ആ വിവാഹവും ഹണിമൂണും ആസ്വദിച്ചു! ജയറാമിനെ ഉപദ്രവിച്ചതല്ല, ടെന്‍ഷന്‍ കൊണ്ടാണെന്ന് റിമി ടോമി! വീഡിയോ

ലോക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് വലിയൊരു മേക്കോവര്‍ നടത്തിയിരിക്കുകയാണ് റിമി ടോമി. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ താരം ആരാധകരിലേക്ക് എത്തിക്കുന്നുമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷനില്‍ പങ്കെടുക്കാനെത്തിയ റിമിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.

റിമി ടോമിയോട് ചോദ്യവുമായി നടന്‍ ജയറാം എത്തിയിരുന്നു. റിമി ആദ്യമായി നായികയായി അഭിനയിച്ച സമയത്തെ ഒരു സംഭവത്തെ കുറിച്ചായിരുന്നു നടന്‍ ജയറാം ചോദിച്ചത്. സിനിമയിലെ ഒന്ന് രണ്ട് രംഗങ്ങള്‍ ചിത്രീകരിച്ച സമയത്ത് റിമിക്ക് വന്ന മാറ്റവും അതിന്റെ പേരില്‍ തനിക്ക് ഉണ്ടായ വേദനകളെ കുറിച്ചും ചോദിച്ച ജയറാമിന് വ്യക്തമായ ഉത്തരം പറഞ്ഞിരിക്കുകയാണ് റിമി.

ആദ്യ അഭിനയത്തെ കുറിച്ച് റിമി പറയുന്നു

റിമിയെ കുറിച്ച് ഞാന്‍ പറഞ്ഞ് മലയാളികള്‍ മനസിലാക്കേണ്ട കാര്യമില്ല. എത്രയോ കാലമായി മലയാളികളുടെ സ്വീകരണ മുറിയിലും സ്‌റ്റേജ് പ്രോഗ്രാമുകളിലും വിദേശത്തും ഉത്സവ പറമ്പുകളിലുമെല്ലാം റിമിയുടെ പ്രോഗ്രാം കണ്ട് കൊണ്ടിരിക്കുകയാണ്. ഗായികയില്‍ നിന്നും മാറി ഒരു നായികയായിരിക്കുയാണ് റിമി. ആദ്യത്തെ സിനിമയല്ലിത്. എന്നാല്‍ റിമി നായികയാവുന്ന ആദ്യ ചിത്രമാണ്. അത് എന്റെ കൂടെ ആയിരുന്നു. വേറെ ഒന്നിനെ കുറിച്ചും ഞാന്‍ പറയുന്നില്ല.

ആദ്യ അഭിനയത്തെ കുറിച്ച് റിമി പറയുന്നു

ലൊക്കേഷനില്‍ വന്നതിന് ശേഷം റിമി നൂറ് ശതമാനം ആ കഥാപാത്രം ആവാന്‍ ശ്രമിച്ചത് കൊണ്ടാണോ അതോ റിമിയുടെ ടെന്‍ഷന്‍ കൊണ്ടാണോ എന്നറിയില്ല. പല സമയങ്ങളിലും അത് അനുഭവിക്കേണ്ടി വന്നത് ചുറ്റം നിന്ന ഞങ്ങളൊക്കെയായിരുന്നു. പ്രത്യേകിച്ച് സിനിമയില്‍ ചേട്ടാ ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് കൊണ്ട് റിമി എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോവുന്ന സീനുണ്ടായിരുന്നു. ആ സീന്‍ കഴിഞ്ഞപ്പോഴെക്കും എന്റെ കൈ നഖം കൊണ്ട് കീറി മുറിഞ്ഞ പാട് രണ്ട് മൂന്ന് ദിവസത്തേക്ക് ഉണ്ടായിരുന്നു. നല്ല വേദനയും ഉണ്ടായിരുന്നു. പക്ഷേ ആ സീന്‍ സിനിമയില്‍ വന്നില്ല.

 ആദ്യ അഭിനയത്തെ കുറിച്ച് റിമി പറയുന്നു

അതിന് ശേഷം ഒരു പാട്ട് രംഗത്തില്‍ ഞങ്ങള്‍ രണ്ട് പേരും മുരുകന്റെ വേഷം ഒക്കെ ഇട്ട് അഭിനയിച്ചിരുന്നു. പാട്ടിന്റെ അവസാനം റിമി ഒരു തുണി എടുത്ത് എന്റെ കഴുത്തിലിട്ട് അടുപ്പിച്ച് പിടിക്കണം. രണ്ട് റിഹേഴ്‌സല്‍ കഴിഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയില്ല. മൂന്നാമത് എന്റെ പൊക്കം ഇത്തിരി കൂടുതലും റിമിയ്ക്ക് ചെരുപ്പ് ഇടാന്‍ കഴിയാതെ വന്നതോടെ ആ തുണി കഴുത്തില്‍ മുറുകി മിക്കവാറും ആ സീന്‍ കഴിഞ്ഞപ്പോഴെക്കും ഞാന്‍ ചത്തേനെ. എന്നെ കൊന്ന കുറ്റത്തിന് റിമി ജയിലിലും പോയേനെ. പെട്ടെന്ന് ആ സമയത്ത് റിമി അങ്ങനെ മാറി കൊണ്ടിരുന്നത് കഥാപാത്രമായി എങ്ങനെയും നന്നായി ചെയ്യണം എന്നത് കൊണ്ടാണോ അതോ ടെന്‍ഷന്‍ കൊണ്ടായിരുന്നോ എന്നുമാണ് ജയറാം ചോദിച്ചത്.

