For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമി കരഞ്ഞു! കരയില്ലെന്ന് ഉറപ്പിച്ചിട്ടും പിടിവിട്ടു! ആ വീഡിയോ കണ്ടപ്പോള്‍‍! അന്ന് സംഭവിച്ചത്

  |

  ഗായികയായും അവതാരകയായും അഭിനേത്രിയായും നിറഞ്ഞുനില്‍ക്കുകയാണ് റിമി ടോമി. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയുമായെത്തിയ റിമിക്ക് തുടക്കം മുതലേ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ചാനല്‍ പരിപാടികളിലും ഗാനമേള വേദികളിലുമൊക്കെയായി സജീവമായിരുന്നു റിമിയുടെ കരിയര്‍ മാറി മറിഞ്ഞത് മീശമാധവനിലെ ഗാനത്തോടെയാണ്. നാദിര്‍ഷയായിരുന്നു റിമിയെ സിനിമയിലേക്ക് എത്തിച്ചത്. ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ദിലീപും ജ്യോതിര്‍മയിയും മത്സരിച്ച് ചുവടുവെച്ച ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ റിമിയുടെ സിനിമാജീവിതവും തുടങ്ങുകയായിരുന്നു. സിനിമയില്‍ സജീവമായപ്പോഴും റിമി ചാനല്‍ പരിപാടികളില്‍ സജീവമായിരുന്നു.

  അവതാരക, ഗായിക ഈ മേഖലകളില്‍ മാത്രമല്ല ഇതിന് പിന്നാലെയായാണ് റിമി അഭിനയത്തിലും പരീക്ഷണം നടത്തിയത്. ജയറാം നായകനായെത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ, അഞ്ച് സുന്ദരികള്‍ തുടങ്ങിയ സിനിമകളില്‍ റിമി അഭിനയിച്ചിരുന്നു. ഗാനരംഗങ്ങളിലും റിമി പ്രത്യക്ഷപ്പെട്ടിരുന്നു. സംഗീതം, കോമഡി ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ വിധികര്‍ത്താവായും അതിഥിയായും എത്തുന്നുണ്ട് റിമി ടോമി. പാലാക്കാരിയായ അച്ചായത്തിക്കുട്ടിക്ക് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുവെ ബോള്‍ഡായാണ് റിമി പെരുമാറാറുള്ളത്. എന്നാല്‍ മുന്‍പൊരിക്കല്‍ ചാനല്‍ അഭിമുഖത്തിനിടയില്‍ റിമി വികാരധീനയായിരുന്നു. അന്നത്തെ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  റിമി ടോമിയുടെ അവതരണം

  റിമി ടോമിയുടെ അവതരണം

  വേറിട്ട അവതരണ ശൈലിയുമായാണ് റിമി ടോമി എത്തിയത്. ആദ്യകാല പരിപാടികളായ സഫാരിയായാലും ഡും ഡും പീ പീപ്പിയായാലും ആ വ്യത്യസ്തത പ്രകടമാണ്. ചാനലുകളിലായാലും വേദിയിലായാലും സദസ്സിനെ പിടിച്ചിരുത്തുന്ന കാര്യത്തില്‍ റിമി ഏറെ മുന്നിലാണ്. റിമി അവതരിപ്പിച്ചിരുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. പരിപാടിയിലേക്കത്തുന്ന അതിഥികളോട് റിമി ഇടപഴകുന്ന രീതിയും രസകരമായ ഗെയിമുകളുമൊക്കെയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണീയത. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായവരാണ് പരിപാടിയിലേക്ക് എത്താറുള്ളത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനം കവര്‍ന്ന് പിന്നീട് ഇടവേളയെടുത്ത താരങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

   പാട്ടുകളിലൂടെ കൈയ്യിലെടുത്തു

  പാട്ടുകളിലൂടെ കൈയ്യിലെടുത്തു

  അടിപൊളിയായാലും മെലഡിയായാലും അത് റിമിയുടെ കൈയ്യില്‍ ഭദ്രമാണ്. ചിങ്ങമാസത്തില്‍ തുടങ്ങിയതാണ് സിനിമാജീവിതം. ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന കാര്യത്തിലും റിമി ഏറെ മുന്നിലാണ്. കണ്ണനായാല്‍ രാധ വേണം, അരപ്പവന്‍ പൊന്നുകൊണ്ട് തുടങ്ങിയ മെലഡി ഗാനങ്ങളും ആലപിച്ചും താരമെത്തിയിരുന്നു. ഏത് തരത്തിലുള്ള ഗാനമായാലും അത് പാടാന്‍ താന്‍ റെഡിയാണെന്ന് റിമി തെൡയിക്കുകയായിരുന്നു. നിരവധി പുതുമുഖങ്ങള്‍ പിന്നണിഗാനരംഗത്ത് തുടക്കം കുറിച്ചപ്പോഴും റിമിയുടെ സ്ഥാനം സുരക്ഷിതമായിരുന്നു. പഴയ തട്ടകമായ ചാനല്‍ പരിപാടികളിലും അവര്‍ സജീവമാണ്.

