എന്ത് ആഭാസമാണ് റിമ കല്ലിങ്കല്‍ കാണിക്കാന്‍ പോകുന്നത്, ചിരിച്ച് മരിക്കും!!
ആഭാസം.. അതൊരു നെഗറ്റീവ് വക്കാണെങ്കിലും സാഹചര്യം അതിനെ കോമഡിയാക്കുകയാണ്. ഏതാണ് സാഹചര്യം എന്നല്ലേ... ഫ്ളവേഴ്‌സ് ചാനലില്‍ അശ്വതിയും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിയ്ക്കുന്ന കോമഡി സൂപ്പര്‍ നൈറ്റിന്റെ വേദി!!.
ആഭാസം എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തയതാണ് റിമ കല്ലിങ്കല്‍. എന്നാല്‍ വേദിയില്‍ ആഭാസം എന്ന വാക്ക് വലിയൊരു കോമഡിയാക്കി മാറ്റുകയായിരുന്നു. റിമ എത്തുന്ന എപ്പിസോഡിന്റെ പ്രമോ പുറത്തുവിട്ടു.

റിമ കല്ലിങ്കല്‍ സിനിമാ വിശേങ്ങള്‍ പങ്കുവയ്ക്കുന്നതിനപ്പുറം, ചിരിച്ച് മറിയാന്‍ മാത്രം കോമഡികളും ഈ എപ്പിസോഡിലുണ്ട് എന്ന ഉറപ്പ് പ്രമോ വീഡിയോ നല്‍കുന്നു. റിമ അതിഥിയായെത്തുന്ന എപ്പിസോഡ് ഇന്ന് (ജനുവരി 22) രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യും.
ജുബിത്ത് നമ്രദത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. റിമയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും അലന്‍സിയര്‍ ലേ ലോപ്പസും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഇപ്പോള്‍ പ്രമോ വീഡിയോ കാണാം..


Click it and Unblock the Notifications











