എല്ലാം അറിയുന്നൊരാളെ തന്നെ നല്ലപാതിയായി കിട്ടി! ഒരുപാട് പറയാനുണ്ട്! വരനെ പരിചയപ്പെടുത്തി ഗംഗ

വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ പോവുകയാണെന്ന് ഗ്ലാമി ഗംഗ പറഞ്ഞിരുന്നു. ഇരുവീട്ടുകാരും ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും പറഞ്ഞിരുന്നു. അച്ഛനെയും അമ്മയേയും പോലെയാവരുത് എന്റെ ജീവിതം എന്നുണ്ടായിരുന്നു. ഞാന്‍ കടന്നുപോയൊരു അവസ്ഥയിലൂടെ ഭാവിയില്‍ എന്റെ കുട്ടികള്‍ കടന്നുപോവരുത് എന്നുണ്ട്. 18 വയസ് മുതല്‍ തന്നെ കല്യാണാലോചനകളൊക്കെ വരുന്നുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്തൊരാളെ എങ്ങനെയാണ് കല്യാണം കഴിക്കുക എന്ന ആശയക്കുഴപ്പത്തിലായിരുന്നു. അതുപോലെ സാമ്പത്തികഭദ്രത ഉണ്ടായിരിക്കണം എന്നുമുണ്ടായിരുന്നു. ട്രസ്റ്റ് പ്രധാനപ്പെട്ട കാര്യമാണ്. എന്തെങ്കിലും പറഞ്ഞ് എന്നെ പറ്റിക്കാന്‍ എളുപ്പമാണ്. അങ്ങനെയുള്ള കുറേ അനുഭവങ്ങളുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് ഒാക്കെയായതിന് ശേഷമാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചതെന്നും ഗംഗ പറഞ്ഞിരുന്നു.

സസ്‌പെന്‍സിട്ടൊന്നും വുഡ്ബിയെ കാണിക്കണമെന്ന് കരുതിയതല്ല. കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് എന്റെ യൂട്യൂബ് ഫാമിലിയോട് പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് പറഞ്ഞത്. അതുകഴിഞ്ഞയുടന്‍ തന്നെ ആളെ പരിചയപ്പെടുത്തിയുള്ള വീഡിയോ ഇടണമെന്നും കരുതിയതാണ്. സാഹചര്യ സമ്മര്‍ദ്ദം കാരണം വീഡിയോ ഇടാന്‍ പറ്റിയില്ല. ഇതല്ലാതെ ഒരു വീഡിയോ കൂടി വരുന്നുണ്ട്. അതിന്റെ ഷൂട്ട് വൈകിയതോടെയാണ് ഇതും ലേറ്റായത്. വീഡിയോഗ്രാഫറും പുള്ളിയും എല്ലാം ഫ്രീയായി വന്നാലേ ഷൂട്ട് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. എല്ലത്തിനും അതിന്റേതായ സമയം ഉണ്ടെന്നല്ലേ, ഇതായിരിക്കും ആ സമയം. അതിന് ശേഷമായിരുന്നു ഗംഗ ഇതാണ് പയ്യന്‍ എന്ന് പറഞ്ഞ് ആളെ പരിചയപ്പെടുത്തിയത്.

Glamy Ganga new video
Photo Credit: Glamy Ganga / Instagram

ഇതാണ് ചെറുക്കന്‍, പുള്ളി തന്നെ പരിചയപ്പെടുത്തും. ആദ്യം ആള്‍ തന്നെ കാര്യങ്ങള്‍ പറയട്ടെ. വിഷ്ണു എന്നാണ് എന്റെ പേര്. ഞാനൊരു എഡിറ്ററാണ്. ഫ്രീലാന്‍സായിട്ടാണ് ചെയ്യുന്നത്. ഇവിടെ നിന്നും 40 കിലോമീറ്ററുണ്ട് എന്റെ സ്ഥലത്തേക്ക്. സോ നമ്മള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്. അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്. ആദ്യമൊക്കെ അപ്പു ചേട്ടാ എന്നായിരുന്നു ഞാന്‍ വിളിച്ചത്. നമ്മുടെ വൈബ് സെറ്റായതോടെയാണ് വാടാ, പോടാ വിളിയായത്. അന്ന് നമ്മള്‍ക്ക് അറിയില്ലായിരുന്നല്ലോ, നമ്മള്‍ ഭാവിയില്‍ കല്യാണം കഴിക്കുമെന്ന്. കുറേക്കാലമായി ഈ ഡ്രസ് എടുത്തുവെച്ചിട്ട്.

മനപ്പൂര്‍വ്വമായല്ല ഞങ്ങള്‍ ഒന്നിച്ച് വരാന്‍ വൈകിയത്. കല്യാണമായെന്ന് പറഞ്ഞതിന് പിന്നാലെ വരാനൊക്കെ പ്ലാന്‍ ചെയ്തതാണ്. ഫെബ്രുവരിയില്‍ എന്‍ഗേജ്‌മെന്റ് നടത്തുന്നുണ്ട്. ഈ വര്‍ഷം തന്നെ കല്യാണമുണ്ടാവും. ഞങ്ങളുടേത് ഒരു ബിഗ് സ്റ്റോറിയാണ്. അത് പിന്നീട് വിശദമായി പറയാം. കുറച്ചുകാലമായി അവന്‍ ക്യാമറയുടെ മുന്നില്‍ വന്നിട്ട്. നീ കൂടെയുള്ളത് കൊണ്ട് ടെന്‍ഷനൊന്നുമില്ലെന്നായിരുന്നു അപ്പു പറഞ്ഞത്. എല്ലാ കാര്യങ്ങളും അറിയാവുന്നൊരാള്‍ കൂടെ വരുന്നതില്‍ സന്തോഷം. എല്ലാത്തിലും എക്‌സൈറ്റഡാണ് ഞാന്‍ എന്നായിരുന്നു അപ്പു പറഞ്ഞത്.

അവനെ മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. പുറമെ നല്ല ചിരിച്ച് കളിച്ച് നടക്കുന്ന ആളാണെങ്കിലും, വലിയൊരു മതില്‍ കെട്ടി വെച്ചാണ് ആളുകളോട് ഇടപെടുന്നത്. അതിനപ്പുറം കടന്ന് ചെല്ലാന്‍ നല്ല പ്രയാസമാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് എന്നെ ജഡ്ജ് ചെയ്യാറില്ല. എന്റെ ഫ്രണ്ട്‌സെല്ലാം അപ്പുവുമായി കമ്പനിയാണ്. ഏത് കാര്യം വേണമെങ്കിലും പുള്ളിയോട് പറയാം. എന്നെപ്പോലെ തന്നെയാണ് എനിക്ക് പുള്ളിയെ തോന്നിയത്. ഉള്ളിലൊരുപാട് വിഷമമുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കില്ലെന്നുമായിരുന്നു അപ്പുവിനെക്കുറിച്ച് ഗംഗ പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X