  കരയില്ലെന്നുറപ്പിച്ചിരുന്നു, പക്ഷേ,

  കരയില്ലെന്നുറപ്പിച്ചിരുന്നു, പക്ഷേ,

  ചാനല്‍ പരിപാടികള്‍ക്കിടയില്‍ വികാരധീനരായി നിന്നുപോവാറുണ്ട് പലരും. വേദനിപ്പിക്കുന്ന സംഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലരും മോഷണലാവാറുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു മുന്‍പ് ജെബി ജംഗ്ക്ഷനില്‍ അരങ്ങേറിയത്. റിമി ടോമിയുടെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് ജോണ്‍ ബ്രിട്ടാസ് പഴയ വീഡിയോ കാണിച്ചത്. നാദിര്‍ഷയ്‌ക്കൊപ്പം ഡുംഡുംഡും പീപീപീ അവതരിപ്പിക്കുന്നതിന്റെ ദൃശ്യമായിരുന്നു കാണിച്ചത്. അന്നാണ് താന്‍ റിമിയെ ആദ്യമായി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ തനിക്കും ആ പരിപാടി കാണാനാഗ്രഹമുണ്ടെന്നായിരുന്നു റിമി പറഞ്ഞത്. തുടക്കത്തില്‍ ചിരിയായിരുന്നുവെങ്കിലും ആ വിശേഷം അവസാനിച്ചത് കരച്ചിലിലായിരുന്നു.

  അന്നത്തെ വീഡിയോ

  അന്നത്തെ വീഡിയോ

  പതുക്കെ പതുക്കെയാണ് താന്‍ വളര്‍ന്നുവന്നതെന്നും അന്നത്തെ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞുവെന്നും റിമി പറഞ്ഞിരുന്നു. ഇത് സന്തോഷക്കണ്ണീരാണെന്നും ദു:ഖത്തിന്റെയൊന്നുമല്ലെന്നും പൊതുവെ ടിവിയിലിരുന്ന് ഇങ്ങനെ കരയുന്നത് ഇഷ്ടമല്ലെന്നും റിമി പറഞ്ഞിരുന്നു. കരയില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അറിയാതെ കണ്ണ് നിറയുകയായിരുന്നു. തുടങ്ങിക്കഴിഞ്ഞാല്‍ നിര്‍ത്താന്‍ പാടാണ്. കണ്ണീര് കാണിച്ച് സഹതാപം പറ്റുന്നതിനോട് താല്‍പര്യമില്ല. റിമിയുടെ മേക്കോവറിനെക്കുറിച്ച് സൂചിപ്പിച്ചത് അനൂപ് മേനോനായിരുന്നു. മേക്കോവറിലൂടെ ഇത്രയധികം മാറ്റം സംഭവിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹം ചോദിച്ചത്. സിങ് ആന്‍ഡ് വിന്‍ ഓഡീഷനില്‍ വന്നപ്പോള്‍ തന്നെ റിജക്റ്റ് ചെയ്തിരുന്നുവെന്നും ചിങ്ങമാസം വന്നതിന് ശേഷമാണ് ഡുംഡുംഡും പീപ്പിയിലേക്ക് എടുത്തതെന്നും അന്ന് അതിന് അനുവദിച്ചത് കൊണ്ടാണ് ജീവിതത്തിലെ വലിയ മാറ്റം വന്നതെന്നും റിമി പറഞ്ഞിരുന്നു.

  യാത്രകളോട് പ്രിയം

  യാത്രകളോട് പ്രിയം

  യാത്രകളെ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. തിരക്കുകളില്‍ നിന്നെല്ലാം മാറി യാത്രയ്ക്കായി സമയം കണ്ടെത്തുന്നയാളാണ് റിമിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് ഇക്കാര്യങ്ങള്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് പുതിയ വീഡിയോയുമായി റിമി എത്തിയത്. ശ്രീരാഗമോ എന്ന ഗാനമായിരുന്നു റിമി ആലപിച്ചത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  English summary
  Rimi Tomi getting emotional while remembering about her career begining
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X