റിമി ടോമിയുടെ വീട്ടിലെ പുതിയ കുഞ്ഞുവാവ; കുട്ടിമണിയുടെ മാമോദീസ ചിത്രങ്ങളുമായി റിമിയും മുക്തയും
ലോക്ഡൗണ്‍ കാലം റിമി ടോമിയെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. യൂട്യൂബ് ചാനല്‍ തുടങ്ങിയതിന് പിന്നാലെ വര്‍ക്കൗട്ടും പാചകവുമൊക്കെയായി റിമി ആഘോഷത്തിലായിരുന്നു. ഓണാഘോഷങ്ങള്‍ക്കിടയിലാണ് തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണെന്നുള്ള കാര്യം റിമി പറഞ്ഞത്.
റിമിയുടെ അനിയത്തി റീനു രണ്ടാമതും ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞുവാവ എത്തുമെന്നും താരം അറിയിച്ചു. ഒടുവില്‍ കഴിഞ്ഞ ഡിംസബര്‍ ആദ്യവാരം റീനു ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. പിന്നാലെ കുട്ടിമണി എന്ന വിളിപ്പേരാണ് റിമി വാവയ്ക്ക് കൊടുത്തത്. കുട്ടിമണിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

വീണ്ടും കുട്ടിമണിയുടെ മാമ്മോദീസയ്ക്കിടയില്‍ നിന്നുള്ള ഫോട്ടോസുമായി റിമി ടോമിയും നാത്തൂന്‍ മുക്തയും എത്തിയിരിക്കുകയാണ്. ഇവരുടെ കുടുംബത്തില്‍ പിറക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് കുട്ടിമണി. ഇരുകുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു മാമ്മോദീസ നടന്നത്. വെള്ള നിറത്തിലുള്ള ഫ്‌ളോറല്‍ സാരിയും പച്ചനിറത്തിലുള്ള ബ്ലൗസുമായിരുന്നു ചടങ്ങില്‍ റിമി അണിഞ്ഞത്.
സാരിയാണ് ഏറ്റവും ഭംഗി, ആരെയും മയക്കുന്ന ചിത്രങ്ങളുമായി ദിവി വാദിയ
വളരെ സിംപിളായിട്ടാണ് റിമി എത്തിയപ്പോള്‍ ലേശം പാര്‍ട്ടി വെയറിലാണ് മുക്തയും കുടുംബവും വന്നത്. കുട്ടിമണിയെ എടുത്ത് പള്ളിയ്ക്കുള്ളില്‍ നില്‍ക്കുന്നതടക്കമുള്ള ഫോട്ടോസാണ് റിമി പങ്കുവെച്ചത്. ഈ ഫോട്ടോസിന് താഴെ ആശംസകള്‍ അറിയിച്ച് ആരാധകരും എത്തി. താരകുടുംബം ഇനിയും സന്തോഷത്തോടെ കഴിയുന്ന നാളുകള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും മറ്റുമൊക്കെ കമന്റുകളില്‍ പറയുന്നു.


Click it and Unblock the Notifications