എല്ലാരേം പോലാണോ ബാലേട്ടന്‍? കല്പനയുടെ യുഡിസിയായി റിമി ടോമി! വൈറല്‍ വീഡിയോ

By Prashant V R

ഗായികയായും അവതാരകയായുമൊക്കെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. റിമി ടോമിയുടെതായി വരാറുളള പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ലോക് ഡൗണ്‍ കാലത്ത് മറ്റ് താരങ്ങളെ പോലെ റിമി ടോമിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടി എപ്പോഴും എത്താറുണ്ട്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം പോസ്റ്റ് ചെയ്ത് റിമി എത്താറുളളത്.

നിലവില്‍ ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളിലൂടെ ഇപ്പോഴും ടെലിവിഷന്‍ രംഗത്ത് സജീവമാണ് താരം. ഗായികയായി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും അഭിനേതാവായി കുറച്ച് സിനിമകളില്‍ മാത്രമാണ് റിമി എത്തിയത്. ലോക് ഡൗണ്‍ കാലത്താണ് ടിക്ക് ടോക്കില്‍ നടി കൂടുതല്‍ ആക്ടീവായി തുടങ്ങിയത്.

തന്റെ പുതിയ വീഡിയോകള്‍

തന്റെ പുതിയ വീഡിയോകള്‍ പങ്കുവെച്ച് നടി എത്താറുണ്ട്. അടുത്തിടെ തേന്മാവിന്‍ കൊമ്പത്ത് എന്ന ഹിറ്റ് ചിത്രത്തിലെ ഒരു രംഗം അവതരിപ്പിച്ച് റിമി ടോമി എത്തിയിരുന്നു. ഇതിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഒരു തമിഴ് സിനിമയുടെ രംഗം അനുകരിച്ച് പൊട്ടിക്കരയുന്ന ഒരു വീഡിയോയും റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ലോക് ഡൗണ്‍ കാലത്ത്

ലോക് ഡൗണ്‍ കാലത്ത് ടിക്ക് ടോക്ക് ചെയ്തും പാട്ട് പാടിയും ഡാന്‍സ് കളിച്ചുമൊക്കെയാണ് നടി സമയം ചെലവഴിക്കുന്നത്. ഇടയ്ക്ക് പാചക പരീക്ഷണവും റിമി ടോമി നടത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീണ്ടുമൊരു ടിക്ക് ടോക്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി. ഇത്തവണ നടി കല്‍പ്പനയെ അനുകരിച്ചുകൊണ്ടാണ് റിമി എത്തിയിരിക്കുന്നത്.

ഷാജി കൈലാസ്

ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തില രംഗമാണ് നടി അനുകരിച്ചത്. സിനിമയിലെ യുഡിസി കുമാരി എന്ന കല്‍പ്പനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞ സാരിയും ബ്ലൗസും ധരിച്ച് കണ്ണിലൊരു കൂളിംഗ് ഗ്ലാസും വെച്ച് നടക്കുന്ന യുഡിസി എന്ന ഓമനപ്പേരുളള കുമാരിക്കും കേരളത്തില്‍ ആരാധകരുണ്ടായിരുന്നു.

കല്‍പ്പന

കല്‍പ്പന അവതരിപ്പിച്ച യുഡിസിയെ അവതരിപ്പിച്ചുകൊണ്ടാണ് ഇത്തവണ റിമി ടോമി എത്തിയിരിക്കുന്നത്. കല്‍പ്പനയെ പോലെ തന്നെ കണ്ണടയും വെച്ച് ഡയലോഗിനൊത്ത് അഭിനയിക്കുകയാണ് റിമി. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. നന്നായിട്ടുണ്ടെന്നാണ് അധികപേരും റിമി ടോമിയുടെ പുതിയ പോസ്റ്റിന് താഴെയായി കമന്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ യൂടൂബ് ചാനലും ആരംഭിച്ചിരുന്നു റിമി ടോമി. തന്റെ വീഡിയോകളെല്ലാം യൂടൂബിലും നടി പങ്കുവെക്കാറുണ്ട്.

വീഡിയോ

More from Filmibeat

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X