പ്രസവശേഷവും സൗന്ദര്യം സംരക്ഷിക്കുന്നതാണോ? തന്റെ ലക്ഷ്യം അതല്ലെന്ന് സൂചിപ്പിച്ച് വര്‍ക്കൗട്ട് വീഡിയോയുമായി പേളി
ബിഗ് ബോസ് താരവും അവതാരകയും നടിയുമായ പേളി മാണിയുടെ ഗര്‍ഭകാലത്തെ കുറിച്ചും പ്രസവത്തെ കുറിച്ചുമൊക്കെ അറിയാത്തവര്‍ ഉണ്ടാവില്ല. സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ഏറ്റെടുത്ത ഗര്‍ഭകാലമായിരുന്നു പേളിയുടേത്. ഒടുവില്‍ മാര്‍ച്ച് ഇരുപതിന് ഒരു പെണ്‍കുഞ്ഞിന് നടി ജന്മം നല്‍കുകയും ചെയ്തു. മകള്‍ക്ക് നില എന്നാണ് പേരിട്ടിരിക്കുന്നത്.
തമന്നയുടെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ കിടിലൻ ഫോട്ടോസ് കാണാം
ഈ ദിവസങ്ങളില്‍ നില ബേബിയ്‌ക്കൊപ്പമുള്ള ഫോട്ടോസും വീഡിയോസുമായിരുന്നു നടി പങ്കുവെച്ചത്. ഒപ്പം പ്രസവത്തിന് തയ്യാറെടുക്കുന്നവര്‍ക്കും പ്രസവം കഴിഞ്ഞ് നില്‍ക്കുന്നവര്‍ക്കുമെല്ലാം ഉള്ള ചില നിര്‍ദ്ദേശങ്ങളും താരം മുന്നോട്ട് വെക്കുന്നുണ്ട്. പഴയത് പോലെ ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നത് എങ്ങനെയാണെന്നാണ് പുതിയ വീഡിയോയിലൂടെ പേളി പറയുന്നത്.

പ്രസവ സമയത്ത് നല്ലോണം പേളിയ്ക്കും തടി വെച്ചിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ അത് കുറഞ്ഞ് വരുന്നതും കണ്ട് കഴിഞ്ഞു. ഇതിന് പിന്നിലെ രഹസ്യമെന്താണെന്ന് പലരും നടിയോട് ചോദിച്ചിട്ടുണ്ടാവും. സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വര്‍ക്കൗട്ട് വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പേളി എത്തിയിരിക്കുന്നത്. ഒപ്പം ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള മറുപടിയും കൊടുത്തിട്ടുണ്ട്.

ഞാന്‍ തയ്യാറാണെന്ന് തോന്നുമ്പോള്‍ എന്റെ വ്‌ളോഗ് പങ്കുവെക്കാം. ചിലപ്പോള്‍ രണ്ട് മാസത്തിന് ശേഷമായിരിക്കും ഇത്. ഈ വീഡിയോ എന്നെ തന്നെ പ്രചോദനപ്പെടുത്തുന്നതാണ്. നമ്മുടെ കര്‍ത്തവ്യം എന്താണെന്നുള്ള ബോധം തീര്‍ച്ചയായിട്ടും ഒരു ഉത്തേജകമായിരിക്കും. നിങ്ങള്‍ എവിടെ നിന്നാണ് ആരംഭിക്കുന്നതെന്നോ ഇപ്പോള്‍ എവിടെ ആണെന്നോ നോക്കരുത്. അവസാന ലക്ഷ്യത്തില്‍ മാത്രം ഫോക്കസ് ചെയ്യുക. അതായിരിക്കും നമ്മുടെ പ്രചോദനം. എന്നുമാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി പേളി കുറിച്ചിരിക്കുന്നത്.

അതേ സമയം പ്രസവം കഴിഞ്ഞിട്ടുള്ള വര്‍ക്കൗട്ടിന്റെ വീഡിയോയും അതില്‍ ചില കാര്യങ്ങളും പേളി എഴുതിയിട്ടുണ്ട്. 'പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം ഞാന്‍ ചെറിയ രീതിയില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. യോഗ്യനായൊരു പരിശീലകന്റെ സഹായത്തോട് കൂടി ചെയ്തപ്പോള്‍ എനിക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും തോന്നി. എന്റെ ലക്ഷ്യം ശരീരഭാരം കുറക്കുക എന്നതല്ല. എന്റെ ശക്തി തിരിച്ചെടുക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം.
Recommended Video

ചില ദിവസങ്ങളില്‍ എനിക്ക് ക്ഷീണം അനുഭവപ്പെടുകയും ഞാന്‍ വിശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ എനിക്ക് മടിയാണെന്ന് തോന്നിയ ദിവസങ്ങളില്‍ ഞാന്‍ എന്നെ തന്നെ അതിലേക്ക് തള്ളി വിട്ടു. എന്റെ ഈ യാത്ര ഒരു വ്‌ളോഗ് ആയി യൂട്യൂബിലൂടെ ഷെയര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുകയാണ്. എന്നിട്ട് കാണാം. സമാധനവും സ്‌നേഹവും സംഗീതവും എല്ലാം ഉണ്ടെന്നും പേളി സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications