»   » റിമിയ്ക്ക് രഞ്ജിനി ഹരിദാസ് കൊടുത്ത ഒരു ഒന്നൊന്നര പണി; റിമി കരയാന്‍ തുടങ്ങി

റിമിയ്ക്ക് രഞ്ജിനി ഹരിദാസ് കൊടുത്ത ഒരു ഒന്നൊന്നര പണി; റിമി കരയാന്‍ തുടങ്ങി

Posted By: Rohini
Subscribe to Filmibeat Malayalam

ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ രഞ്ജിനി ഹരിദാസ് അതിഥി ആയി വന്നപ്പോഴാണ് റിമി ടോമി ആ അനുഭവം പങ്കുവച്ചത്. റിമിയ്ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം സമ്മാനിച്ച വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.

രഞ്ജിനി ഹരിദാസ് സന്തോഷ് പണ്ഡിറ്റിനെ വിവാഹം ചെയ്തു; വീഡിയോ കാണൂ

രഞ്ജിനിയുടെ ഭ്രാന്തന്‍ ആഗ്രഹങ്ങള്‍ക്ക് പാവം റിമി ടോമി ഇരയാകുകയായിരുന്നു. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ പെട്ര സന്ദര്‍ശിച്ച് വാഡി റാം എന്ന സ്ഥലത്തെത്തി. റമി ടോമിയും മമ്മിയും രഞ്ജിനി ഹരിദാസുമൊക്കെയാണ് ടീമിലുള്ളത്. രാത്രി ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും ഉറങ്ങാന്‍ പോയി.

വാതില്‍ മുട്ടി വിളിച്ചു

രാത്രി ഒരു പത്ത് മണി കഴിഞ്ഞപ്പോള്‍ റിമി ടോമിയുടെ വാതില്‍ ആരോ മുട്ടി. തുറന്ന് നോക്കിയപ്പോള്‍ രഞ്ജിനി ഹരിദാസ്. റിമി, എന്റെ കൂടെ ഒരു സ്ഥലം വരെ വരണമെന്ന് രഞ്ജിനി പറഞ്ഞു. കുറ്റാകൂരിരുട്ടാണ്. രാത്രി പത്ത് മണി കഴിഞ്ഞു കാണും. മമ്മി എവിടെ പോവുകയാണ് എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി നടന്നു.

മല കയറി കയറി പോയി

ഒരു മുബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് ഞങ്ങള്‍ നടക്കുന്നത്. ഒരു മല കയറുകയാണ്. രഞ്ജിനിയ്ക്ക് പിന്നാലെ ഞാന്‍ പതിയെ പതിയെ കയറി. കയറി കയറി പോകുമ്പോള്‍ മനസ്സിലായി പതിനെട്ടാം പടിയൊന്നും ഒന്നുമല്ല. പെട്ടന്ന് മുബൈല്‍ ഫോണ്‍ ഓഫായപ്പോഴാണ് എവിടെയാണ് ഉള്ളതെന്ന് മനസ്സിലായത്.

കരയാന്‍ തുടങ്ങി

റിമി ടോമി അമ്മേ എന്ന് വിളിച്ച് കരയാന്‍ തുടങ്ങി. വലിയൊരു കുന്നിന് മുകളിലാണ് ഞങ്ങളുള്ളത്. ആകാശത്തെ നക്ഷത്രത്തെ കൈ കൊണ്ട് തൊടാന്‍ പാകത്തിന് ഉയരത്തില്‍. രഞ്ജിനിയ്ക്ക് സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. ഞാനൊരു അഞ്ച് മിനിട്ട് നക്ഷത്രങ്ങളെ കണ്ട് ആസ്വദിയ്ക്കട്ടെ എന്ന് രഞ്ജിനി പറഞ്ഞു. റിമി ശരിയ്ക്കും കരയാന്‍ തുടങ്ങി. ആരെങ്കിലും ഊതിയാല്‍ താന്‍ പറന്ന് പോകുമെന്ന് റിമിയ്ക്ക് തോന്നി.

മറക്കില്ല ആ അനുഭവം

റിമിയുടെ കൈയ്യും കാലും വിറയ്ക്കുകയായിരുന്നു. അപ്പോള്‍ രഞ്ജിനി, 'ഇതിനെയും കൊണ്ട് വന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്' എന്ന്. പാവം റിമി, അവിടെ ഒരു പാറക്കെട്ടില്‍ പിടിച്ചു നിന്നു. ആ അനുഭവം താനൊരിക്കലും മറക്കില്ല എന്ന് റിമി ടോമി പറയുന്നു.

English summary
Rimi Tomy about her most memorable experience with Ranjini Haridas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam