വാപ്പച്ചി അവസാനം വിളിച്ചത് അന്ന്! ആ കോള്‍ കഴിഞ്ഞിട്ട് 231 ദിവസം! നവാസിന്റെ മകന്റെ നെഞ്ചുലയ്ക്കുന്ന വാക്കുകള്‍
കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല പ്രിയപ്പെട്ടവര്‍ക്ക്. മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ ഫോണില്‍ വിളിച്ചിരുന്നു. പ്രത്യേകിച്ച് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലായിരുന്നു. ആരോഗ്യ കാര്യങ്ങളിലൊക്കെ നല്ല ശ്രദ്ധയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഇനിയില്ലെന്ന് രഹനയ്‌ക്കോ, മക്കള്‍ക്കോ വിശ്വസിക്കാനാവുന്നില്ല. കുടുംബത്തെ അത്രയധികം സ്‌നേഹിച്ചിരുന്നു നവാസ്. എവിടെ പോയാലും കൃത്യമായി എല്ലാവരെയും വിളിച്ച് വിശേഷങ്ങള്‍ തിരക്കുമായിരുന്നു.
മരുമകന്റെ സ്ഥാനമാണെങ്കിലും എന്റെ മകന്‍ തന്നെയാണ് അവന്‍ എന്നായിരുന്നു രഹനയുടെ പിതാവും പറഞ്ഞത്. സഹോദരങ്ങള്‍ എന്നതിലുപരി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അവന്‍ ഇനിയില്ലെന്നുള്ളത് അംഗീകരിക്കാനാവുന്ന കാര്യമല്ല. പക്ഷേ, അംഗീകരിക്കാതിരിക്കാനും പറ്റുന്നില്ല എന്നായിരുന്നു നിയാസ് പറഞ്ഞത്. രഹന ഇപ്പോഴും ഓക്കെയായിട്ടില്ല. അതിന് സമയമെടുക്കും. ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടതെല്ലാം ഉണ്ടാക്കി വെച്ചാണ് അവന്‍ പോയത്. അവരുടെ കാര്യത്തില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നും നിയാസ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ നവാസിനെക്കുറിച്ച് പറഞ്ഞുള്ള മകന്റെ പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വാപ്പിച്ചി അവസാനം എന്നെ കോള്‍ ചെയ്തത് ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു. അന്ന് ഇതേ സ്ഥലത്ത് ഇരുന്നാണ് ഞാന്‍ വര്‍ത്തമാനം പറഞ്ഞത്. ആ കോള്‍ കഴിഞ്ഞിട്ട് ഇന്നേക്ക് 231 ദിവസം കടന്നു എന്നായിരുന്നു റിഹാന്‍ കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി റിഹാനെ ആശ്വസിപ്പിച്ച് എത്തിയത്. മോനെ എന്ത് സഹായത്തിനും ഞങ്ങള്‍ ഇവിടെയുണ്ട്. ഞാന്‍ എന്റെ നമ്പര്‍ പേഴ്‌സണല്‍ മെസേജായി ഇട്ടിട്ടുണ്ട്. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം. ഏത് സമയത്താണെങ്കിലും. നവാസിക്ക എന്റെ സഹോദരനാണെന്നായിരുന്നു ജിസ് ജോയ് കമന്റ് ചെയ്തത്.
ഉപ്പ എന്നും മോന്റെ കൂടെത്തന്നെയുണ്ട്. ഇങ്ങനെ വിഷമിക്കല്ലേ. സങ്കടം സഹിക്കാൻ വയ്യ. നിരവധി പേരായിരുന്നു റിഹാനെ ആശ്വസിപ്പിക്കാനെത്തിയത്. അനിയാ, തളർന്നു പോവരുത്, വാപ്പച്ചി എപ്പോളും കൂടെ ഉണ്ട്, നന്നായിട്ട് പഠിക്കണം, അഭിനയിക്കാൻ ആഗ്രഹം ഉണ്ടേൽ ശ്രമിക്കണം സിനിമയിൽ. വാപ്പിച്ചിയെ ഇഷ്ടമുള്ളവരുടെ പ്രാർത്ഥന ഉണ്ട് നിനക്ക്. ഒരു ജന്മം ഓർത്ത് വയ്ക്കാൻ പാകത്തിൽ സ്നേഹം തന്നല്ലേ വാപ്പച്ചി പോയത്. സമാധാനിക്ക്. തളർന്നു പോകരുത്. നീ വേണം ഉമ്മക്കും സഹോദരങ്ങൾക്കും താങ്ങും തണലും ആവാൻ. ഉപ്പ നിഴലു പോലെ കൂടെ തന്നെ കാണും. കാണാൻ പറ്റില്ലെന്നെ ഉള്ളൂ.
പഠിത്തം ഒക്കെ നന്നായി കൊണ്ടുപോകാൻ ശ്രമിക്കണം. നീ തകർന്നാൽ മറ്റുള്ളവരും തകർന്നു പോകും. മോനെ വിഷമിക്കരുത് വാപ്പച്ചി എപ്പോഴും കൂടെ കാണും തളർന്നു പോകാതെ മുന്നോട്ടു പോകുക. വാപ്പ എവിടേം പോവില്ല. നിങ്ങളുടെ കൂടെ ഉണ്ടാകും. ശരീരം പോയിട്ടുണ്ടാകും മനസും പ്രാർത്ഥനയും നിങ്ങളോടൊപ്പം എപ്പോഴും. വാപ്പച്ചി ഇനിയും വിളിക്കും. മോൻ വാപ്പച്ചിക്ക് ഇഷ്ടമുള്ളത് ചെയ്യുമ്പോൽ.പിന്നെ ഇഷ്ടമില്ലാത്തത് ചെയുമ്പോൾ. കണ്ണ് അടച്ചു ഒന്ന് കാതോർത്താൽ മതി. ഇങ്ങനെ പോവുന്നു ആശ്വാസ വാക്കുകള്‍. വാപ്പിച്ചിയുടെ ഷര്‍ട്ടുകളാണ് ഇപ്പോള്‍ കൂടുതലും ഇടുന്നത്. അത് ഇടുമ്പോള്‍ വാപ്പിച്ചിയെ കിട്ടുന്നുണ്ടെന്നാണ് അവര്‍ പറയുന്നതെന്ന് നേരത്തെ രഹനയുടെ പിതാവ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











