റിമി ടോമിയുടെ ആദ്യ പ്രണയം; സൂപ്പര്‍ 4 വേദിയില്‍ പ്രണയ കഥകള്‍ പറഞ്ഞ് പ്രിയ താരങ്ങള്‍, ഒപ്പം പ്രയാഗയും

മലയാള ടെലിവിഷനിലെ മികച്ച സംഗീത റിയാലിറ്റി ഷോ കളില്‍ ഒന്നാണ് സൂപ്പര്‍ 4. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ റിമി ടോമി, വിധു പ്രതാപ്, ജ്യോത്സന, സിത്താര കൃഷ്ണകുമാര്‍ എന്നിങ്ങനെ നാല് ഗായകരാണ് വിധികര്‍ത്താക്കളായിട്ടുള്ളത്. പാട്ടിനൊപ്പം താരങ്ങളുടെ തമാശ നിറഞ്ഞ കൗണ്ടര്‍ ഡയലോഗുകളാണ് സൂപ്പര്‍ ഫോറിനെ വേറിട്ട് നിര്‍ത്തുന്നത്.

മറ്റ് എല്ലാ ഷോ കളിലെയും പോലെ സൂപ്പര്‍ ഫോറും വാലന്റൈന്‍സ് ഡേ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി പുറത്ത് വിട്ട പ്രൊമോ വീഡിയോ വളരെ വേഗം വൈറലായിരിക്കുകയാണ്. വീഡിയോയില്‍ റിമി ടോമി അടക്കമുള്ള ഗായകരുടെ ആദ്യ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ കൂടി നടത്തിയിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

ആദ്യ പ്രണയം പറഞ്ഞ് റിമി ടോമി

ആദ്യാനുരാഗം എന്ന് പറയുന്നത് വളരെയധികം വിലയേറിയതാണ്. തനിക്ക് ഓര്‍മ്മയിലുള്ളത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ് റിമി ടോമി പറഞ്ഞത്. സ്‌കൂളില്‍ നിന്ന് താന്‍ വരുമ്പോള്‍ അദ്ദേഹം ഓപ്പോസിറ്റ് വന്ന് നില്‍ക്കും. ആ സമയത്ത് അറിയാതെ നോക്കി പോകാറുണ്ടെന്ന് മാത്രമേ റിമി പറയുന്നുള്ളു. ബാക്കി എപ്പിസോഡിലായിരിക്കും ഉണ്ടാവുക. അതേ സമയം ജ്യോത്സനയുടെ ആദ്യ പ്രണയം മലയാളിയോട് ആയിരുന്നില്ല. അതൊരു ഗുജറാത്തി ആയിരുന്നു.

ആദ്യ പ്രണയം പറഞ്ഞ് റിമി ടോമി

വിധു പ്രതാപും സിത്താരയുമൊക്കെ തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള രസകരമായ ഓരോ കാര്യങ്ങള്‍ വേദിയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത്തവണ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് നടി പ്രയാഗ മാര്‍ട്ടിനായിരുന്നു സൂപ്പര്‍ ഫോറിന്റെ വേദിയിലെത്തിയ അതിഥി താരം. പ്രയാഗയുടെ പ്രണയത്തെ കുറിച്ചും ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. പ്രായഗയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ടോ, നിങ്ങളിപ്പോള്‍ റിലേഷന്‍ഷിപ്പില്‍ ആണോ, പ്രണയിക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളെ കുറിച്ച് പ്രായഗ തുറന്ന് സംസാരിച്ചിരുന്നു.

 ആദ്യ പ്രണയം പറഞ്ഞ് റിമി ടോമി

മത്സരാര്‍ഥിയുമായി പ്രണയ ഗാനത്തിന് ചുവടുവെച്ച പ്രയാഗ അവതാരകനുമായി ഇന്നൊരു ദിവസത്തേക്ക് മാത്രം പ്രണയിക്കാമെന്ന് പറയുന്നുണ്ട്. മാത്രമല്ല പ്രയാഗയുടെ മനസിലുള്ള ആളെ വേദിയില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ടൊവിനോ ആണോന്ന് സംശയം ഉണര്‍ത്തുന്ന തരത്തിലുള്ള ഫോട്ടോയാണ് വേദിയില്‍ തുറന്ന് കാണിച്ചതെങ്കിലും ആരാണെന്ന് വ്യക്തമാക്കിയില്ല. ഫെബ്രുവരി പതിനാലിന് വൈകുന്നേരം 7 മണി മുതലാണ് പരിപാടിയുടെ സംപ്രേക്ഷണം നടക്കുന്നത്. ഇത്തവണ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തുറന്ന് പറച്ചിലുകളായിരിക്കും ഷോ യില്‍ ഉണ്ടാവുകയെന്നാണ് പ്രൊമോ വീഡിയോയിലൂടെ അറിയുന്നത്.

 ആദ്യ പ്രണയം പറഞ്ഞ് റിമി ടോമി

അടുത്തിടെ സൂപ്പര്‍ 4 നെ കുറിച്ച് തുറന്ന് സംസാരിച്ച് റിമി എത്തിയിരുന്നു. ഗായിക കൂടിയായ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് ഈ ഷോ യിലൂടെ ലഭിക്കുന്നത്. തനിക്കൊപ്പമുള്ള മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ഷോയിലൂടെ ലഭിക്കുന്നതെന്നും റിമി സൂചിപ്പിച്ചിരുന്നു.

Recommended Video

Drishyam 2 Exclusive Interview | Mohanlal | Jeethu Joseph | FilmiBeat Malayalam

പ്രൊമോ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X