ആദ്യ അഭിനയത്തെ കുറിച്ച് റിമി പറയുന്നു

യഥാര്‍ഥത്തില്‍ ജയറാമിനെ കൊല്ലാന്‍ നോക്കിയതായിരുന്നോ എന്നാണ് അവതാരകന്‍ റിമിയോട് ചോദിച്ചത്. 'അയ്യോ ജയറാമേട്ടനെ ഞാന്‍ എന്തിന് കൊല്ലണം? കൊല്ലാനാണെങ്കില്‍ വേറെ എത്രയോ പേര് ഉണ്ടെന്ന് റിമി തമാശയായി പറഞ്ഞു. മനുഷ്യരല്ലേ, ഒരുപാട് പേരോട് ദേഷ്യം വരാം. അങ്ങോട്ടും ഇങ്ങോട്ടും വാക്ക് തര്‍ക്കം ഉണ്ടായിട്ടുണ്ടാവും. പിണക്കം തോന്നാം. പക്ഷേ എന്നെ സംബന്ധിച്ച് അത് സൂര്യന്‍ അസ്തമിക്കുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കണമെന്നാണ്. ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യം കൂടി സൂചിപ്പിച്ചാണ് റിമി ഇങ്ങനെ പറഞ്ഞത്. മനുഷ്യനുണ്ടാവുന്ന നല്ല സ്വഭാവങ്ങളും ചീത്ത സ്വഭാവങ്ങളും എനിക്കുണ്ട്. അതാണ് റിമി ടോമി.

ആദ്യ അഭിനയത്തെ കുറിച്ച് റിമി പറയുന്നു

ജയറാമേട്ടന്‍ ചോദിച്ചതിന് ഉത്തരം ചിലപ്പോള്‍ ടെന്‍ഷന്‍ ആയിരിക്കാം. പക്ഷേ ചില സീനുകളൊക്കെ എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു. അത് കല്യാണ സീനല്ലേ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ കല്യാണ സീനും ഹണിമൂണ്‍ സീനും ശരിക്കും എന്‍ജോയ് ചെയ്‌തെന്നായിരുന്നു റിമിയുടെ ഉത്തരം. ഡാന്‍സും പാട്ടുമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. ലൊക്കേഷനില്‍ ഉച്ചയ്ക്ക് ശേഷം വരുന്നതായിരുന്നു ഉന്മേഷം തരുന്നത്.

റിമി പറയുന്നു

ഗാനമേളയ്‌ക്കൊക്കെ പോയി ശീലമുള്ളതിനാല്‍ ഉയ്ക്കായിരുന്നു ഞാന്‍ എഴുന്നേറ്റിരുന്നത്. എന്നെ അത്രയും നന്നായി അറിയുന്നത് കൊണ്ട് സംവിധായകന്‍ ഉച്ച കഴിഞ്ഞാണ് കൂടുതല്‍ ഷോട്ടുകളും വെച്ചിരുന്നത്. ഇപ്പോള്‍ ആ ശീലമൊക്കെ മാറി. രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. മെലിഞ്ഞതെങ്ങനെയാണെന്ന് ചോദിക്കുന്നവരോട് കൃത്യമായി ഫുഡ് കഴിക്കാന്‍ തുടങ്ങിയതോടെയാണെന്നായിരുന്നു റിമിയുടെ ഉത്തരം. നേരത്തെ ബ്രേക്ക് ഫാസ്റ്റ് പോലും കഴിച്ചിരുന്നില്ല. അങ്ങനെ കഴിക്കാതെ ഇരുന്നാലും തടി വെക്കുമെന്നായിരുന്നു റിമി പറയുന്നത്.

റിമി പറയുന്നു

ടെലിവിഷന്‍ പരിപാടി, റെക്കോര്‍ഡിങ്, സ്‌റ്റേജ് ഷോ എന്നിങ്ങനെ മൂന്ന് കാര്യങ്ങളായിരുന്നു വര്‍ഷങ്ങളായി ഞാന്‍ ചെയ്ത് വന്നിരുന്നത്. പാട്ട് എന്റെ പ്രൊഫഷനാണ്. അതിനെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ ഈ സിനിമ ഞാന്‍ അത്രയധികം ആസ്വദിച്ചിട്ടുണ്ട്. കാരണം ഒരു സീന്‍ പോലെയല്ല മറ്റൊന്ന്. പല പല ആളുകള്‍ വന്ന് അഭിനയിക്കുന്നു. വലിയൊരു ചെയ്ഞ്ച് ആയിരുന്നു. ഞാനത് എന്‍ജോയ് ചെയ്തുവെന്നും റിമി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X