ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാന്‍ പ്രചോദനമായത് അവളാണ്; ഭാവനയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് റിമി

പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സ് കൂടി ചേര്‍ത്ത് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് റിമി ടോമി. എത്ര ഡാന്‍സ് കളിച്ചാലും കിതക്കാതെ പാട്ട് പാടാന്‍ റിമിയ്ക്ക് സാധിക്കാറുണ്ട്. ലോക്ഡൗണ്‍ വന്നതോടെ മാസങ്ങള്‍ വീട്ടില്‍ കഴിയേണ്ടി വന്നെങ്കിലും ഒരു മിനുറ്റ് പോലും വെറുതേ കളയാതെ റിമി മാതൃകയായി. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം നിയന്ത്രിച്ച് വമ്പന്‍ മേക്കോവറാണ് റിമി നടത്തിയത്.

തടിച്ചുരുണ്ട് ഗുണ്ടുമണി പോലെ ഇരുന്ന റിമി ഇപ്പോള്‍ സൈസ് സീറോ സുന്ദരിമാരെ പോലെ ആയിരിക്കുകയാണ്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകര്‍ക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം വെളിപ്പെടുത്തിയിരുന്നു. റിമി തന്നെ പുതിയതായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ ശരീരഭാരം നിയന്ത്രിച്ചത് എങ്ങനെയാണെന്നുള്ള കാര്യം പറഞ്ഞത്. ഓരോ എപ്പിസോഡുകളിലും ഡയറ്റ് പ്ലാനിങ്ങിനെ കുറിച്ചൊക്കെ റിമി പറയാറുണ്ട്.

rimi-tomy

തന്റെ ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ മറ്റൊരാള്‍ കൂടി ഉണ്ടെന്ന് റിമി പറഞ്ഞിരുന്നു. ഫിറ്റിനസ് സംബന്ധിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന എപ്പിസോഡിലാണ് നടി ഭാവനയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും മറ്റ് വിശേഷങ്ങളും പങ്കുവെച്ചത്. ഭാവന എന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്. ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാന്‍ പ്രചോദനം തന്നത് ഭാവനയാണ്.

rimi-tomy

തന്നെ ഏറ്റവും കൂടുതല്‍ മോട്ടിവേറ്റ് ചെയ്യുന്നതും തനിക്ക് ഡയറ്റ് ചെയ്യാനുള്ള ഉപദേശങ്ങള്‍ നല്‍കുന്നതും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ പറയുന്നതും ഭാവന ആണ്. അന്നും ഇന്നും എന്നും തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഭാവനയാണെന്നും റിമി പറയുന്നു. ഞങ്ങള്‍ എന്നും വിളിക്കും പരസ്പരം ഡയറ്റ് ചെയ്യുന്ന വിഷയങ്ങള്‍ സംസാരിക്കും.

Recommended Video

Rimy Tomy Ex-Husband wedding | FilmiBeat Malayalam

വര്‍ക്ക് ഔട്ട് ചെയ്യണമടി. നീ ഇങ്ങനെ ഗുണ്ടുമണിയായിട്ട് അല്ലെങ്കില്‍ ഉരുണ്ട് കളിച്ച് ഇരുന്നാല്‍ പോരെന്നും ഭാവന പറയാറുണ്ട്. ഞാന്‍ ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം മിനിമം കുടിക്കാറുണ്ട്. ബോട്ടിലില്‍ കുടിക്കുമ്പോള്‍ അത് അറിയാന്‍ പറ്റുമെന്നും റിമി പറയുന്നു. ഇപ്പോള്‍ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ റിമി സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിടാറുണ്ട്. അടുത്തിടെ 20 വർഷങ്ങൾക്ക് മുൻപുള്ളതും ഇപ്പോഴത്തെ ചിത്രങ്ങളും കോർത്തിണക്കിയ വീഡിയോ ആയിരുന്നു റിമി പോസ്റ്റ് ചെയ്തിരുന്നത്. ഇത് വൈറലാവുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X