For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അര്‍ജുന്‍റെ ആദ്യരാത്രി കുളമാക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് റിമി ടോമിയുടെ തുറന്നുപറച്ചില്‍! കാണൂ

    |

    പറവയിലൂടെ തുടക്കം കുറിച്ച താരപുത്രനാണ് അര്‍ജുന്‍ അശോകന്‍. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഹാസ്യവും വില്ലത്തരവും തുടങ്ങി ഏത് ഭാവത്തിലും എത്താന്‍ കെല്‍പ്പുള്ള താരമാണ് താനെന്ന് അര്‍ജുന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിടെക്, വരത്തന്‍ തുടങ്ങി ഇപ്പോ ജൂണിലെത്തി നില്‍ക്കുകയാണ് ഈ താരപുത്രന്റെ സിനിമ. രജിഷ വിജയന്‍ നായികയായെത്തുന്ന സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അര്‍ജുനും അവതരിപ്പിച്ചത്. സര്‍ജാനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, രജിഷ വിജയന്‍ ഇവരായിരുന്നു ഇത്തവണ ഒന്നും ഒന്നും മൂന്നില്‍ അതിഥികളായെത്തിയത്.

    പൃഥ്വിയോ ഫഹദോ? ബോക്‌സോഫീസില്‍ കടുത്ത മത്സരം! നയനും കുമ്പളങ്ങിയും നേടിയത്? കാണൂ!

    സിനിമയ്ക്കായി തന്റെ നീണ്ട മുടി മുറിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്തിരുന്നു രജിഷ വിജയന്‍. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിട്ടുള്ളത്. സിനിമയിലെ ഗാനവും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. കഥയാണ് തന്നെ സ്വാധീനിച്ചതെന്ന് കേട്ടയുടന്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാനായി സമ്മതം മൂളുകയായിരുന്നുവെന്നും താരം പറയുന്നു. ഒന്നും മൂന്നിലെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    അര്‍ജുനോട് ക്ഷമാപണം

    അര്‍ജുനോട് ക്ഷമാപണം

    അര്‍ജുന്‍ അശോകന്‍ മുന്നിലേക്കെത്തിയപ്പോള്‍ ക്ഷമാപണവുമായാണ് റിമി ടോമി അദ്ദേഹത്തെ വരവേറ്റത്. കല്യാണത്തിനായി അച്ഛന്‍ തന്നെ ക്ഷണിച്ചിരുന്നുവെങ്കിലും വരാന്‍ കഴിഞ്ഞില്ലെന്നും അന്ന് താന്‍ പനി പിടിച്ച് കിടക്കുകയായിരുന്നുവെന്നുമായിരുന്നു റിമി പറഞ്ഞത്. താന്‍ കല്യാണത്തിന് വന്ന് നിങ്ങള്‍ക്ക് പനി വരാതിരിക്കാനായാണ് അങ്ങനെ ചെയ്തത്. പനി പിടിച്ച് ആദ്യരാത്രി കുളമാക്കിയില്ലല്ലോ താനെന്നും റിമി പറഞ്ഞിരുന്നു. ഒന്നും ഒന്നും മൂന്നിന്‍രെ പ്രമോയ്ക്കിടയില്‍ത്തന്നെ പനിയെക്കുറിച്ചും ആദ്യരാത്രിയെക്കുറിച്ചും പറഞ്ഞിരുന്നുവെങ്കിലും കാര്യമെന്താണെന്ന് ഇപ്പോഴാണ് വ്യക്തമായതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

    8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

    8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

    പ്രണയിച്ച് വിവാഹിതനായതാണ് അര്‍ജുന്‍. ഇന്‍ഫോപാര്‍ക്കിലാണ് നിഖിത ജോലി ചെയ്യുന്നത്. 8 വര്‍ഷം മുന്‍പ് തുടങ്ങിയ പ്രണയമായിരുന്നുവെന്ന് അര്‍ജുന്‍ പറയുന്നു. ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഇപ്പോള്‍ വീട്ടിലുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിനിമാലോകത്തെ നിരവധി പ്രമുഖരാണ് വിവാഹത്തിനായി എത്തിയത്. അടുത്ത കാലത്ത് കൊണ്ടാടിയ താരവിവാഹങ്ങളിലൊന്നായിരുന്നു ഇത്.

     ആദ്യമേ ഉറപ്പിച്ചിരുന്നു

    ആദ്യമേ ഉറപ്പിച്ചിരുന്നു

    8 വര്‍ഷം മുന്‍പായിരുന്നു നിഖിതയുമായി പ്രണയത്തിലായത്. അന്ന് തന്നെ വിവാഹത്തെക്കുറിച്ച് ഉറപ്പിച്ചിരുന്നു. ഈ ബന്ധം വിവാഹത്തിലേക്ക് എത്തിക്കുമെന്ന് അന്ന് മനസ്സിലുറപ്പിച്ചിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. നിങ്ങളെല്ലാവരും ഉറച്ച തീരുമാനത്തിന്റെ ആള്‍ക്കാരാണല്ലോയെന്നായിരുന്നു റിമി ടോമിയുടെ ചോദ്യം. ജൂണ്‍ പുറത്തിറക്കിയേ അടങ്ങൂയെന്ന വാശിയിലായിരുന്നു താനെന്നായിരുന്നു നേരത്തെ രജിഷ പറഞ്ഞതെന്നും റിമി പറയുന്നു.

     നായികയെ തിരഞ്ഞെടുത്തത്

    നായികയെ തിരഞ്ഞെടുത്തത്

    അനുരാഗ കരിക്കിന്‍ വെള്ളം സിനിമ കണ്ടപ്പോള്‍ത്തന്നെ തന്റെ ചിത്രത്തിലേക്ക് നായികയായി രജിഷ വിജയന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അതിന് ശേഷമാണ് രജിഷയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഇതോടെയാണ് ഇനി താരത്തെ കിട്ടുമോയെന്ന ആശങ്ക അലട്ടിയത്. കോ റൈറ്റേഴ്‌സുമായി ഇക്കാര്യം സംസാരിച്ചിരുന്നു. തിരക്കത പൂര്‍ത്തിയാക്കി കഥ പറഞ്ഞപ്പോള്‍ രജിഷയും സമ്മതിക്കുകയായിരുന്നുവെന്നും അഹമ്മദ് കബീര്‍ പറഞ്ഞു. പരിപാടിയിലേക്ക് അദ്ദേഹവുമെത്തിയിരുന്നു.

    പേരിന് പിന്നിലെ കഥ

    പേരിന് പിന്നിലെ കഥ

    ഈ ചിത്രത്തിലൂടെ മറ്റൊരു താരം കൂടി തുടക്കം കുറിക്കുകയാണ്. സര്‍ജാനോ ഖാലിദെന്നാണ് ജൂണിലെ നായകന്റെ പേര്. പേരിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍രെ പിതാവാണ് ഈ പേരിട്ടതെന്നും ക്രിയേറ്റീവ് എന്നര്‍ത്ഥമുള്ള പേരിട്ടത് അദ്ദേഹമാണെന്നുമായിരുന്നു താരം പറഞ്ഞത്. ജൂണ്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതിനിടയിലാണ് സംവിധായകരും താരങ്ങളും ഒന്നും ഒന്നും മൂന്നിലേക്കെത്തിയത്.

    English summary
    Rimi Tomy about Arjun Ashokan's wedding.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X