റിമി ടോമിയുടെ പുതിയ സന്തോഷം! ചിത്രം പുറത്ത് വിട്ട് താരം, അതീവ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകരും

ലേക്ഡൗണ്‍ കാലത്താണ് റിമി ടോമി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം സജീവമായി ഇരിക്കുന്നത്. ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും കഴിഞ്ഞ് ടിക് ടോകിലും യൂട്യൂബ് ചാനലിലുമെല്ലാം റിമി ടോമി സജീവമാണ്. തന്റെ പല വീഡിയോസും റിമി തന്നെ പങ്കുവെക്കാറുമുണ്ട്. ഇടക്കാലത്ത് വര്‍ക്കൗട്ട് ചെയ്യുന്നതിനെ കുറിച്ചും തന്റെ തടി എങ്ങനെ കുറഞ്ഞെന്ന കാര്യവും താരം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

പാചകത്തിലും ഗംഭീര പരീക്ഷണം നടത്തി റിമി കഴിവ് തെളിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് റിമി. സാധാരണ പോലെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്നെയായിരുന്നു പുതിയ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ ആശംസ അറിയിച്ച് ആരാധകരുമെത്തി. ഒപ്പം സൂക്ഷിക്കണമെന്ന സന്ദേശം കൂടി കൊടുത്തിരുന്നു.

rimi-tomy

നേരത്തെ മേക്കപ്പ് ഇട്ടിരിക്കുന്ന റിമിയുടെ ചില ചിത്രങ്ങള്‍ക്ക് വ്യാപകമായ കമന്റുകള്‍ കിട്ടിയിരുന്നു. വീട്ടിലിരിക്കുമ്പോഴും മേക്കപ്പ് ഇട്ട് നടക്കുകയാണോ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇപ്പോള്‍ വീണ്ടും നല്ല വസ്ത്രങ്ങളൊക്കെ ധരിച്ച് മേക്കപ്പ് ഇട്ടിരിക്കുന്ന പുത്തന്‍ ചിത്രങ്ങളായിരുന്നു റിമി പങ്കുവെച്ചത്. മൂന്നാല് മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിങ്ങിന് വേണ്ടി മേക്കപ്പിട്ട് ഒരുങ്ങി നില്‍ക്കുന്നതാണെന്ന കാര്യം കൂടി റിമി വ്യക്തമാക്കിയിരിക്കുകയാണ്.

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

ലോക്ഡൗണിന് ശേഷമുള്ള ഷൂട്ടിങ്ങിന്റെ ആദ്യ ദിനം. അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് ഷോ ആണെന്ന് കൂടി ക്യാപ്ഷനില്‍ സൂചിപ്പിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ട് ചെയ്ത് മെലിഞ്ഞ് സുന്ദരിയായെന്നും വസ്ത്രങ്ങളും മേക്കപ്പുമെല്ലാം മികച്ചതാണെന്നും ചിലര്‍ കമന്റുകളിലൂടെ പറയുന്നു. ഇനി തിരക്കിലായി പോയാല്‍ മറുപടി തരുമോ എന്നതും ആരാധകര്‍ ചോദിക്കുന്നുണ്ട്.

rimi-tomy

സാധാരണ ഇന്‍സ്റ്റാഗ്രാമിന്റെ കമന്റ് ബോക്‌സ് ഓഫ് ആക്കാറുള്ള റിമി ലോക്ഡൗണ്‍ വന്നതോടെ കമന്റ് ഓണ്‍ ആക്കിയിരുന്നു. തന്റെ പോസ്റ്റിന് താഴെ കമന്റിടാന്‍ വരുന്നവര്‍ക്കെല്ലാം നടി മറുപടി കൊടുക്കാറുണ്ടായിരുന്നു. യൂട്യൂബിലൂടെയുള്ള വീഡിയോസിന് ആയിരുന്നു ഏറ്റവുമധികം പ്രതികരണം ലഭിച്ചത്. വര്‍ക്കൗട്ട് വീഡിയോയ്ക്ക് ശേഷം പാചകമായിരുന്നു പുറത്ത് വന്നത്. ടട

തനി നാടന്‍ പാലക്കാരുടെ സ്റ്റൈലില്‍ മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്നായിരുന്നു റിമി ആരാധകരോടായി പറഞ്ഞത്. സ്വന്തമായി കാര്‍ ഓടിച്ച് പോയി നേരിട്ട് മീന്‍ വാങ്ങി വന്നാണ് മീന്‍ കറി ഉണ്ടാക്കിയത്. അതും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. എന്തായാലും റിമി ടോമിയ്ക്ക് വീണ്ടും ആശംസകള്‍ നിറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X