For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ സുഹൃത്ത് കണ്ടതിനാല്‍ രക്ഷപ്പെട്ടുവെന്ന് റിമി ടോമി! തട്ടിക്കൊണ്ട് പോവാനുള്ള ശ്രമമായിരുന്നു

  |
  നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

  പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും വിധികര്‍ത്താവുമാണ് റിമി ടോമി. സദസ്സിനെ പിടിച്ചിരുത്തുന്ന കാര്യത്തില്‍ പ്രത്യേക കഴിവാണ് ഈ ഗായികയ്ക്കുള്ളത്. ഇത്രയും എനര്‍ജി എങ്ങനെ ലഭിക്കുന്നുവെന്ന് ആരാധകര്‍ മാത്രമല്ല സുഹൃത്തുക്കളും താരത്തോട് ചോദിച്ചിരുന്നു. സ്വതസിദ്ധമായ ആലാപന ശൈലിയുമായാണ് ഈ ഗായിക സിനിമയിലേക്ക് എത്തിയത്. ദിലീപും ജ്യോതിര്‍മയിയും തകര്‍ത്തഭിനയിച്ച ഗാനരംഗമായ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെയായിരുന്നു റിമിയുടെ അരങ്ങേറ്റം. ചാനല്‍ പരിപാടിയിലെ പരിചയത്തിലൂടെ നാദിര്‍ഷയായിരുന്നു റിമിയെ സിനിമാലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. അടിപൊളി ആയാലും മെലഡി ഗാനങ്ങളായാലും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് റിമി ഇതിനകം തന്നെ തെളിയിച്ചിരുന്നു.

  ചാക്കോച്ചന്‍റെ ഇസഹാക്കിനെ കാണാന്‍ ദിലീപും കാവ്യ മാധവനും മമ്മൂട്ടിയും ദുല്‍ഖറും! ചിത്രങ്ങള്‍ കാണൂ!

  ആലാപനത്തോടൊപ്പം തന്നെ ഗാനരംഗങ്ങളിലും റിമി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായാണ് താരം അഭിനയത്തിലും പരീക്ഷണം നടത്തിയത്. ജയറാമിന്റ നായികയായാണ് അരങ്ങേറിയത്. എന്നാല്‍ പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. സിനിമയില്‍ സജീവമായപ്പോഴും ടെലിവിഷന്‍ പരിപാടികളിലും റിമിയുടെ സാന്നിധ്യമുണ്ടായിരുന്നു. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി തിളങ്ങുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമിയുടെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പാടാം നമുക്ക് പാചം എന്ന റിയാലിറ്റി ഷോയ്ക്കിടയിലാണ് ഭയപ്പെടുത്തുന്ന അനുഭവം റിമി പങ്കുവെച്ചത്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഇസയുടെ ദിവസം ധന്യമായി! എല്ലാവരോടും സ്‌നേഹവും നന്ദിയും! കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് വൈറലാവുന്നു!

  തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം

  തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം

  കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ കണ്ണാംതുമ്പി പോരാമോ എന്ന ഗാനമായിരുന്നു മത്സരാര്‍ത്ഥി പാടിയത്. സിനിമയിലെ കഥയ്ക്ക് സമാനമായ സംഭവം തന്റെ ജീവിതത്തിലും നടന്നിട്ടുണ്ടെന്നായിരുന്നു റിമി പറഞ്ഞത്. ഇതിന് ശേഷമാണ് ഭയപ്പെടുത്തുന്ന തരത്തിലുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞത്. തമാശരൂപേണയായാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഇത് കേട്ടതും മത്സരാര്‍ത്ഥികളും മറ്റ് വിധികര്‍ത്താക്കളും ചിരിച്ച് മറിയുകയായിരുന്നു. പണ്ട് തന്നെ പിടിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും വീട്ടുകാരുടെ കഷ്ടകാലത്തിന് തിരിച്ചുകൊണ്ടെത്തിച്ചു. പിന്നെ പ്രേക്ഷകരായ നിങ്ങളുടേയും വിധിയെന്നായിരുന്നു റിമിയുടെ കമന്റ്.

