പ്രണയം തുറന്നുപറഞ്ഞ് റിമി ടോമി! ആത്മാര്‍ത്ഥമായി ചോദിക്കുവാ! തന്നെ സ്വീകരിച്ചൂടെ! വീഡിയോ വൈറല്‍! കാണൂ
ചാനല്‍ പരിപാടികളിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഗായികമാരിലൊരാളാണ് റിമി ടോമി. ഗായികയായി മാത്രല്ല അഭിനേത്രിയായും അവതാരകയായും നിറഞ്ഞുനില്‍ക്കുകയാണ് റിമി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്്തുവരുന്ന കോമഡി സ്റ്റാര്‍സിലെ വിധികര്‍ത്താക്കളിലൊരാള്‍ കൂടിയാണ് താരം. വേദികളെ ഇറക്കി മറിക്കുന്ന പ്രകടനവുമായെത്തുന്ന ഗായികയ്ക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് മുന്നിലേക്കെത്തുന്ന അതിഥികളോട് താരം ഇടപഴകുന്ന രീതിയും ചോദ്യങ്ങളുമൊക്കെ രസകരമാണ്. ഗായികയായ അനുരാധ ശ്രീറാമാണ് കോമഡി സ്റ്റാര്‍സിലേക്ക് ഇപ്പോള്‍ അതിഥിയായി എത്തിയത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
താരങ്ങളുടെ പ്രണയത്തെക്കുറിച്ചും ക്രഷിനെക്കുറിച്ചുമൊക്കെയറിയാന്‍ എന്നും സിനിമാപ്രേമികള്‍ക്ക് താല്‍പര്യമാണ്. പല താരത്തിലും അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറുമുണ്ട്. സിനിമാലോകത്തെ പല തുറന്നുപറച്ചിലുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. റോയ്‌സുമായുള്ള വിവാഹത്തെക്കുറിച്ചും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയെക്കുറിച്ചുമൊക്കെ വാചാലയാവാറുണ്ട് റിമി. തന്റെ മനസ്സിലുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരമിപ്പോള്‍. പ്രമോ വീഡിയോയിലാണ് സംഭവം. വിശദാംശങ്ങള്‍ പുറത്തുവിടാതെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ആരെക്കുറിച്ചാണ് റിമി പറയുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നേരത്തെ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ കാത്തിരുന്നേനെയെന്നും ഒരു കാര്യം ആത്മാര്‍ത്ഥമായിട്ട് ചോദിക്കുകയാണ് തന്നെ സ്വീകരിച്ചൂടെയെന്നുമൊക്കെയാണ് റിമി ടോമിയുടെ ചോദ്യം. ഇതാദ്യമായാണ് താരം ഇത്തരത്തിലൊരു തുറന്നുപറച്ചില്‍ നടത്തുന്നത്. എന്നാല്‍ ആരെക്കുറിച്ചാണ് ഈ പറച്ചിലെന്നാണ് ആരാധകരുടെ ചോദ്യം. ബുധനാഴ്ച രാത്രി സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സില്‍ ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളുണ്ടെന്നും പ്രമോ വീഡിയോയില്‍ പറയുന്നുണ്ട്. പരിപാടി കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications