For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം പറഞ്ഞതോടെ ആദ്യ കാമുകന്‍ റിമി ടോമിയുടെ നമ്പര്‍ തപ്പി കണ്ടുപിടിച്ച് വിളിച്ചു; ആ കഥ ക്ലോസ് ചെയ്തെന്ന് റിമി

  |

  ഗായിക എന്നതിലുപരി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് റിമി ടോമി. ലോക്ഡൗണില്‍ ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. ഇടയ്ക്ക് റിമിയുടെ ആദ്യ പ്രണയത്തെ കുറിച്ചുള്ള തുറന്ന് പറച്ചില്‍ വ്യാപകമായി വൈറലായിരുന്നു. ഇപ്പോള്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലും സമാനമായ ചോദ്യത്തിന് മറുപടി പറയുകയാണ് റിമി.

  വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നടി വിദ്യ പ്രദീപ്, ഫോട്ടോസ് കാണാം

  മുന്‍പ് ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയതോടെ അദ്ദേഹം നമ്പര്‍ കണ്ടെത്തി തന്നെ വിളിച്ചെന്ന് പറയുകയാണ് റിമി. ഇതിനിടെ റിമിയെ കൊണ്ട് ഉത്തരം പറയിപ്പിക്കാനായി നടന്‍ ഇന്നസെന്റിന് ഒരു സിനിമാ നടിയോട് ഇഷ്ടമുണ്ടായിരുന്നതിനെ കുറിച്ചും എംജി പറഞ്ഞു.

  ആദ്യ പ്രണയത്തെ കുറിച്ചുള്ള എംജിയുടെ ചോദ്യത്തിന് വാലന്റൈന്‍സ് ഡേ യില്‍ താനൊരു പരിപാടിയില്‍ ഇതേ കുറിച്ച് പറഞ്ഞിരുന്നു. അത് വലിയ വാര്‍ത്ത ആയത് കൊണ്ട് ഇനിയും അങ്ങനെ വേണമോന്ന് തിരിച്ച് ചോദിച്ചു. എങ്കിലും അതേ കുറിച്ച് പറയാനായിരുന്നു എംജി ആവശ്യപ്പെട്ടത്. പത്താം ക്ലാസിലേ പീഡിഗ്രിയ്‌ക്കോ പഠിക്കുന്ന കാലത്താണ്. സത്യസന്ധമായിട്ടൊരു പ്രണയം തോന്നുന്നത് അപ്പോഴായിരിക്കും. ഇഷ്ടങ്ങളൊക്കെ തോന്നിയിട്ടുണ്ട്. വേദപാഠ ക്ലാസില്‍ പഠിക്കുമ്പോള്‍ ചിലരൊക്കെ ഇഷ്ടം പറഞ്ഞിട്ടുണ്ട്.

  പിന്നെ വീട്ടില്‍ ഫോണില്ലാത്തത് കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് റിമിയ്ക്ക് ഫോണ്‍ കൊടുക്കാമോന്ന് ചോദിച്ചു. പക്ഷേ മമ്മി പോയി ആര്‍ക്കാടാ ഫോണ്‍ കൊടുക്കേണ്ടെന്ന് തിരിച്ച് ചോദിച്ചു. മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുന്‍പ് തുടങ്ങിയോന്ന് ചോദിച്ച് എന്നെ പിടിച്ചും രണ്ട് തല്ല്. ഏതോ ഒരുത്തന്‍ അപ്പുറത്ത് വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിന് എനിക്ക് തല്ലും കിട്ടി.

  എട്ട് ഒന്‍പതില്‍ പഠിക്കുമ്പോള്‍ പ്രണയത്തിന്റെ ഫീല്‍ കിട്ടിയതേ ഉള്ളു. പക്ഷേ ശരിക്കും പ്രേമിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വഴി സൈഡില്‍ നോക്കി നില്‍ക്കും. അങ്ങോട്ടും ഇങ്ങോട്ടും നോക്കി അത്രയുള്ളു. കഴിഞ്ഞ കഥയില്‍ ഇത് തുറന്ന് പറഞ്ഞതോടെ ആ പുള്ളി എവിടുന്നൊക്കെയോ നമ്പര്‍ തപ്പി കണ്ട് പിടിച്ച് എന്നെ വിളിച്ചു. അതോണ്ട് ഈ കഥ ഞാന്‍ ക്ലോസ് ചെയ്തുവെന്ന് റിമി തമാശരൂപേണ പറയുന്നു. ഇതിനിടെ ഇന്നസെന്റിന് ഒരു സിനിമാ നടിയോട് പ്രണയമുണ്ടായിരുന്നതിനെ കുറിച്ച് കൂടി എംജി പറഞ്ഞു.

  ഒരിക്കല്‍ ഇന്നസെന്റ് ചേട്ടനോട് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ ഉണ്ടെന്ന് മറുപടി പറഞ്ഞു. എനിക്ക് ഭയങ്കര പ്രേമമായിരുന്നു. വിവാഹം കഴിക്കാനും ആഗ്രഹിച്ചു. പക്ഷേ ഇപ്പോള്‍ അവള്‍ കല്യാണം ഒക്കെ കഴിച്ച് സുഖമായി കഴിയുകയാണ്. ഇപ്പോഴും കാണാറുണ്ടോന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു മറുപടി. എംപി ആയതിന് ശേഷം ഡല്‍ഹിയില്‍ പോയപ്പോള്‍ ഒരു ഹോട്ടലില്‍ തമാസിക്കുകയാണ്. താഴെ ഞാനും മുകളില്‍ ഞാന്‍ സ്‌നേഹിച്ചിരുന്ന നടിയും താമസിക്കുകയാണ്. മറ്റാരുമല്ല അത് ഹേമമാലിനി ആയിരുന്നു. രാവിലെ ഹേമമാലിനി ഇറങ്ങി ഇന്നച്ചന്റെ മുറിയുടെ മുന്നിലൂടെ പോയപ്പോള്‍ അദ്ദേഹം ആലീസിനോട് പറഞ്ഞു എന്റെ മുറിയില്‍ നിന്നും ഇറങ്ങി പോവേണ്ടവളാണ് ആ പോവുന്നതെന്ന്.

  റിമി കരഞ്ഞോണ്ട് പാട്ട് പാടിയ അനുഭവും ഇരുവരും പങ്കുവെച്ചു. 2004 ല്‍ ആദ്യമായി റിമി അമേരിക്കയില്‍ പരിപാടിയ്ക്ക് പോയപ്പോഴാണ് സംഭവം. അന്ന് എംജിയുടെ തന്നെ പരിപാടിയില്‍ പാടാനാണ് പോയതെങ്കിലും കരഞ്ഞോണ്ടാണ് റിമി പാടിയത്. അതേ കുറിച്ചുള്ള ചോദ്യത്തിന് രസകരമായിട്ടുള്ള മറുപടിയാണ് താരം കൊടുത്തത്. അന്ന് ഞാനെടുത്ത് വെച്ച രണ്ട് ബിസ്‌കറ്റ് ജ്യോതിര്‍മയി എടുത്തു തിന്നു. അത്രയേ ഉണ്ടായിരുന്നുള്ളു കാരണമെന്നാണ് റിമി പറയുന്നത്. ഞാനും ജ്യോതി ചേച്ചിയും അത്രയും കമ്പനിയാണ്. പക്ഷേ വീട്ടില്‍ നിന്നും ആദ്യമായി മാറി നില്‍ക്കുകയാണല്ലോ. ചെറിയ കാര്യം മതി ആര്‍ട്ടിസ്റ്റുകള്‍ക്ക് തമ്മില്‍ പിണക്കം വരാന്‍.

  Rimy Tomy Ex-Husband wedding | FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Rimi Tomy Opens Up About Her First Love With MG Sreekumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X