ഭ്രാന്ത് നിന്റെ ഭാര്യയ്ക്കാണ്! റിമി ടോമിയ്ക്ക് ഏറ്റവും കൈയടി കിട്ടിയ ഡയലോഗ്, വീഡിയോ വീണ്ടും വൈറല്‍
കഴിഞ്ഞ ദിവസം മുതല്‍ റിമി ടോമി പങ്കെടുത്ത ജെബി ജംഗ്ഷന്‍ പരിപാടിയുടെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. റിമി നായികയായി അഭിനയിച്ച സിനിമ ഇറങ്ങിയ സമയത്തുള്ള അഭിമുഖമായിരുന്നു. അന്ന് സിനിമയ്ക്കിടെ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് നടന്‍ ജയറാമും പറഞ്ഞിരുന്നു. വീണ്ടും സിനിമയിലെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് റിമി.
വരുന്നിടത്ത് വെച്ച് കാണാം എന്നൊരു റിസ്‌കിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയം മോശമാണെങ്കില്‍ പോലും എനിക്ക് എന്റെ ജോലി നഷ്ടപ്പെടുന്നില്ലല്ലോ. പാട്ട് പാടുകയും നാവില്‍ വാ ഉള്ളിടത്തോളം കാലം അവതരിപ്പിക്കുകയും ചെയ്യാമെന്നും റിമി പറയുന്നു. ആ സിനിമയിലെ കഥാപാത്രം റിമിയ്ക്ക് പറ്റുമെന്ന് അതുമായി ബന്ധപ്പെട്ട ഒരുപാട് പേര്‍ പറഞ്ഞിരുന്നതായി അവതാരകനും സൂചിപ്പിച്ചു.

റിമി ആദ്യം അഭിനയിക്കുന്ന ദിവസം അവിടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് കൈമടക്ക് ഒക്കെ കൊടുത്ത് കൈയടിപ്പിച്ചിരുന്നു. അക്കാര്യം റിമി തന്നെ പറഞ്ഞിരുന്നു. പാവം ചേട്ടന്മാര്‍ ക്യാമറ പിടിച്ചതിന് ശേഷം അത് വെച്ചിട്ട് കൈയടിക്കുമായിരുന്നു. അവര്‍ക്ക് മദ്യം വാങ്ങിക്കാനുള്ള കാശ് ആയിരുന്നു കൊടുത്തത്. പതിനായിരം രൂപയായിരുന്നു ഞാന്‍ കൊടുത്തത്. അതിനുള്ള കൈയടി കിട്ടുകയും ചെയ്തു.
സിനിമയുടെ ഫോട്ടോഷൂട്ട് തുടങ്ങിയപ്പോള്‍ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് തോന്നിയില്ല. അത് ഞാന്‍ അവരോട് പറഞ്ഞിരുന്നു. എല്ലാം നോക്കി ഓക്കെയാണെന്ന് തോന്നിയിട്ട് മാത്രം പബ്ലിസിറ്റിയൊക്കെ കൊടുത്താല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. പക്ഷെ അവര്‍ക്കൊക്കെ വലിയ വിശ്വാസമായിരുന്നു. എങ്ങനെയും ചെയ്യിപ്പിച്ചെടുക്കുമെന്നായിരുന്നു.

സിനിമയിലെ റിമിയുടെ ആദ്യ ഡയലോഗ് കൂടി അവിടെ അവതരിപ്പിച്ചിരുന്നു. മിസിസ് ജയദേവന് എന്താ ഭ്രാന്തുണ്ടോ എന്ന് അടുത്ത വീട്ടിലുള്ളവര്‍ ചോദിക്കുന്നതായിരുന്നു രംഗം. അപ്പോള്‍ ഭ്രാന്ത് തന്റെ ഭാര്യക്കാടോ... അത് ഏത് തരത്തിലുള്ളതാണെന്ന് താന്‍ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ. എന്നായിരുന്നു റിമിയുടെ ആദ്യ ഡയലോഗ്. ഓഡിയന്‍സായി വന്നവരില്‍ ഒരാളെ കൊണ്ട് തന്നെ അത് അഭിനയിപ്പിച്ച് കാണിച്ചിരുന്നു. ഇതിനും വലിയ കൈയടി ലഭിച്ചു.


Click it and Unblock the Notifications