന്നാണ് രശ്മി വെളിപ്പെടുത്തുന്നത്.

കെപിഎസിയി ല്‍ മൂന്ന് നാടകങ്ങള്‍ ചെയ്തിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയും അതിലെ നായികയുമായി ഒരാള്‍ തന്നെ രണ്ട് വേഷങ്ങള്‍ ചെയ്യണം. പൊക്കം കുറഞ്ഞ് മെലിഞ്ഞ പെണ്‍കുട്ടിയെ ആണ് വേണ്ടത്. കോളേജില്‍ സ്‌കിറ്റും നാടകവുമൊക്കെ ചെയ്തിരുന്നത് കൊണ്ട് ഒരു സുഹൃത്ത് പറഞ്ഞാണ് എന്നെ കെപിഎസിയിലേക്ക് വിളിക്കുന്നത്. അവിടെ ചെന്ന് അഭിനയിച്ച് കാണിച്ചപ്പോള്‍ ഓക്കെ ആണ് റിഹേഴ്‌സലിന് വരാന്‍ പറഞ്ഞു. കോളേജില്‍ പഠിക്കുമ്പോഴൊക്കെ അഭിനയിച്ചിരുന്നെങ്കിലും എങ്ങനെ നില്‍ക്കണമെന്നോ അഭിനയിക്കണമെന്നോ അറിയില്ലായിരുന്നു. തമസ്, അശ്വമേധം, മുടിയനായ പുത്രന്‍ ഈ നാടകങ്ങളിലും അഭിനയിച്ചിരുന്നെന്ന് രശ്മി പറയുന്നു, അതേ സമയം നാടകങ്ങളില്‍ അഭിനയിച്ചതിനാല്‍ ഡയലോഗ് ബൈഹാര്‍ട്ട് ചെയ്യാന്‍ എളുപ്പമായാണെന്നാണ് ജഗദീഷ് പറയുന്നത്.

2006 ലായിരുന്നു ഞങ്ങളുടെ കല്യാണം. ഇദ്ദേഹത്തിന്റെ ക്യാരക്ടര്‍ തന്നെ വേറെ ആയിരുന്നു എന്നാണ് രശ്മി പറയുന്നത്. ഞാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുന്നതോ ചുരിദാറ് ഇടുന്നത് പോലുമോ ഇഷ്ടമായിരുന്നില്ല. സാരി ഉടുക്കുന്നതാണ് ഇഷ്ടം. അതിലൊരു ഇരുപത്തിയഞ്ച് പിന്നും കുത്തണം. ഒന്നും എവിടെയും കാണാന്‍ പാടില്ല. മോളെ ഒന്‍പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ഇങ്ങനെ കഷ്ടപ്പെടാതെ ഒരു ചുരിദാര്‍ വാങ്ങി ഇട്ടാല്‍ പോരെ എന്ന് ഡോക്ടര്‍ പോലും ചോദിച്ചിരുന്നു. പക്ഷേ പുള്ളി സമ്മതിക്കത്തില്ല. വീട്ടില്‍ സെറ്റ് സാരിയും പുറത്ത് സാരിയും ധരിക്കണം എന്നാണ് ആവശ്യം. ഇങ്ങനെ ആക്കി എടുക്കാന്‍ ഞാന്‍ പെട്ട പാട് പറയാതിരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ കുറച്ച് ഫാഷനായി വാ എന്ന് പറഞ്ഞ് വിടുന്നത് അദ്ദേഹമാണെന്നും രശ്മി പറയുന്നു.

കുറച്ച് സ്‌നേഹം കൊടുത്താല്‍ ഇങ്ങനെ മാറ്റി എടുക്കാം. അദ്ദേഹത്തിന്റെ മനസ് നിറയെയും സ്‌നേഹമാണെന്ന് എനിക്ക് പറയാം. പക്ഷേ ഇടയ്ക്ക് ദേഷ്യം വരും. ഇടയ്ക്ക് ഡിവോഴ്‌സ് ചെയ്താലോ, ഇതുമായി മുന്നോട്ട് പോകുമോന്ന് തോന്നുന്നില്ലായിരുന്നു. ഇരിക്കുന്ന സാധനങ്ങള്‍ സ്ഥാനം മാറിയാല്‍ അന്ന് വീട്ടില്‍ വഴക്കായിരിക്കും. കൊച്ച് ആയി പോയില്ലേ, ഇനിയിപ്പോള്‍ എന്ത് ചെയ്യുമെന്നാണ് ഞാന്‍ ചിന്തിച്ചത്. പിന്നെ അദ്ദേഹം എന്ത് പറയുന്നതൊക്കെ ഞാന്‍ അനുസരിച്ച് തുടങ്ങി. നമ്മളൊന്ന് മനസ് വെച്ചാല്‍ പുള്ളി നന്നാവില്ലേ എന്നാണ് ചിന്തിച്ചത്. ഇപ്പോള്‍ ഞാന്‍ പറയുന്നത് പോലെ കേള്‍ക്കാന്‍ തുടങ്ങി. ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ വലിയ വഴക്കായി. അന്ന് ഞാനെന്റെ വീട്ടില്‍ പോവുമെന്നാണ് അമ്മായിയമ്മ വരെ കരുതിയത്. പക്ഷേ ആളുടെ ദേഷ്യം പെട്ടെന്ന് പോവുമെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് അവിടെ തന്നെ തുടരുകയായിരുന്നു എന്നാണ് രശ്മി പറയുന്നത്.

തന്റെയൊരു ബന്ധു വഴി വന്ന ആലോചനയാണ് ഈ വിവാഹത്തിലേക്ക് എത്തിയത്. ഞങ്ങള്‍ക്ക് പരസ്പരം അറിയില്ലെങ്കിലും വകയിലൊരു ബന്ധമുണ്ടായിരുന്നു. എന്റെ അപ്പച്ചിയെ വിവാഹം ചെയ്തത് ഇദ്ദേഹത്തിന്റെ ഒരു അമ്മാവനാണ്. അതേ സമയം പെണ്ണ് കാണാന്‍ പോയപ്പോള്‍ ഉണ്ടായ രസകരമായ കാര്യവും രശ്മി പറഞ്ഞിരുന്നു. പെണ്ണു കാണാന്‍ വന്നപ്പോള്‍ ഇവരുടെ കൂടെ ഒരു അടിപൊളി ഡ്രൈവറും വന്നിരുന്നു. അദ്ദേഹത്തിനാണ് ഞാന്‍ ചായ കൊടുത്തത്. എനിക്ക് ആള് മാറിയെന്ന് മനസിലായപ്പോള്‍ അമ്മായിയാണ് ഇതാണ് ആളെന്ന് പറഞ്ഞ് പുള്ളിയെ പരിചയപ്പെടുത്തിയത്.
പരിപാടിയുടെ പൂർണരൂപം കാണാം


Click it and Unblock the Notifications