  പപ്പയുടെ കൂട്ടുകാരന്‍ കണ്ടു

  പപ്പയുടെ കൂട്ടുകാരന്‍ കണ്ടു

  പപ്പ മിലിട്ടറിയിലായിരുന്നു. ഊട്ടിയിലെ താമസത്തിനിടയിലായിരുന്നു ഈ സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഭി്ക്ഷാടകനായ ഒരാള്‍ അവിടേക്ക് വന്ന് തന്നെ വിളിച്ചു. താന്‍ അദ്ദേഹത്തിന് പിന്നാലെ പോയി. ഒരു വെയ്റ്റിങ് ഷെഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. അദ്ദേഹത്തിന് തന്നെ മനസ്സിലായതിനാല്‍ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. തന്നെ ചാക്കിലാക്കാനുള്ള പരിപാടിയിലായിരുന്നു തട്ടിക്കൊണ്ടുപോയ ആളെന്നും റിമി ഓര്‍ത്തെടുക്കുന്നു. പപ്പയുടെ കൂട്ടുകാരന്‍ കണ്ടത് കൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപ്പെട്ടതെന്നും താരം പറയുന്നു.

  ആദ്യമായി സമ്മാനം നേടിയ പാട്ട്

  ആദ്യമായി സമ്മാനം നേടിയ പാട്ട്

  ഇതേ ഗാനം വേദിയില്‍ പാടി സമ്മാനം വാങ്ങിയിട്ടുണ്ടെന്നും റിമി പറഞ്ഞിരുന്നു. ആദ്യമായി സമ്മാനം കിട്ടിയതും ഈ ഗാനത്തിനായിരുന്നു. റേഡിയോയില്‍ നിന്നും കേട്ട് അമ്മയാണ് പാട്ട് പഠിപ്പിച്ചത്. മൂന്നര വയസ്സിലായിരുന്നു അത്. ജീവിതത്തില്‍ ആദ്യമായി പാടി സമ്മാനം വാങ്ങിയ പാട്ട് ചിത്ര ചേച്ചിയുടേത് ആയതിനാല്‍ സന്തോഷമുണ്ടെന്നും റിമി പറഞ്ഞിരുന്നു. തൊട്ടടുത്തിരിക്കുന്ന ചിത്രയെ കെട്ടിപ്പിടിച്ചായിരുന്നു റിമി സ്‌നേഹം പ്രകടിപ്പിച്ചത്. നേരത്തെ ചിത്രയുടെ വീട്ടില്‍ പോയപ്പോള്‍ പട്ടിയെ പേടിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചും റിമി എത്തിയിരുന്നു.

  സോഷ്യല്‍ മീഡിയയിലെ താരം

  സോഷ്യല്‍ മീഡിയയിലെ താരം

  സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് റിമിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലെ സംഭവങ്ങളൊന്നും പ്രൊഫഷനെ ബാധിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുണ്ട് ഈ താരത്തിന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ഒരേ സമയം തന്നെ അവതാരകയായും വിധികര്‍ത്താവായും റിമി എത്തുന്നുമുണ്ട്. റിമി അവതരിപ്പിച്ചിരുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന വിശേഷങ്ങളെക്കുറിച്ചായിരുന്നു റിമി ചോദിക്കാറുള്ളത്.

  യാത്രകളിലെ സന്തോഷം

  യാത്രകളിലെ സന്തോഷം

  യാത്രകളോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് റിമി ടോമി. അതാത് സ്ഥലങ്ങളിലെ ഭക്ഷണവും മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം റിമി അന്വേഷിക്കാറുമുണ്ട്. അടുത്തിടെ നടത്തിയ യാത്രകളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചത്. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടയിലെ ചിത്രങ്ങളും റിമി പങ്കുവെച്ചിരുന്നു.

  English summary
  Rimi Tomy about horrible experience from her childhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X