റിമി ടോമിയുടെ പുത്തന്‍ ലുക്കിലുളള ചിത്രങ്ങള്‍ വൈറല്‍! പൊളിച്ചെന്ന് ആരാധകര്‍

By Prashant V R

ഗായികയായും അവതാരകയായുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. റിമിയുടെതായി വന്ന മിക്ക പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി പരിപാടികളില്‍ അവതാരകയായി റിമി എത്തിയിരുന്നു. ഇപ്പോഴും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് താരം. ജനപ്രിയ റിയാലിറ്റി ഷോകളിലെല്ലാം വിധികര്‍ത്താവായി എല്ലാം എത്താറുണ്ട് താരം.

മീശമാധവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗായികയായി റിമി ടോമി അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ റിമിയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. റിമി ടോമിയുടെതായി പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് റിമി ടോമി.

ലോക്ഡൗണ്‍ കാലത്തും

ലോക്ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു താരം. ലോക്ഡൗണില്‍ തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം റിമി ടോമി എത്തിയിരുന്നു. പാട്ടുകള്‍ക്ക് പുറമെ റിമി ടോമിയുടെ അവതരണവും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് പോലുളള പരിപാടികള്‍ റിമി ടോമിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഒന്നും ഒന്നും മൂന്നിന്

ഒന്നും ഒന്നും മൂന്നിന് പുറമെ എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലും വിധികര്‍ത്താവായി റിമി എത്തിയിരുന്നു ലോക്ഡൗണ്‍ കാലം വര്‍ക്കൗട്ട് ചെയ്തും പാചകപരീക്ഷണം നടത്തിയുമൊക്കെയാണ് നടി സമയം ചെലവഴിച്ചിരുന്നത്. റിമിയുടെതായി അടുത്തിടെ വന്ന യൂടൂബ് ചാനലിന് മികച്ച വരവേല്‍പ്പായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

ചാനല്‍ തുടങ്ങി

ചാനല്‍ തുടങ്ങി ഒരു മാസത്തിനുളളില്‍ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്. അടുത്തിടെ മാസങ്ങള്‍ക്ക് ശേഷം വീണ്ടും ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുളള സന്തോഷവും റിമി പങ്കുവെച്ചിരുന്നു.

നിലവില്‍ മഴവില്‍

നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ 4 റിയാലിറ്റി ഷോയിലും വിധികര്‍ത്താവായി റിമി എത്തുന്നുണ്ട്. അതേസമയം ചിത്രീകരണ തിരക്കുകള്‍ക്കിടെ റിമി ടോമിയുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മൂന്ന് ചിത്രങ്ങളാണ് റിമിയുടെതായി വന്നിരിക്കുന്നത്. ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാ തന്നെ എത്തിയിരുന്നു.

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam
മൂന്ന് മനോഹര ചിത്രങ്ങളാണ്

മൂന്ന് മനോഹര ചിത്രങ്ങളാണ് നടിയുടെതായി പുറത്തുവന്നിരിക്കുന്നത്. റിമിയുടെ ചിത്രത്തിന് താഴെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, നടി പ്രിയങ്ക, ഗായിക സയനോര ഫിലിപ്പ് തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു. അടുത്തിടെ ഓണംസമയത്ത് ആരാധകര്‍ക്കായി കവര്‍ വേര്‍ഷന്‍ വീഡിയോ രെുക്കിയും റിമി ടോമി എത്തിയിരുന്നു. പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലെ കണ്ണനായാല്‍ രാധാ വേണം എന്ന പാട്ടിനാണ് കവര്‍ വീഡിയോയുമായി റിമി എത്തിയിരുന്നത്. നടന്‍ മുന്ന സൈമണും റിമിയുടെ വീഡിയോയുടെ ഭാഗമായിരുന്നു. ഓണക്കാലത്ത് ഇറങ്ങിയ ഈ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X