വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ? റിമി ടോമിയുടെ മാസ് മറുപടി വൈറല്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് റിമി ടോമി. ഗായികയായും അവതാരകയായുമെല്ലാം റിമി മലയാളത്തില്‍ തിളങ്ങിയിരുന്നു. മീശമാധവനിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്നും നിരവധി ഗാനങ്ങള്‍ ആലപിച്ചു. മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയാണ് റിമി ടോമിക്ക് ആരാധകര്‍ കൂടിയത്. വിവിധ ചാനലുകളിലായി നടി അവതരിപ്പിച്ച മിക്ക പരിപാടികളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും റിമി ടോമിയുടെ ഷോകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു റിമി. വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും ഇടയ്ക്കിടെ റിമി ടോമി എത്താറുണ്ട്.

കൂടാതെ പാചക പരീക്ഷണങ്ങളുടെയും

കൂടാതെ പാചക പരീക്ഷണങ്ങളുടെയും, യാത്രകളുടെയും വീഡിയോസും ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയിരുന്നു താരം. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും റിമി ടോമി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് റിമി മുന്‍പ് അഭിനയിച്ചിരുന്നത്.

ബിഗ് സ്‌ക്രീനിനേക്കാള്‍

ബിഗ് സ്‌ക്രീനിനേക്കാള്‍ മിനിസ്‌ക്രീനിലൂടെയാണ് റിമി എല്ലാവരുടെയും ഇഷ്ടതാരമായത്. അതേസമയം റിമി ടോമിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്. ഇത്തവണ തന്റെ ഒരു വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ച് റിമി ഇന്‍സ്റ്റഗ്രാം പേജില്‍ എത്തിയിരുന്നു. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കൂട്ടത്തില്‍ ഒരാള്‍ കുറിച്ച കമന്റിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ

വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി ഇത് b16 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണെന്ന് റിമി പറയുന്നു. "ഈ ചോദ്യം ഒന്ന് മാറ്റിപ്പിടിക്കൂ ട്ടോ. ഇനി അഥവാ ഇത്തിരി മേക്കപ്പ് ഇട്ടാലും അത് എന്റെ മുഖത്തല്ലെ സഹോദരാ, നിങ്ങടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ എന്ന് റിമി തിരിച്ച് ചോദിച്ചു.

റിമിയുടെ ഫോട്ടോയ്ക്ക്

റിമിയുടെ ഫോട്ടോയ്ക്ക് കമന്റുമായി നടന്‍ വിവേക് ഗോപനും എത്തിയിരുന്നു. "അടിക്കുറുപ്പ് കൊളളാ, മേരികോം ആകുമോ എന്നായിരുന്നു നടന്‍ കമന്റിട്ടത്. ഇതിന് മറുപടിയായി ചിലപ്പോ ആയിക്കൂടായ്ക ഇല്ല, ചുമ്മ പ്രോല്‍സാഹിപ്പിക്കല്ലെ എന്നായിരുന്നു ചിരിച്ചുകൊണ്ട് റിമി ടോമിയുടെ മറുപടി. നിലവില്‍ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ റിയാലിറ്റി ഷോയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. റിമിക്കൊപ്പം വിധുപ്രതാപ്, ജ്യോല്‍സന, സിത്താര തുടങ്ങിയവരും പരിപാടിയില്‍ വിധികര്‍ത്താക്കളായി എത്തുന്നു. എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലും ജഡ്ജായി റിമി ടോമി എത്താറുണ്ട്.

Recommended Video

മമ്മൂക്കയുടെ വമ്പൻ ചിത്രവുമായി ശങ്കർ രാമകൃഷ്ണൻ | FilmiBeat Malayalam

പോസ്റ്റ് കാണാം

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X