പണത്തിന്റെ കാര്യത്തിൽ കണിശക്കാരി, ജീവിക്കാനുള്ളതൊക്കെ ഞാനുണ്ടാക്കി; റിമി ടോമി പറഞ്ഞത്
സ്റ്റേജ് ഷോകൾ ഉത്സമാക്കാൻ കഴിവുള്ള ഗായികയാണ് റിമി ടോമി. റിമിയുണ്ടെങ്കിൽ ഏത് ഇവന്റും ആഹ്ലാദഭരിതമാകുമെന്ന് ഉറപ്പ്. എന്നാൽ ആഘോഷിക്കാൻ റിമിയെ അങ്ങനെയങ്ങ് വിളിക്കാനും പറ്റില്ല. പണത്തിന്റെ കാര്യക്കിൽ ഗായിക കണിശക്കാരിയാണ്. പറഞ്ഞുറപ്പിച്ച പ്രതിഫലം റിമിയ്ക്ക് ലഭിക്കണം. അതിൽ വിട്ടുവീഴ്ചയില്ല. മുമ്പൊരിക്കൽ ഇതേക്കുറിച്ച് റിമി സംസാരിച്ചിട്ടുണ്ട്.
ഞാൻ പണ്ടത്തേക്കാൾ ഒരുപാട് ഹാപ്പിയായാണ് ജീവിക്കുന്നത്. വീടിന് പകരം വീടുകളായി. കാറിന് പകരം കാറുകളായി. വീട്ടുകാർക്കെല്ലാം ഹെൽപ്പ് ചെയ്യാൻ പറ്റി. അനിയത്തിയെ വളരെ ഭംഗിയായി കല്യാണം കഴിപ്പിച്ചു. ഇനിയൊരുപക്ഷെ നാളെ കരിയറിൽ ഇല്ലെങ്കിൽ പോലും ഈ 15 വർഷം ഞാൻ നിന്നില്ലേ. ഞാൻ ആദ്യം വിചാരിച്ചത് 5 വർഷമൊക്കെ പറ്റും, മടുക്കും എന്നാണ്. 15 വർഷം ബോണസാണ്. ഇനിയാരും വിളിച്ചില്ലെങ്കിലും അത്യാവശ്യം ജീവിക്കാനുള്ളതൊക്കെ ഞാനുണ്ടാക്കിയിട്ടുണ്ട്. പണത്തിന്റെ കാര്യത്തിൽ നല്ല ബുദ്ധിമതിയാണ്.

പ്രോഗ്രാമിന് വിളിക്കുന്നവർക്ക് അറിയാൻ പറ്റും. ഞാൻ മാത്രമല്ല ദാസ് സാറായാലും ചിത്ര ചേച്ചിയായാലും അങ്ങനെയാണ്. അവരുടെ മാനേജരോ ഭർത്താവോ ഭാര്യയോ ഇവർക്ക് വേണ്ടി സംസാരിക്കും. ഇവർ സംസാരിക്കാത്തത് കൊണ്ട് ഇവരെപ്പോഴും നല്ലവരായിരിക്കും. എന്റെ കാര്യങ്ങൾ ഇപ്പോൾ കൂടുതലും അനിയനെ ഞാൻ ഏൽപ്പിച്ചു. ബാർഗെയിനും കാര്യങ്ങളും വരുമ്പോൾ അവരുമായി പ്രശ്നമാകേണ്ട.
ഞാൻ മാത്രം മദർ തെരേസയാകേണ്ട. എല്ലാവരും ചെയ്യുന്നുണ്ട്. പണത്തിന്റെ കാര്യത്തിൽ റിമി കണിശക്കാരിയാണെന്ന് പറയാറുണ്ടാകും. എന്നാൽ തീരെ കുറയ്ക്കാത്ത ആളുമല്ല ഞാൻ. അത്യാവശ്യം ചെയ്യും. അതിനപ്പുറവും കുറയ്ക്കണമെന്ന് വാശി പിടിച്ചാൽ ഞാൻ കണിശക്കാരിയാകും. പക്ഷെ പ്രോഗ്രാം കഴിഞ്ഞ് അവർ ഹാപ്പിയായയിരുന്നാൽ മതിയെന്നും റിമി ടോമി അന്ന് പറഞ്ഞു.


Click it and Unblock the Notifications











